പ്രസവ ശേഷം നിങ്ങള്‍ നേരിട്ടേക്കാവുന്ന പതിനൊന്നു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും.
By Nelson Joseph
1. ആങ്കുട്ട്യാ അല്ലേ? ഡബിൾ ചിലവ് വേണം ട്ടോ
2. കൊച്ച് കാണാൻ എങ്ങനുണ്ട്?
3. അതല്ല, നെറമൊക്കെ ഉണ്ടോന്ന്?
4. ഓ , സിസേറിയൻ ആയകൊണ്ട് വേദന ഒന്നും ഇല്ലാരിക്കൂല്ലോ
5. പാല് കുറവാ അല്ലേ?
6. മുറിവ് കരിയണേല് തിളച്ച വെള്ളത്തിൽ കുളിക്കണം
7. ഇനി കുളിപ്പിക്കുമ്പൊ വേണം കൊച്ചിന്റെ തല ഉരുട്ടി എടുക്കാൻ
8. കുഞ്ഞിന് മുടി കുറവായത് pregnancy il എരിവ് കഴിച്ചോണ്ടാ
9. ആശുപത്രിയിൽ ആയിട്ടാണ് സിസേറിയൻ ആയത്
10. പകല് ഒറങ്ങരുത്...
11. അടുത്തത് എന്നാ?
1. ആങ്കുട്ട്യാ അല്ലേ? ഡബിൾ ചിലവ് വേണം ട്ടോ
- അതെന്താ ? പെണ്ണായാ ചിലവ് നിനക്ക് ഇറങ്ങൂല്ലേ?
2. കൊച്ച് കാണാൻ എങ്ങനുണ്ട്?
- ങാ, സാധാരണ മനുഷ്യക്കൊച്ചിനെപ്പോലൊക്കെ ഒണ്ട്
3. അതല്ല, നെറമൊക്കെ ഉണ്ടോന്ന്?
- ഇല്ല, ബ്ലാക്ക് ആൻഡ് വൈറ്റാ..
4. ഓ , സിസേറിയൻ ആയകൊണ്ട് വേദന ഒന്നും ഇല്ലാരിക്കൂല്ലോ
- ഇല്ല , അരക്കെട്ട് വികസിക്കാഞ്ഞതുകൊണ്ട് അഞ്ചാറ് മണിക്കൂറ് കിടന്നിട്ടും വേദന അറിഞ്ഞേയില്ല.. പിന്നെ ഡോക്ടറ് കീറിയത് പൂവിതളോണ്ടാരുന്നു..
5. പാല് കുറവാ അല്ലേ?
- എന്ത്യേ? മില്മായിൽ കൊടുക്കാന്ന് ഏറ്റിരുന്നോ?
6. മുറിവ് കരിയണേല് തിളച്ച വെള്ളത്തിൽ കുളിക്കണം
- കരിയണേൽ എന്ന് തന്നെ അല്ലേ? പുഴുങ്ങണേൽ എന്നല്ലല്ലോ..
7. ഇനി കുളിപ്പിക്കുമ്പൊ വേണം കൊച്ചിന്റെ തല ഉരുട്ടി എടുക്കാൻ
- തല ഉരുണ്ടുവന്നിട്ടെന്തിനാ... ഫുട്ബോൾ കളിക്കാനോ
8. കുഞ്ഞിന് മുടി കുറവായത് pregnancy il എരിവ് കഴിച്ചോണ്ടാ
- നിങ്ങടെ മോന്റെ തലേലും കഷണ്ടി തന്നല്ലേ? മുളകു മാത്രേ തിന്നാൻ കിട്ടിയൊള്ളൂ അല്ലേ?
9. ആശുപത്രിയിൽ ആയിട്ടാണ് സിസേറിയൻ ആയത്
- നന്നായി , ഇല്ലാരുന്നേൽ പണ്ടത്തെപ്പോലെ അമ്മേടേം കൊച്ചിന്റേം കാര്യം തീരുമാനമായേനെ.
10. പകല് ഒറങ്ങരുത്...
- ഓ, ആയ്ക്കോട്ടെ. രാത്രീൽ കൊച്ചിനെ നിങ്ങളോ മോനോ നോക്കിയാ മതി
11. അടുത്തത് എന്നാ?
- ഇതൊരു കോമ്പറ്റീഷൻ ഐറ്റം അല്ല...
കിടുവേ :D
ReplyDeleteAthu kalakki
ReplyDeleteAthu kalakki
ReplyDeleteAthenthaada black and white niramalle��
ReplyDeletesheriya aankuttyaan kelkumbol ellarudeyum dialouga....aankutty mathram mthyo penkuttyum vende lokathil....illenkil adutha aankuttye aaru parsavikum
ReplyDelete