ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?
By K S Binu
അടുത്ത വർഷം ഡിസംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഉറുമി 2 എന്ന സിനിമ ഇതിനകം തന്നെ പുലിവാൽ പിടിച്ചു കഴിഞ്ഞിരിക്കുന്നു. കഥാനായകനായ ചിറയ്ക്കൽ കേളു നായനാർക്ക് അറയ്ക്കൽ ആയിഷ എന്ന സ്ത്രീയുമായി ഉണ്ടായിരുന്നതായി സ്ക്രിപ്റ്റ് പൂർത്തിയാക്കപ്പെട്ടിട്ടില്ലാത്ത ചിത്രത്തിൽ പറയപ്പെടുന്നു എന്ന് കരുതുന്ന ബന്ധമാണ് വിവാദങ്ങൾക്ക് കാരണം. ചിത്രത്തെ കുറിച്ച് നിർമ്മാതാവായ ടോമിയച്ചൻ മുളകുപാടം പ്രഖ്യാപിച്ച ദിവസം തന്നെ, ചിറയ്ക്കൽ കേളുനായനാരെ ദൈവമായി കരുതിപ്പോരുന്ന വടക്കൻ കേരളത്തിലെ ഒരു വിഭാഗം ആളുകൾ തുടങ്ങിവച്ച പ്രതിഷേധമാണ് കേരള നായനാർ മഹാ സഭ (KNMS) ഏറ്റെടുത്ത് ഇപ്പോൾ വമ്പിച്ച പ്രക്ഷോഭമായിരിക്കുന്നത്.
എന്താണ് ഈ ഒച്ചപ്പാടുകൾക്ക് കാരണം? അതറിയാൻ ആരാണ് കേളുനായനാർ എന്നറിയണം. പഴയ മലബാർ പ്രദേശത്ത് 15 - 16 നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഒരു ധീര ദേശാഭിമാനിയായിരുന്നു അദ്ദേഹം. 1488-ൽ കോഴിക്കോട് കാപ്പാടിനടുത്ത് ഒരു കുഗ്രാമത്തിൽ ജനിച്ച്, ചിറയ്ക്കൽ രാജവംശത്തിന്റെ പടനായകൻ വരെ ആയിത്തീരുകയും വാസ്കോ ഡ ഗാമയ്ക്കെതിരെ യുദ്ധം നയിച്ച് വൈദേശികാക്രമണത്തിൽ നിന്ന് ജന്മനാടിനെ സംരക്ഷിക്കുകയും ചെയ്ത മഹാനായിരുന്നു കേളു നായനാർ.
വാസ്തവമിതായിരിക്കെ, 2011-ൽ പുറത്തിറങ്ങിയ "ഉറുമി" എന്ന മലയാള ചലച്ചിത്രത്തിലാണ് കേളുനായനാർ ആദ്യമായി പ്രത്യക്ഷപ്പെടുന്നതെന്നും, അതിനു മുൻപ് അദ്ദേഹത്തെ സംബന്ധിച്ച ചരിത്ര രേഖകളൊന്നും ഇല്ലെന്നും അതിനാൽ കേളു നായനാർ ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണെന്നും ഒരു വിഭാഗം ആളുകൾ അവകാശപ്പെടുന്നു. 16ആം നൂറ്റാണ്ടിൽ വാസ്കോ ഡ ഗാമയുടെ കാലത്ത് ജീവിച്ചുവെന്ന് ചിത്രത്തിൽ പറയപ്പെടുന്ന നായനാർക്ക് 21ആം നൂറ്റാണ്ട് വരെയുള്ള അഞ്ച് നൂറ്റാണ്ടുകാലത്ത് എഴുതപ്പെട്ട കേരളചരിത്രരേഖകളിലൊന്നും ഇടം പിടിക്കാനായില്ല എന്നതുതന്നെ അദ്ദേഹം ഒരു മിത്ത് ആണെന്നതിന്റെ തെളിവാണെന്നും അവർ പറയുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമല്ലാതെ മറ്റൊന്നുമല്ല ഇപ്പോഴത്തെ കോലാഹലങ്ങൾ എന്നാണ് ചിത്രത്തിന്റെ സംവിധായകൻ അഭിപ്രായപ്പെട്ടത്.
എന്നാൽ, ഉറുമി എന്ന 2011ലെ ചിത്രത്തിലുള്ള വാസ്കോ ഡ ഗാമ ചരിത്ര പുരുഷനാണ്, അദ്ദേഹം ജീവിച്ചിരുന്നതായി അനവധി തെളിവുകളുണ്ട്, പിന്നെ എന്തുകൊണ്ട് അതേ സിനിമയിലുള്ള കേളു നായനാർക്ക് ചരിത്രപുരുഷനായിക്കൂടാ എന്നാണ് ചിത്രത്തിനെതിരെ സമരം ചെയ്യുന്ന KNMS ന്റെ ചോദ്യം. ബ്രിട്ടീഷ് ഭരണകാലത്ത് അവർക്കനുകൂലമായി ചരിത്രം വളച്ചൊടിക്കപ്പെട്ടതിന്റെ ഭാഗമായി, ഇന്നത്തെ മലപ്പുറം താലൂക്കര ദേശത്ത് അഗ്നിക്കിരയാക്കപ്പെട്ട ലൈബ്രറി ശേഖരത്തിൽ നശിപ്പിക്കപ്പെട്ട 5000 പുസ്തകങ്ങളോളം വരുന്ന ചരിത്രരേഖകളിൽ കേളുനായനാരുടെ വിശദമായ ജീവചരിത്രം ഉണ്ടായിരുന്നുവെന്ന് സമരക്കാർ പറയുന്നു. 1524 ഡിസംബർ 24ന് കേളുനായനാരുടെ കൈകൊണ്ടാണ് കാപ്പാട് ഉൾക്കടലിൽ വച്ച് "സാന്റാ കാറ്റരീന ഡോ മോണ്ടി സിനായ്' എന്ന കപ്പലിൽ വച്ച് വാസ്കോ ഡ ഗാമ കൊല്ലപ്പെടുന്നത്, അല്ലാതെ മലേറിയ പിടിച്ച് കിടപ്പായിട്ടല്ല എന്ന ചരിത്രസത്യം നശിപ്പിക്കപ്പെട്ട രേഖകളോടൊപ്പം മണ്മറഞ്ഞതാണത്രേ!
കേളുനായനാർക്ക് ഒരേയൊരു ജീവിതസഖിയേ ഉണ്ടായിരുന്നുള്ളു, അത് അരീയ്ക്കൽ ആർച്ച എന്ന കടത്തനാടിന്റെ വീരവനിത ആയിരുന്നു. എന്നാൽ ഉറുമി എന്ന സിനിമയിൽ കേളു നായനാർ അറയ്ക്കൽ ആയിഷ എന്ന മുസ്ലീം വനിതയുമായി വിവാഹം നടത്തുകപോലും ചെയ്യാതെ ബന്ധം പുലർത്തുകയും അതിൽ അദ്ദേഹത്തിന് ഒരു കുട്ടിയുള്ളതായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് കേളുനായനാർ എന്ന കളങ്കമേശാത്ത വ്യക്തിത്വവും മൂല്യബോധവുമുണ്ടായിരുന്ന ആ ധീരദേശാഭിമാനിയെ കരിവാരിത്തേക്കാനുള്ള ശ്രമമായിരുന്നു. പുതിയ ചിത്രത്തിൽ ആയിഷയിൽ നായനാർക്ക് രണ്ടാമതൊരു കുട്ടികൂടി ഉണ്ടാവുന്നതായാണ് കഥയെന്ന് അഭ്യൂഹം. ഒരിക്കൽ തങ്ങൾ ക്ഷമിച്ചു എന്നുകരുതി ഈ രാജ്യദ്രോഹം ആവർത്തിക്കുന്നത് ക്ഷമിക്കാനാവില്ലെന്നും കുട്ടിയുണ്ടാവുന്ന രംഗത്തിനുമുൻപേ ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുത്ത് നിർത്തിവയ്ക്കണം എന്നുമാണ് കേളുനായനാർ ഭക്തരുടെ ആവശ്യം. മാത്രമല്ല, കേളുനായനാരുടെ സഹധർമ്മിണിയായിരുന്ന അരീയ്ക്കൽ ആർച്ചയെയാണ് അറയ്ക്കൽ ആയിഷ എന്ന പേരിൽ ചിത്രീകരിച്ച് ചരിത്രത്തെ വളച്ചൊടിച്ചതെന്നും അവർ പറയുന്നു. അരീയ്ക്കൽ ആർച്ചയേപ്പോലുള്ള നമ്മുടെ നാടിന്റെ ധീരവനിതകൾക്ക് വൈദേശിക സ്വത്വം നൽകുവാനുള്ള കുൽസിത ശ്രമമാണ് അറയ്ക്കൽ ആയിഷ എന്ന പുതു ചരിത്രനിർമ്മിതി എന്നും, ഇസ്ലാമിക രാജ്യമായ ദുബായിൽ നിന്ന് ഉറുമിയ്ക്ക് ലഭിച്ച മികച്ച ചിത്രത്തിനുള്ള ഏഷ്യാ വിഷൻ അവാർഡുമായി ഇതിനെ കൂട്ടി വായിക്കണമെന്നും അവർ ആരോപിക്കുന്നു.
കടപ്പാട്:
1. Kelu Nainar: The untold story of a real patriot (Originizer, 2012 Nov Ed.)
2. The Private Life of Kelu Nainar (Times Cow, 26 Oct 2014)
3. Kelu Nainar Archives, Indian Institute of Original Scientific Heritage.
4. Areeckal Archa - Rediscovering our women (Dr.M.Gopalakrishnan et al, International Journal of Indian heritage, Aug 2015)
5. ജന്മഭൂമി.
#BanUrumi2

Comments
Post a Comment