Posts

Showing posts from 2017

റാഫേൽ വിമാന കരാർ - ഒരു അവലോകനം

Image
By Salu Manjeri സംഘമിത്രങ്ങളേ നമസ്തേ _/\_ ഭാരതീയ ജനതാ പാര്ട്ടിയുടെ ഭരണത്തെ പ്രതിരോധത്തിലാക്കാനും പൂജനീയ നരേന്ദ്ര മോഡിജി യെ അപകീര്ത്തിപെടുത്തുവാനും വേണ്ടി റാഫേല് യുദ്ധവിമാന കരാറിലെ വൈരുദ്ധ്യങ്ങള് ഉയര്ത്തിക്കാട്ടി കമ്മികളും ജിഹാദികളും നടത്തുന്ന കുപ്രചാരണങ്ങള് നിങ്ങളുടെ ശ്രദ്ധയില് പെട്ടിട്ടുണ്ടാവുമല്ലോ. ഖത്തര് ഒരു വിമാനത്തിന് ഫ്രാന്സിന്700കോടി രൂപ കൊടുക്കുമ്പോള് ഭാരതം കൊടുക്കുന്നത് 1500കോടി രൂപയോളമാണ്, ഇതില് നിന്നു തന്നെ  പ്രതിപക്ഷ പാര്ടികളുടെ വലിയൊരു ആരോപണമായ  രാജ്യം സാമ്പത്തിക പ്രതിസന്ധിയലാണന്ന കുപ്രചാരണം തകര്ന്ന് വീഴുകയാണ് സംഘമിത്രങ്ങളേ ,ഖത്തര് വാങ്ങിയ വിമാനം ഇരട്ടി വലക്ക് വാങ്ങുവാന് ഭാരതത്തിന് കഴിയുന്നുണ്ടെങ്കില് നരേന്ദ്ര മോഡിജിയുടെ ഭരണത്തിന് കീഴില് രാജ്യം നേടിയ സാമ്പത്തിക വളര്ച്ചയെ ആണ്  അത് സൂചിപ്പിക്കുന്നത്..... മാത്രമല്ല ഭാരതം വാങ്ങിയ വിമാനത്തിന് Universal Serial Bus.2.1എന്ന ആധുനിക സാങ്കേതിക വിദ്യ കൂടി ഉള്കൊള്ളിച്ചിട്ടുണ്.. മോഡിജിയോടുള്ള പ്രതേക താല്പര്യത്താല് Antilock Brake System കൂടി ഉള്കൊള്ളിക്കാം എന്നും സമ്മതിച്ചിട്ടുണ്ട്....അങ്ങനെ നോക്കുമ്പോള് ഈ ഇടപാട് രാജ്യത്തിന് ഗു

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

Image
By K S Binu അടുത്ത വർഷം ഡിസംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഉറുമി 2 എന്ന സിനിമ ഇതിനകം തന്നെ പുലിവാൽ പിടിച്ചു കഴിഞ്ഞിരിക്കുന്നു. കഥാനായകനായ ചിറയ്ക്കൽ കേളു നായനാർക്ക് അറയ്ക്കൽ ആയിഷ എന്ന സ്ത്രീയുമായി ഉണ്ടായിരുന്നതായി സ്ക്രിപ്റ്റ് പൂർത്തിയാക്കപ്പെട്ടിട്ടില്ലാത്ത ചിത്രത്തിൽ പറയപ്പെടുന്നു എന്ന് കരുതുന്ന ബന്ധമാണ് വിവാദങ്ങൾക്ക് കാരണം. ചിത്രത്തെ കുറിച്ച് നിർമ്മാതാവായ ടോമിയച്ചൻ മുളകുപാടം പ്രഖ്യാപിച്ച ദിവസം തന്നെ, ചിറയ്ക്കൽ കേളുനായനാരെ ദൈവമായി കരുതിപ്പോരുന്ന വടക്കൻ കേരളത്തിലെ ഒരു വിഭാഗം ആളുകൾ തുടങ്ങിവച്ച പ്രതിഷേധമാണ് കേരള നായനാർ മഹാ സഭ (KNMS) ഏറ്റെടുത്ത് ഇപ്പോൾ വമ്പിച്ച പ്രക്ഷോഭമായിരിക്കുന്നത്.   എന്താണ് ഈ ഒച്ചപ്പാടുകൾക്ക് കാരണം? അതറിയാൻ ആരാണ് കേളുനായനാർ എന്നറിയണം. പഴയ മലബാർ പ്രദേശത്ത് 15 - 16 നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഒരു ധീര ദേശാഭിമാനിയായിരുന്നു അദ്ദേഹം. 1488-ൽ കോഴിക്കോട് കാപ്പാടിനടുത്ത് ഒരു കുഗ്രാമത്തിൽ ജനിച്ച്, ചിറയ്ക്കൽ രാജവംശത്തിന്റെ പടനായകൻ വരെ ആയിത്തീരുകയും വാസ്കോ ഡ ഗാമയ്ക്കെതിരെ യുദ്ധം നയിച്ച് വൈദേശികാക്രമണത്തിൽ നിന്ന് ജന്മനാടിനെ സംരക്ഷിക്കുകയും ചെയ്ത മഹാനായിരുന്നു കേളു നായനാർ. വ

വിവേകമില്ലാത്ത വിവേഗം - റിവ്യൂ

Image
By Jerin Chirammel George ഈ പടം കണ്ടിട്ട് ആർക്കാണ് വിവേകമില്ലാഞ്ഞത് എന്ന് തോന്നിപ്പോയി. പടത്തിന്റെ സംവിധായകനോ? കണ്ട പ്രേക്ഷകനോ? പതിവ് ഉപ്പും കുരുമുളകും ഗെറ്റപ്പിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ഉപ്പു മാത്രമായാണ് തലയുടെ വരവ്. കൃത്യ സമയത്ത് കുരുമുളക് അറേഞ്ച് ചെയ്യാൻ പറ്റാത്തതാണ് ഇതിന് കാരണമെന്ന് ഫാൻസ് പറയുമ്പോൾ അകാല നരയെ പ്രതിരോദിക്കാൻ ആമസോൺ കാടുകളിൽ നിന്നും വരുത്തിച്ച പ്രത്യേക എണ്ണ പുരട്ടിയപ്പോൾ ഉള്ള കറുപ്പു കൂടി വെള്ളയായി എന്നാണ് മഞ്ഞരമയുടെ ലേഖകൻ ഷൂട്ടിംഗ് ലൊക്കേഷന് പുറകിൽ ഒളിത്ത് നിന്നപ്പോൾ കേട്ടത്. പാർട്ടിക്ക് അടിച്ച് പൂസാകാൻ ഇടുക്കി ഗോൾഡ് തപ്പി ഇടുക്കിയിലെത്തിയ നായകൻ നീല കൊടുവേരി എന്ന പുതിയ തരം കഞ്ചാവിനെ കുറിച്ച് കേൾക്കുന്നു. ഹൈറേഞ്ചിലെ കിരീടം വെക്കാത്ത രാജാവ് ഹൈ ഡെയ്ഞ്ചറായ സാത്താൻ സേവ്യറിന്റെ കയ്യിലിരിക്കുന്ന ഈ ഐറ്റം തേടി ബാങ്കോക്കിൽ നിന്നും ഹൈദർ സുൽത്താന്റെ ഇടം കൈ ഡൂഡും  ഇടുക്കിയിലെത്തുന്നു. ഇരുന്നൂറ് രൂപ എക്കൗണ്ടിൽ ഇട്ടു തന്നാൽ സാധനം തരാമെന്ന് സേവ്യർ പറഞ്ഞതനുസരിച്ച് ഡൂഡ് മണി ട്രാൻസ്ഫർ ചെയ്യുന്നു. കാട്ടിലെ നെറ്റ് കണക്ഷൻ സ്ലോ ആയത് കൊണ്ട് ട്രാൻസ്ഫർ പതുക്കെയേ നടന്നുള്ളൂ. ഈ സമയം ന

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

Image
By  Sreehari Sreedharan കേരളം പശ്ചാത്തലമാക്കി മലയാളത്തിൽ ഒരു ഡാൻ ബ്രൗൺ നോവൽ എഴുതിയാലോ എന്ന് ആലോചിക്കുന്നു. ആവശ്യത്തിനു ഡാൻ ബ്രൗൺ നോവലുകൾ ഇപ്പോഴും ഇറങ്ങുന്നില്ലേ (ഇട്ടിക്കോര എഹെം എഹെം ) എന്ന് ചോദിക്കരുത്. ഇത് അതിനേക്കാളൊക്കെ കരളലിയിപ്പിക്കുന്ന ഒരു നോവൽ ആയിരിക്കും. *** ജമാ അതെ ഇസ്ലാമി നടത്തുന്ന ശാസ്ത്രവും ഇസ്ലാമും എന്ന ദ്വിദിന സെമിനാർ അറ്റെൻഡ് ചെയ്യാൻ സർവശ്രീ റോബെർട് ലാങ്ഡോൺ മഞ്ചേരി സ്റ്റേഷനിൽ വന്നിറങ്ങുന്നതോടെ ആണ് നോവൽ ആരംഭിക്കുന്നത്. റൊബെർട് ലാങ്ഡോണിനോടൊപ്പം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ സഹവിദ്യാർഥി ആയിരുന്ന, ഇപ്പോൾ ഹൈദരബാദ് യൂണിവേഴ്സിറ്റിൽ ഇസ്ലാം ആൻഡ് സബാൾട്ടേൺ സ്റ്റഡീസ് ഡിപാർട്മെന്റ് ഹെഡായ ഡോക്ടർ അഷ്കർ അലിയാണ് മുഖ്യ പ്രഭാഷകൻ. ഈ സെമിനാറിൽ ലോകത്തെ അമ്പരിപ്പിക്കുന്ന, ലോകത്തെ മാറ്റി മറിച്ച് ഉരുട്ടി പപ്പടമാക്കാൻ പോകുന്ന ഒരു ലോകസീക്രട്ട് പുറത്ത് വിടാൻ പോകുന്നു എന്ന് ഡോ. അഷ്കർ നേരത്തെ ലാങ്ഡോണിനോട് വാട്സാപ്പിൽ സൂചിപ്പിച്ചിരുന്നു. ഈ സീക്രട്ട് പുറത്ത് വന്നാൽ എല്ലാ വാക്സിൻ വിരുദ്ധരും ഒറ്റയടിക്ക് ഇളിഭ്യരാവുകയും ലോകത്ത് 100% എം.ആർ വാക്സിൻ കവറേജ് ലഭിക്കുകയും ചെയ്യും എന്നായിരുന്നു അഷ്കർ

തുപ്പരിവാളന്‍ - സിനിമാ റിവ്യൂ

Image
By Sujith Padmanabhan മുൻപ് തമിഴിൽ അഞ്ചാതെ ,ഊനയും ആട്ടിൻകുട്ടിയും ഒക്കെ ചെയ്ത മിഷ്കിൻ എന്നൊരു സംവിധായകൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അതെ പേരിലുള്ള ഒരാൾ സംവിധാനം ചെയ്ത തുപ്പരിവാലൻ എന്നൊരു പടം കാണാൻ ഇടയായി. ഷെർലക്ക് ഹോംസ് എന്ന പ്രശസ്ത കഥാപാത്രത്തിൽ നിന്നും ഇൻസ്പെയർ ആയി എഴുതിയതാണ് വിശാൽ ചെയ്തിരിക്കുന്ന മുഖ്യ കഥാപാത്രം .. കൂടെ വാട്സൻ ആയി പ്രസന്നയും . ഇൻസ്പെയർ ചെയ്തു എഴുതപ്പെട്ട ഒരു കഥാപാത്രം ഒർജിനൽ കഥാപാത്രത്തിനും മുകളിൽ എത്തുന്നത് വളരെ അപൂർവമാണ്..ഇവിടെ മുകളിൽ എന്നു പറഞ്ഞാൽ പോരാ .. ഏതാണ്ട് ഷെർലക്കിന്റെ നെഞ്ചത്ത് ഏണി വെച്ചു കയറി ഇരിക്കുകയാണ് വിശാൽ. നായകനായ വിശാൽ വളരെ ഹൈ ലെവൽ IQ ഉള്ള ഒറ്റക്കാലിൽ നിന്നു മാത്രം ചെസ്സ് കളിക്കുന്ന കഴുത മൂത്രം കുടിച്ചു പരിചയമുള്ള ഒരു സാധാരണ ഡിക്റ്റക്റ്റീവാണ്‌. എന്നാൽ വാട്സൻ ആയി അഭിനയിച്ചിരിക്കുന്ന പ്രസന്ന ഇതിനെല്ലാം വിപരീതമായി ഒരു കത്തി പോലും തുറക്കാൻ അറിയാത്ത , ശബ്ദം മാറ്റി സംസാരിപ്പിക്കാൻ മാത്രം വിശാൽ കൂടെ കൊണ്ടു നടക്കുന്ന ഒരാളാണ് . നായകന് ഒരൊറ്റ കേസ് പോലുമില്ലാതെ ഗ്രീൻ ടീ കുടിച്ചു ഇരിക്കുന്ന സമയത്താണ് ആ നാട്ടിൽ ഒരു പട്ടി മരിക്

ഒരു ഫ്ലാറ്റിൽ പോയപ്പോൾ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞു ഡിങ്കോയിസ്റ്റായ ഡെലിവറി ബോയ്:

Image
By Abhayankar Abhay "ഷോപ്പിൽ നിന്നും സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണു ഞാനാ ഫ്ലാറ്റിൽ പോയത്‌ മുറിയുടെ വാതിലിൽ തൂക്കിയിട്ട വലിയ മായാവിയുടെ വടിയും വാതിൽ പടിയിലെ കുട്ടൂസന്റെ തലയും കണ്ടപ്പോൾ താമസക്കാർ മായാവി മതത്തിൽ പെട്ടവരാണ് എന്ന് മനസ്സിലായി.കുട്ടൂസന്റെ തലയിൽ ചവിട്ടിപ്പോകാതെ സൂക്ഷിച്ച്‌ ഞാൻ കോളിംഗ്‌ ബെല്ലിൽ വിരലമർത്തി. മറ്റുള്ളവരുടെ വിശ്വാസം അവർക്ക്‌ വലുതാണ് അതിനെ നിന്ദിക്കുന്നവൻ സത്യവിശ്വാസിയല്ല. ഡിങ്കോയിസ്റ്റായ എനിക്ക് പങ്കിലക്കാട്ടിൽ നിന്നും ലഭിച്ച അറിവായിരുന്നു അത്‌. കോളിംഗ്‌ ബെല്ലടിച്ച ശേഷം വാതിലിനു മുന്നില്‍ നിന്നും അൽപ്പം മാറി നിന്നു ഒരാൾ വാതിൽ തുറക്കുമ്പോൾ അകത്തുള്ളത്‌ കാണാൻ പാകത്തിൽ നിൽക്കുന്നത്‌ മാന്യതയല്ല വാതിൽ തുറന്നു നമ്മളെ കാണാതെ അവർ പ്ലിംഗിപ്പോവണം - ഇങ്ങനെ രണ്ടു മൂന്നു പ്രാവശ്യം പ്ലിങ്ങിച്ചതിൽ വാതിൽ തുറന്ന സ്ത്രീ സന്തോഷവതിയായിരുന്നു . കൂടാതെ ഡെലിവറി സമയത്ത്‌ നമ്മുടെ ചെറിയ അപാകതകൾ പോലും വലിയ അപരാതമായി സ്ഥാപനത്തെ ബാധിച്ചേക്കാം അതാണങ്ങിനെ ചെയ്തത് വാതിൽ തുറന്നു വന്ന സ്ത്രീയുടെ കയ്യിൽ ഞാൻ സാധനങ്ങളും ബില്ലും നൽകി. അവർ അകത്ത്‌ പോയി സാധനങ്ങൾ അകത്ത്‌ വെച്ച്‌ ബില്ലിലുള്

പ്രസവ ശേഷം നിങ്ങള്‍ നേരിട്ടേക്കാവുന്ന പതിനൊന്നു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും.

Image
By Nelson Joseph 1. ആങ്കുട്ട്യാ അല്ലേ? ഡബിൾ ചിലവ് വേണം ട്ടോ അതെന്താ ? പെണ്ണായാ ചിലവ് നിനക്ക് ഇറങ്ങൂല്ലേ? 2. കൊച്ച് കാണാൻ എങ്ങനുണ്ട്? ങാ, സാധാരണ മനുഷ്യക്കൊച്ചിനെപ്പോലൊക്കെ ഒണ്ട് 3. അതല്ല, നെറമൊക്കെ ഉണ്ടോന്ന്? ഇല്ല, ബ്ലാക്ക് ആൻഡ് വൈറ്റാ.. 4. ഓ , സിസേറിയൻ ആയകൊണ്ട് വേദന ഒന്നും ഇല്ലാരിക്കൂല്ലോ ഇല്ല , അരക്കെട്ട് വികസിക്കാഞ്ഞതുകൊണ്ട് അഞ്ചാറ് മണിക്കൂറ് കിടന്നിട്ടും വേദന അറിഞ്ഞേയില്ല.. പിന്നെ ഡോക്ടറ് കീറിയത് പൂവിതളോണ്ടാരുന്നു.. 5. പാല് കുറവാ അല്ലേ? എന്ത്യേ? മില്മായിൽ കൊടുക്കാന്ന് ഏറ്റിരുന്നോ? 6. മുറിവ് കരിയണേല് തിളച്ച വെള്ളത്തിൽ കുളിക്കണം കരിയണേൽ എന്ന് തന്നെ അല്ലേ? പുഴുങ്ങണേൽ എന്നല്ലല്ലോ.. 7. ഇനി കുളിപ്പിക്കുമ്പൊ വേണം കൊച്ചിന്റെ തല ഉരുട്ടി എടുക്കാൻ തല ഉരുണ്ടുവന്നിട്ടെന്തിനാ... ഫുട്ബോൾ കളിക്കാനോ 8. കുഞ്ഞിന് മുടി കുറവായത് pregnancy il എരിവ് കഴിച്ചോണ്ടാ നിങ്ങടെ മോന്റെ തലേലും കഷണ്ടി തന്നല്ലേ? മുളകു മാത്രേ തിന്നാൻ കിട്ടിയൊള്ളൂ അല്ലേ? 9. ആശുപത്രിയിൽ ആയിട്ടാണ് സിസേറിയൻ ആയത് നന്നായി , ഇല്ലാരുന്നേൽ പണ്ടത്തെപ്പോലെ അമ്മേടേം കൊച്ചിന്റേം കാര്

ഇറവറന്റ്, ഔട്ട്സ്പോക്കൺ ഡോക്ടർ ഈപ്പച്ചൻ

Image
 By Nelson Joseph " സത്യത്തില് ആർക്കും ചോദിക്കാം, ഒരു പത്രമുതലാളിക്കെന്താ ചികിൽസാവിഷയത്തില് കാര്യമെന്ന്..അല്ലേ മിസ്റ്റർ മോഹനൻ...? " " അല്ല, അതിപ്പൊ മൊതലാളീ.." " എന്നാലൊരുപക്ഷേ പറഞ്ഞുവരുമ്പോഴ്....സമ്പന്നരായ രോഗികളിൽ പലരും നമ്മുടെ പത്രത്തിന്റെ വായനക്കാരാണ്...അല്ലേ മിസ്റ്റർ വടക്കൻ? " " ആന്നേ..." " അപ്പൊപ്പിന്നെ ഈ ആരോഗ്യവും നമുക്കൊരു പത്രവിഷയമാണ്. എന്താ വേറിട്ടൊരഭിപ്രായമുണ്ടോ ഹിജുവിന്? " " പൊത്തകത്തിൽ പറയുന്നതിനപ്പുറം....." " ഹനുമാനോടാ? ചേട്ടന്മാരുടെ അഭിപ്രായം തന്നെ ആന്നോ? " " ആന്നേ...." " അപ്പൊപ്പിന്നെ ഈ പാവപ്പെട്ട പത്രക്കാരനും ആരോഗ്യവിഷയത്തില്...." " എടപെടാമേ..." " അല്ലാ, ഞാൻ പറഞ്ഞുവരുന്നതെന്താണെന്ന് കേട്ടില്ല ഡോക്ടർ ഈപ്പച്ചൻ...ഒരുഭാഗത്ത് നിങ്ങള് അലോപ്പതിക്കാർ തനിച്ച്. മറുഭാഗത്ത് നാട്ട് വൈദ്യക്കാരും മറ്റുള്ളോരും... വർഷം കൊറച്ചായില്ലേ ഈപ്പച്ചാ നിങ്ങള് രണ്ട് കൂട്ടരും കൂടെ ആരോഗ്യമേഖലേൽ കിടന്ന് വെറുതെ തമ്മിലടിക്കുന്നു? ഈ വന്ന കാലമെല്ലാം ജയിച്ചത് മുഴുവൻ ഈപ്പച്ചൻ. ഇവരും ഹിജാമയുമൊക്കെ എ

കള്ളു കച്ചവടത്തിന്റെ പേരിൽ കുന്നേൽ മത്തച്ചനും കൂട്ടരും കാട്ടികൂട്ടുന്ന അക്രമങ്ങൾ അംഗീകരിക്കാൻ ആവില്ല: ശ്രീ കടയാടി ബേബി

Image
By Joe Thomas കള്ളു കച്ചവടത്തിന്റെ പേരിൽ കുന്നേൽ മത്തച്ചനും കൂട്ടരും കാട്ടി കൂട്ടുന്ന അക്രമങ്ങൾ അംഗീകരിക്കാൻ ആവില്ല എന്ന് ശ്രീ കടയാടി ബേബി അഭിപ്രായപ്പെട്ടു . തന്റെ മനസിന് ഭയങ്കര വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ് ഇതെന്നും അദ്ദേഹം കൂട്ടി ചേർത്തു . ആനക്കാട്ടിൽ ഈപ്പച്ചായനെ പോലെ ഉള്ള മഹാന്മാർ കച്ചവടം നടത്തിയ നാടാണ് ഇത് ,അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇത്തരം അക്രമങ്ങൾ അംഗീകരിക്കില്ല എന്നും ശ്രീ ബേബി കൂട്ടി ചേർത്തു . മുക്കൂട്ടത്തറ ഷാപ്പ് ഉൽഘാടന വേളയിൽ ആണ് ശ്രീ ബേബി വര്ഷങ്ങളായി ഉള്ള മൗനം അവസാനിപ്പിച്ചത് .

കലൂർ സ്റ്റേഡിയത്തിൽ നിന്നും മെട്രോ ഉദ്‌ഘാടന കാഴ്ചകൾ By Abdul Rahman Pattambi

Image
By Abdul Rahman Pattambi ഉദ്‌ഘാടന ചടങ്ങിലേക്ക് ആദരപൂർവ്വം പ്രധാനമന്ത്രി മോദിജിയെ സ്വാഗതം ചെയ്യുന്നു..... ശേഷം വേദിയിൽ....... മേരെ പ്യാരേ ദേശ് വാസിയോം..... അയ്യോ കഷമിക്കണം..... ഒരു നിമിഷം ഞാൻ അങ്ങ് ഡെൽഹിയിലാണെന്ന് ഓർത്തു പോയി..... പ്രിയപ്പെട്ട സോമാലിയൻ നിവാസികളെ... അമ്മമാരേ... പെങ്ങന്മാരെ......... ഏകദേശം പത്തു പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന് ചുമ്മാ പടക്കവും ഗുണ്ടും എറിഞ്ഞു കളിക്കുമ്പോഴാണ് അന്നത്തെ സോമാലിയൻ മുഖ്യമന്ത്രി ശ്രീമാൻ നായനാർ എന്നെ വന്നു കാണുന്നതും കൊച്ചിയിൽ ഒരു മെട്രോ തള്ളിയിറക്കുന്നതിനെ പറ്റി ആഗ്രഹം അറിയിക്കുന്നതും....തുടർന്ന് ഞാൻ തന്നെ അതിനെ പറ്റി പ്രതേക യുണിവേഴ്സിറ്റിയെല്ലാം ഉണ്ടാക്കി പഠനം നടത്തി...PHD എടുത്തു ......(സർട്ടിഫിക്കെട്ടൊക്കെയുണ്ട് കേട്ടോ) അയ്യോ ഞാൻ വിഷയത്തിൽ നിന്നും പോയി.. ....... ആ അങ്ങനെ എന്റെ അഗാധമായ പഠനത്തിന് ശേഷം നമ്മുടെ കേന്ദ്ര മന്ത്രിസഭയിൽ ഞാൻ പ്രത്യേകം സമ്മർദ്ധം ചെലുത്തുകയും ശ്രീമാൻ മൻമോഹൻ ജിയെ കൊണ്ട് ഈ പദ്ധതിക്ക് വേണ്ട അനുമതി വാങ്ങിക്കുകയുമാണ് ചെയ്തത്.....അതുകൊണ്ട് ഇവിടെക്കൊരു മെട്രോ നേടിത്തരുന്നതിൽ നിർണ്ണായക

വിവാഹ ചടങ്ങ്: വരനെ ഒഴിവാക്കിയത് സുരക്ഷാ പ്രശ്നങ്ങൾ മൂലമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്.

Image
 By Anoop Kumar മോദിജി സംബന്ധിക്കുന്ന  വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും വരനെ ഒഴിവാക്കി . സുരക്ഷാ പ്രേശ്നങ്ങൾ ചൂണ്ടി കാണിച്ചാണ് വരനെ ഒഴിവാക്കുന്നതെന്നു കേന്ദ്ര മാനവ വിഭവ ശേഷി  മന്ത്രാലയം അറിയിച്ചു !! വധുവിന്റെ അച്ഛൻ..വരന്റെ സഹോദരി തുടങ്ങിയവർ ഒഴിവാക്കപ്പെട്ട അപ്രധാനികളിൽ പെടും . പകരം വെങ്കയ്യ നായിഡു ...മേയർ അമ്മിണി ... നാഗാലാ‌ൻഡ് ഗവർണർ തുടങ്ങിയവർ പങ്കെടുക്കും . പങ്കെടുക്കാൻ കഴിയാത്തവർക്ക് പ്രധാനമന്ത്രിയുടെ ഭീം ആപ്പിലൂടെ വേണമെങ്കിൽ പണം ഇടപാട് നടത്താമെന്നു പ്രധാനമന്ത്രി അറിയിച്ചു . കലൂർ AJ ഹാളിൽ വെച്ച് നടത്തേണ്ടിയിരുന്ന വിവാഹം SPGയുടെ നിർദേശപ്രകാരം കൊച്ചി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റുകയിരുന്നു . മഴ മൂലം വിവാഹം ഉപേക്ഷിക്കേണ്ടി വന്നാൽ DUCKWORTH LEWIS നിയമപ്രകാരം ബിജെപിയെ വിജയി ആയി പ്രഖ്യാപിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു  !!

സമ്മർ ഇൻ ബേത്ലഹേം

Image
By Sujith Padmanabhan ഒരു മാസം പ്രായമായ പൂച്ചക്കുട്ടിയെ പെട്ടിയിലാക്കി ഊട്ടിയിലേക്ക് അയക്കുന്നു. ഭക്ഷണം കിട്ടാതെ അതിൽ കിടന്നു കുലുങ്ങി കുലുങ്ങി ആ പൂച്ച ചത്ത് ശവമായിട്ടാണ് രവിശങ്കറിന് കിട്ടുന്നത് . ആ ഉരുപ്പടിയുടെ കൂടെ ഒരു കുറിപ്പടിയും .. " i am coming for you this summer ". ഈ സമ്മറിന് തന്നെ ആരോ കൊല്ലാൻ വരുന്നെടാ എന്നും പറഞ്ഞു രവിശങ്കർ ഡെന്നിസിന്റെ അടുത്തേക്ക് . സ്വന്തമായി വീട്ടിൽ വലിയ തൊഴുത്തൊക്കെ ഉള്ള പണക്കാരനായ ഡെന്നീസ്‌ അവനെ ആശ്വസിപ്പിച്ചു ശവപെട്ടിയും വാങ്ങി പൂച്ചയുടെ ശവത്തിനു ഒപ്പം കിട്ടിയാ മുൻജന്മ വൈരാഗ്യത്തെ കുറിച്ചുള്ള പാട്ടും കേട്ട് കില്ലറെ കാത്തിരിക്കുന്നു. അപ്പോഴാണ് രവി ഫാം നടത്തുന്നു എന്നറിഞ്ഞു നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പാല് കിട്ടാൻ ഊട്ടി വരെ വന്നൊരാൾ വഴി തന്റെ കസിൻസ് ബെത്ലഹെമിലേക്ക് വരുന്നുണ്ടെന്നു രവി അറിയുന്നു . മുപ്പത് വയസു കഴിഞ്ഞും പെണ്ണ് കിട്ടാതെ നിൽക്കുന്ന ഡെന്നിസ് ഇതറിഞ്ഞ ഉടൻ സന്തോഷം കാരണം കുറെ പെയിന്റ് എടുത്തു വീടിനു അടിക്കുന്നു , സാധനങ്ങളൊക്കെ എടുത്തു ദൂരെ എറിയുന്നു..എന്നിട്ടും സന്തോഷം മാറാതെ പോയി രണ്ടു പപ്പടം കാച്ചുന്നു. കില്ലറെ തേടുന്നതിന

WannaCry Ransomewares - Nelson Joseph

Image
By Nelson Joseph വാനാ ക്രൈ - റാൻസം വെയർ ഫയലുകൾ ആക്സസ്‌ ചെയ്യാൻ പറ്റാതാക്കുകയുംും തിരിച്ചുകിട്ടണമെങ്കിൽ പൈസ കൊടുക്കേണ്ടിവരുകയും ചെയ്യുന്ന വാന ക്രൈ എന്ന റാൻസം വെയറിനെക്കുറിച്ച്‌ ഇപ്പൊ എല്ലാവരും കേട്ടിരിക്കുമല്ലോ. ഇന്ത്യയെ ആക്രമിച്ച വാന ക്രൈക്ക്‌ പറ്റിയതെന്തായിരുന്നു എന്നത്‌്‌ ഇപ്പൊഴും ദുരൂഹമായിത്തുടരുന്നു.   ഞങ്ങളുടെ സ്വന്തം ലേഖകർ നടത്തിയ ഒളിക്യാമറ സംഭാഷണത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ചില വസ്തുതകൾ - എസ്‌.ബി.ടി എ.ടി.എം ആക്രമിക്കാൻ ശ്രമിച്ച റാൻസം വെയറിനെ ബാങ്ക്‌ തടഞ്ഞുവച്ചത്രേ. ക്രൈയെ തിരിച്ചുവേണമെങ്കിൽ ഓരോ ട്രാൻസാക്ഷനും 25 ഡോോളർ സർവ്വീസ്‌ ചാർജ്ജ്‌ നൽകണമെന്ന് എസ്‌.ബി.ടി. - ആക്രമണം തടയാൻ മദർ ബോർഡിൽ ചാണകം പൊതിഞ്ഞാൽ മതിയെന്ന് രോഹൻ വഭഗത്‌. അത്തരം മദർ ബോർഡുകളെ " ഗോ മദർ " ബോർഡുകളെന്ന് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു -ഇന്ത്യയിലെ എല്ലാ ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളും ഇന്ന് രാത്രി എട്ടുമണിമുതൽ അസാധുവായിരിക്കുമെന്ന് പ്രധാന മന്ത്രി. പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങൾ ലഭിക്കാൻ ആധാർ കാർഡും പാൻ കാർഡും മറ്റ്‌ അറുപത്തിനാലു രേഖകളും അപ്‌ ലോഡ്‌ ചെയ്താൽ തൊട്ടടുത്ത ജിയോ ഔട്ട്‌ ലെറ്റുകൾ വഴി ഡൗൺ ലോഡ്‌ ചെയ

സേതുരാമയ്യർ CBI - The Conclusion By റിഗില്‍ പാനൂര്‍

Image
By റിഗില്‍ പാനൂര്‍ ചാക്കോ : " സാർ മോഷണം നടന്ന വീട്ടിൽ നിന്നും നമുക്ക് ആകെ ലഭിച്ചത് ചുവരിൽ എഴുതി വച്ച 'ആണ്ടവൻ കട്ടളൈ' എന്ന വാചകം മാത്രം ആണ്.. ഇതുവച്ച് നമ്മൾ എങ്ങനെ മുൻപോട്ട് പോകും സാർ..?? " വിക്രം:" CBI യുടെ ചരിത്രത്തിൽ പോലും ഇങ്ങനെ വഴിമുട്ടിയ അന്വേഷണം ഉണ്ടായിട്ടില്ല..!!" സേതുരാമയ്യർ :" വഴിമുട്ടി എന്നൊന്നും പറയാൻ പറ്റില്ല..!  കള്ളൻ ചുവരിലെഴുതിയ 'ആണ്ടവൻ കട്ടളൈ' യാണ് നമ്മുടെ പിടിവള്ളി " വിക്രം:" സാർ ഇതൊരു തമിഴ് സിനിമയുടെ പേരാണ്.. വിജയ് സേതുപതി അഭിനയിച്ചത്..!! എനിക്ക് തോന്നുന്നു  ഒരു പക്ഷേ തമിഴ് നാടുകാരനാവും കള്ളൻ.. " ചാക്കോ:" വിക്രം സാർ ഇത് എഴുതിയത് മലയാളത്തിൽ ആയത് കൊണ്ട് തമിഴനാകാൻ ചാൻസ് കുറവാണ്..  " സേതുരാമയ്യർ: "വിക്രം..!!  ആണ്ടവൻ കട്ടളൈ ഒന്ന് തിരിച്ചു വായിച്ചേ..! " വിക്രം:"ളൈട്ടക ൻവണ്ടആ.. എന്നല്ലേ സാർ..!! സേതുരാമയ്യർ: "ചാക്കോ ഇതിൽ നിന്നും നമുക്ക് എന്ത് മനസ്സിലാക്കാം?? " ചാക്കോ :"വിക്രം സാറിന്റെ തലയിൽ ഒരു ചുക്കും ഇല്ല എന്ന്.. " സേതുരാമയ്യർ:"എക്സാറ്റ്ലി..!!! വ

1820 കളിലെ ഒരു ഫെയിസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റ്

Image
By Abhayankar Abhay നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ചരിത്രാന്വേഷികളുടെ ഒരു ടീം കൽക്കത്താ നഗരത്തിലെ ചേരികൾ നിറഞ്ഞ  പ്രദേശത്ത് നടത്തിയ ഖനനപ്രവർത്തനങ്ങളിലൂടെ കണ്ടെടുക്കുകയുണ്ടായി - അത് താഴെ കൊടുക്കുന്നു. ( ഇതിന് ഏതെങ്കിലും ട്രോൾ ഗ്രൂപ് അഡ്‌മിന്റെ പോസ്റ്റുമായി സാമ്യം തോന്നുന്നു എങ്കിൽ അത് കരുതിക്കൂട്ടിയാണ് എന്ന് പറയട്ടെ ) സതി, വിധവകളെ വീട്ടിൽ നിന്ന് പുറത്താക്കൽ എന്നിവ സംബന്ധിച്ച് ഇവിടെ നടക്കുന്ന മുറവിളികൾ ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചത്. ഇതിനെ കുറിച്ച് പറയുന്നതിന് മുൻപ് ഒരുവിഷയം പറയാൻ ഉള്ളത്, എനിക്ക് എന്റെ വീട്ടിൽ അമ്മയും പെങ്ങളും ഉള്ളതാണ് അത് കൊണ്ട് തന്നെ സ്ത്രീകൾ മോശക്കാരാണ് എന്ന് എനിക്കഭിപ്രായമില്ല അങ്ങനെ സ്ത്രീകൾ മനുഷ്യരല്ല എന്നൊക്കെ ആരെങ്കിലും കരുതുന്നുണ്ട് (ഇല്ല എന്നാണ് വിശ്വാസം) എങ്കിൽ അതിനെ ശക്തമായി എതിർക്കുന്നു. രണ്ട് വിഷയങ്ങൾ സപ്പോർട്ട് ചെയ്യാം, ഭാരതീയരെയും വിദേശികളെയും . അതായത് ഭാരതീയ സംസ്കാരം ആണ് നല്ലത് എന്ന് കരുതുന്നവരും അതല്ല ബ്രിട്ടീഷ് രീതി നമ്മൾ സ്വാശീകരിക്കണം എന്ന് കരുത്തുനന്നവരും . എന്നാൽ സതി നിരോധിക്കണം എന്നൊക്കെ ഉള്ളത് ഇതിൽ ഏത് വിഭാഗത്തിൽ

ആര്‍ഷ ഭാരത ഫെയ്സ് ബുക്ക്‌ അഥവാ ഭാരതത്തിന്റെ സ്വന്തം വദന ഗ്രന്ഥം

Image
By Basil P Das സീന്‍  1 കാലം  ത്രേതാ  യുഗം . കണ്വ മുനിയും  മകള്‍  ശകുന്തളയും വനാന്തരത്തിലെ ഇരുനില മാളികയില്‍ സുഖമായങ്ങനെ  ജീവിക്കുന്നു . എങ്ങനെ  എന്ന്  ചോദിച്ചാല്‍ .. രാവിലെ കണ്വന്‍ പണിസാധനങ്ങളുമായി ഒരു  പോക്കങ്ങു  പോകും .പണി സാധനം എന്ന് പറഞ്ഞാല്‍ കമണ്ടലു, പിന്നെ  വിശ്രമിക്കുമ്പോള്‍ കയ്യോ തലയോ എടുത്ത് വെക്കാനുള്ള ആ കവട്ട കോലും. രാവിലെ ഫസ്റ്റ് ബസ് പിടിച്ച് കണ്വന്‍ പട്ടണത്തില്‍ എത്തും.  വീട് വീടാന്തരം  കയറിയിറങ്ങി വില്ലേജ് ആപ്പീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയഎന്ന വ്യാജേന സ്വന്തമായി അച്ചടിച്ച നോട്ടീസ് കൊടുക്കും. "താര്‍ മരുഭൂമിയില്‍  ഉണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ട്ടമായ യുവാവാണ് ഈ നോട്ടീസുമായി വരുന്നത്.വിവാഹപ്രായമെത്തിയ മകളും കാസാ രോഗിയായ ഭാര്യയും വൃദ്ധരായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തെ കനിവുള്ളവര്‍ സഹായിക്കണം. എന്ന് താര്‍ മരുഭൂമിയിലെ വില്ലേജ് ആപ്പീസര്‍ ഒപ്പ്."  വൈകുന്നേരം  കിട്ടിയതില്‍  നിന്ന്  രണ്ടു ലാര്‍ജും  അടിച്ച് ബാക്കി കാശിനു അരിയും മണ്ണെണ്ണയും  വാങ്ങി കണ്വന്‍ വീട്ടില്‍  വരും . മുനി  മിനുങ്ങി  വരുന്നത്  വരെ  ശകുന്തള  ആശ്രമത്തില്‍ ഒറ്റയ്ക്ക്  

മണിച്ചിത്രത്താഴ് : തൊണ്ണൂറുകളില്‍ പിറക്കാതെ പോയ നിരൂപണം

Image
By Anoop Kumar സിനിമയുടെ കഥയൊക്കെ ബഹു രസമാണ് (സ്പോയിലേർ അലേർട്ട് ). ഒരു പെണ്ണിന് വട്ടാണ് , കെട്ടിയോന്റെ ചായയിൽ പാഷാണം കലക്കുക , സ്വന്തം സാരിയിൽ മണ്ണണ്ണ ഒഴിച്ചു കത്തിക്കുക , നൂറു കിലോ ഭാരം ഉള്ള കട്ടിൽ ഒറ്റ കൈ കൊണ്ട് പൊക്കി മലർത്തിയടിക്കുക തുടങ്ങിയവ ആണ് വിനോദം . പണ്ട് ഏതോ ഒരു രാജാവ് അറിയാണ്ട് ഒരു ഡാൻസ് കാരിയെ കൊന്നത് കൊണ്ടുള്ള മനോവിഷമത്തിൽ അലഞ്ഞ പ്രേതം കേറിയതാണ് മുകളിൽ പറഞ്ഞ വിക്രിയകൾക്കു പ്രചോദനം. കേറിയത്തിൽ പിന്നെ കക്ഷി മുടിഞ്ഞ ഡാൻസ് ആണ്. രാവെന്നോ പകലെന്നോ ഇല്ല.. ഒരേ ഡാൻസ്. ഇക്കണക്കിനു വല്ല തെങ്ങു കേറ്റക്കരന്റെയും ബാധ കേറിയിരുനെങ്കിൽ മൂപ്പര് എന്നും നാല് തേങ്ങയിട്ടേനെ. അല്ല മുക്കുവ സ്ത്രീയുടെ ബാധ കേറിയാൽ ഇവർ മീൻ വിറ്റ് നടക്കുമോ? സംഗീതം ഒക്കെ ബഹു രസമാണ്. പഴം തമിഴ് പാട്ടു എന്ന് പറയുന്നതല്ലാതെ ഏതു പഴം എന്ന് പറയുന്നില്ല!! ഇതിനിടയിൽ ആണ് പത്തു തലയുള്ള രാവണൻ എന്നോ മറ്റോ പറഞ്ഞു കൊണ്ടുള്ള മുയുമൻ നടന്റെ വരവ്. ആള് ബ്രാഡ്ലിയുടെ ശിഷ്യൻ ആണെന്ന് തിരിച്ചറിയുന്ന രംഗം പ്രേക്ഷകന്റെ ക്ഷമ യുടെ നെല്ലി പലക പൊട്ടി ചിതറി നാശ കോശമാകും. എങ്ങനെ സണ്ണി (നായകൻറെ കഥാപാത്രം) ബ്രാഡ്ലിയുടെ ശിഷ്യൻ ആയെന്ന സംശയം പ്ര

ദേശസ്നേഹം!

Image
By Dhanesh Anand തിയേറ്ററില്‍ ദേശീയ ഗാനം കേള്‍ക്കാന്‍ എഴുന്നേറ്റ് നില്‍ക്കുന്ന 52 സെക്കന്‍റില്‍ മനസിലൂടെ കടന്നു പോകുന്നത് എന്തോരം ചിന്തകളാണ്. *** 'ജനഗണമന....' എല്ലാരും എഴുന്നേറ്റ് കാണുമോ.. രാജ്യ ദ്രോഹികള്‍ ഉണ്ടോ തിയേറ്ററില്‍.. തിരിഞ്ഞു നോക്കണോ.. അല്ലേല്‍ വേണ്ട.. ഇനി തിരിഞ്ഞു നോക്കുന്നത് വേറെ ആരേലും ശ്രദ്ധിച്ച് ഞാന്‍ രാജ്യദ്രോഹി ആണോ എന്നു തെറ്റിധരിച്ചാലോ..... 'ഭാരത ഭാഗ്യവിധാതാ'... എഹ്.. മുന്നില്‍ നില്‍ക്കുന്ന കുട്ടി എന്നെ ഒന്ന്‍ പാളി നോക്കിയോ..!! ദേ ചിരിക്കുന്നു.. അവളുടെ കണ്ണുകള്‍ എന്നെ തന്നെ അല്ലേ നോക്കുന്നത്.. അവള് കൂട്ടുകാരിയോട് എന്തോ പറയുന്നുണ്ടല്ലോ.. 'ഉച്ഛല ജലധിതരംഗാ'. .ജലത്തിന്‍റെ കാര്യം പറഞ്ഞപ്പോഴാ. ചായേം പഫ്സും വാങ്ങാന്‍ മറന്നു പോയി. അല്ലേല്‍ വേണ്ട. മാളിലെ ചായെടേം പപ്സിന്‍റെയും പൈസ ഉണ്ടെല്‍ ഒരു സിനിമ കൂടെ കാണാം.. 'ജനഗണമംഗലദായക ജയഹേ' ദേ അപ്പുറത്ത് നില്‍ക്കുന്നവന്‍ തല ചൊറിയുന്നു. ഛെ ഒരു റെസ്പെക്ട് ഇല്ലാത്തവന്‍.. 'ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ' ഇത് കേള്‍ക്കുമ്പോഴേക്ക് സീറ്റിന്ന് ഇറങ്ങി ഓടാന്‍ തോന്നും. ചെറുപ്പം മുതലേ ഉള്ള

Recipe - മേജർ രാജ്യസ്നേഹം ഇട്ടു വറ്റിച്ചത്

Image
 By റിഗിൽ പാനൂർ അവതാരക: "ഇന്നത്തെ നമ്മുടെ സ്പെഷൽ ഡിഷ് ആണ് മേജർ രാജ്യസ്നേഹം ഇട്ട് വറ്റിച്ചത് ഡിഷ് തയ്യാറാക്കാൻ മൈനർ രവിയേട്ടനാണ് ഇന്ന് നമ്മുടെ കൂടെ ഉള്ളത്. കൂടുതൽ വിശേഷങ്ങൾ നമുക്ക് അദ്ദേഹത്തോട് തന്നെ ചോദിക്കാം.. ചേട്ടാ ഈ ഡിഷ് തയ്യാറാക്കാൻ വളരെ ചുരുക്കം ചിലർക്കേ അറിയൂ എന്ന് പറയുന്നത് കേട്ടല്ലോ. ശരിയാണോ..!! " മൈനർ : " ചുരുക്കം ചിലർക്ക് എന്നത് തെറ്റായ കാര്യം ആണ് ഈ ഡിഷ് ഉണ്ടാക്കാൻ പ്രശസ്ത ഷെഫായ സത്യൻ അന്തിക്കൂട്ടിനോ ഷെഫ് ഭരതനോ പോലുമറിയില്ല... എനിക്കു മാത്രമേ അറിയൂ.. " അവതാരക: "അതെന്താ?? " മൈനർ : " കാരണം ഇതിന്റെ റസിപ്പി എന്റെ കൈയ്യിൽ ഇരിക്കുകയല്ലേ.. " (ക്യാപ്ടൻ രാജു  cid moosa_jpeg ) അവതാരക: "ഇനി നമുക്ക് പാചകത്തിലേക്ക് കടക്കാം ഇതിനു വേണ്ട ഇൻഗ്രീഡിയൻസ് എന്തൊക്കെയാണെന്ന് നോക്കാം..! 1. മേജർ തടിയോട് കൂടിയത് വലുത് ഒന്ന്. 2. ഹയർ റാങ്കിലുള്ള ഓഫീസർസ് -മലയാളം അറിയുന്നത്-3 മലയാളംഅറിയാത്തത് 2 3. പ്രധാനമന്ത്രി അല്ലെങ്കിൽ രാഷ്ട്രപതിയുടെ ശബ്ദശകലം ശകലം മതി.. 4. ബഡ്ഡി തമിഴ് സംസാരിക്കുന്നത്.. തമിഴ്നാട്ടിൽ നിന്നോ ആന്ധ്രയിൽ നിന്നോ കൊണ്ട് വന്നത്

Latest Theatre Collection Update!

Image
By Eby Kuriakose അപ്ഡേറ്റഡ് കളക്ഷന്‍ റിപ്പോര്‍ട്ട് ___________________________________ തിയറ്റര്‍ - ആന്‍ സിനിമാസ് കപ്പാസിറ്റി - 570 ഷോസ് - 4 ടോട്ടല്‍ ഓഡിയന്‍സ് - 1638 ( + 27 മൂന്ന് വയസിനു താഴെയുള്ളവര്‍ + 9 കോംപ്ലിമെന്ററി ഓഡിയന്‍സ് + 1 ടിക്കറ്റ് കീറണ ചേട്ടന്‍ ) ടിക്കറ്റ് വില - Rs 90/- ആകെ ടിക്കറ്റ് തുക- 1638×90 =Rs 147420/- ടീ/ കോഫീ - 356 × Rs 15/- Rs 5475 മിനറല്‍ വാട്ടര്‍ - 148 × Rs 20/-Rs 2960 പെപ്സി/കോള/മാ/7up (500ml) - 98× 35- Rs 3430 1.25 litre - 13× Rs 55- Rs 715 സ്നാക്സ്/കടല - Rs 2345/- ഐസ്ക്രീം ( Including Choco bar, Corneto,Cone etc.) - Rs 3125 /- സിഗരറ്റ് ( ഗേറ്റിനു മുമ്പിലെ ഗോപാലന്‍ ചേട്ടന്റെ പെട്ടികടയില്‍ നിന്ന് വാങ്ങീ തിയറ്റര്‍ കോമ്പൗണ്ടിനുള്ളില്‍ നിന്ന് വലിച്ചത് മാത്രം , Includes Gold/Wils/Kings/Mini  Gold)- Rs 964 തീപ്പെട്ടി - 24×Rs 1- Rs 24 സെന്റര്‍ ഫ്രഷ് - 12× Rs 1- Rs 12 ബാക്കീ ചില്ലറ ഇല്ലാത്തത് കൊണ്ട് മിഠായീ - 31×Rs 1- Rs 31 ഓട്ടോ ചേട്ടന്‍മാരുടെ കളക്ഷന്‍ - Rs 670/- ഡാറ്റ യൂസേജ് ( വാച്ചിംങ് സ്റ്റാറ്റസ് ഇടാന്‍)-223.44mb (+112 mb

ഒരു അവാർഡ് നിർണയ കഥ

Image
By Sudheesh Sudhi പ്രിയേട്ടൻ: അതേ, എല്ലാരും എത്തിയോ. ബാക്കി ജൂറി: ഊണ് കഴിക്കാൻ പോയ മൂന്നു നാല് പേര് എത്തിയിട്ടില്ല. പ്രിയന്‍: ആ കുഴപ്പം ഇല്ല.USBൽ കോപ്പി ചെയ്ത് കൊടുത്തു വിടാം. സൗകര്യം പോലെ കാണട്ടെ. അപ്പൊ നമുക്ക് തുടങ്ങാം.?? ജൂറി: വൈകീട്ട് ഒരു ചായ ഒക്കെ കുടിച്ചിട്ട് പോരെ. പ്രിയന്‍:  ഹം. എന്നാ അവാർഡ് ന് വരാത്ത ഒരു കിടു പടം ഉണ്ട്. അത് കാണാം. ജൂറി: ഏതാ ആ പടം? പ്രിയന്‍:  ഒപ്പം, എന്റെ സംവിധാനത്തിൽ നിന്ന് അടർന്നു വീണ മറ്റൊരു മനോഹര സൃഷ്ടി. ഇടട്ടെ. ജൂറി: അത് xender വഴി അയച്ചാൽ മതി. (delete ചെയ്യലോ) പ്രിയന്‍:  ഡേയ് പയ്യൻസ്. അവാർഡ് ന് വന്ന സിനിമേടെ ഡിവിഡി ഒക്കെ ഇങ്ങെടുത്തേടെ. പ്രമുഖരുടെ അല്ലാത്തൊതൊക്കെ മാറ്റിക്കോ. ആ പിന്നെ മോഹൻലാലിന്റെ പടം ആദ്യം വച്ചേക്കണം. പുലിമുരുകൻ കണ്ടാരുന്നോ. ജൂറി: കണ്ടോന്നു. കിടു അല്ലെ.മോഹൻലാൽ കിടു ആക്ഷൻ അല്ലെ.!! പ്രിയന്‍:  പേര് പരാമർശിച്ച സ്ഥിതിക്ക് അത് മോഹൻലാലിന് ഉറപ്പിക്കാം. മികച്ച നടൻ ആർക്ക് കൊടുക്കും? ജൂറി: അമീർഖാൻ ആയാലോ.അമിതാഭ്.?? പ്രിയന്‍:  അതൊക്കെ നമ്മൾ ഒത്ത്കളിയാന്നു നാട്ടാര് പറയും. എന്റെ അടുത്ത സിനിമയിൽ അക്ഷയ് ആണ് നായകൻ. ചില സീനില

സസ്നേഹം ശകുന്തള ദേവിക്ക്

Image
By Minesh Ramanunni ജേക്കബ്ബിനും  അബുവിനുമൊപ്പം   കോളേജിലെ മരത്തണലിലിരുന്നു  ഒരു കൂതറ പടത്തിന്റെ റിവ്യു നടത്തികൊണ്ടിരിക്കുന്ന ഏഴാംസെമസ്റ്ററിലെ  ഒരു സുപ്രഭാതത്തിലാണ്  സന്ദീപ്‌ ചിരിച്ചു കൊണ്ട് ഞങ്ങൾക്ക് നേരെ കടന്നു വന്നത് . ചിരിയുടെ ആമ്പിയര്‍ വെച്ചു പ്രോവിഡന്‍സ് കോളേജു ബസില്‍ അവന്‍ നോട്ടമിട്ടു വെച്ച ചുരുണ്ട മുടിക്കാരി ഇന്ന് പതിവ് തന്തക്കു വിളി എക്സ്പ്രഷനു പകരം ഒന്ന് പുഞ്ചിരിച്ചു കാണും എന്ന് ജേക്കബിനോട് ഞാൻ അടക്കം പറഞ്ഞതും ആശാൻ ആ ബോംബ് പൊട്ടിച്ചു . "അളിയാ ഞാന്‍ പ്ലെയിസ്ഡ് ആയടാ. ഇന്നലെ  രാജഗിരിയിലെ ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ ഇന്‍ഫോസിസ് എന്നെ സിലക്റ്റ് ചെയ്തെടാ. ..." ഒരു ഇരുമ്പു വടി കൊണ്ട് അടികിട്ടിയ പോലെ ഞങ്ങളെല്ലാം മരവിച്ചിരുന്നു. സന്ദീപിനെപ്പറ്റി എന്തൊക്കെ പ്രതീക്ഷകള്‍  ആയിരുന്നു?അവന്‍ റെ കൂടെ ജോലി അന്വേഷിച്ചു ബംഗ്ലൂരില്‍ പോകുന്നതും കറങ്ങി നടക്കുന്നതും  അവിടെ എം ജി റോഡിലും ബ്രിഗേഡ് റോഡിലും ഉള്ള  അംഗനമാരെ കമന്റ് അടിക്കുന്നതും അടക്കം  നിരവധി പദ്ധതികൾ  ഞങ്ങൾ ഒരുമിച്ച് പ്ലാൻ ചെയ്തതാണ് . എന്നിട്ടാണ് ഈ കൊലച്ചതി! ഒരു ഇളിഞ്ഞ മുഖത്തോടെ സന്ദീപിനെ നോക്കി പറഞ്ഞു.  &q