ഡാവിഞ്ചിയുടെ കോഡ് - നോവല്‍

കേരളം പശ്ചാത്തലമാക്കി മലയാളത്തിൽ ഒരു ഡാൻ ബ്രൗൺ നോവൽ എഴുതിയാലോ എന്ന് ആലോചിക്കുന്നു. ആവശ്യത്തിനു ഡാൻ ബ്രൗൺ നോവലുകൾ ഇപ്പോഴും ഇറങ്ങുന്നില്ലേ (ഇട്ടിക്കോര എഹെം എഹെം ) എന്ന് ചോദിക്കരുത്. ഇത് അതിനേക്കാളൊക്കെ കരളലിയിപ്പിക്കുന്ന ഒരു നോവൽ ആയിരിക്കും.
***

ജമാ അതെ ഇസ്ലാമി നടത്തുന്ന ശാസ്ത്രവും ഇസ്ലാമും എന്ന ദ്വിദിന സെമിനാർ അറ്റെൻഡ് ചെയ്യാൻ സർവശ്രീ റോബെർട് ലാങ്ഡോൺ മഞ്ചേരി സ്റ്റേഷനിൽ വന്നിറങ്ങുന്നതോടെ ആണ് നോവൽ ആരംഭിക്കുന്നത്. റൊബെർട് ലാങ്ഡോണിനോടൊപ്പം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ സഹവിദ്യാർഥി ആയിരുന്ന, ഇപ്പോൾ ഹൈദരബാദ് യൂണിവേഴ്സിറ്റിൽ ഇസ്ലാം ആൻഡ് സബാൾട്ടേൺ സ്റ്റഡീസ് ഡിപാർട്മെന്റ് ഹെഡായ ഡോക്ടർ അഷ്കർ അലിയാണ് മുഖ്യ പ്രഭാഷകൻ.
ഈ സെമിനാറിൽ ലോകത്തെ അമ്പരിപ്പിക്കുന്ന, ലോകത്തെ മാറ്റി മറിച്ച് ഉരുട്ടി പപ്പടമാക്കാൻ പോകുന്ന ഒരു ലോകസീക്രട്ട് പുറത്ത് വിടാൻ പോകുന്നു എന്ന് ഡോ. അഷ്കർ നേരത്തെ ലാങ്ഡോണിനോട് വാട്സാപ്പിൽ സൂചിപ്പിച്ചിരുന്നു. ഈ സീക്രട്ട് പുറത്ത് വന്നാൽ എല്ലാ വാക്സിൻ വിരുദ്ധരും ഒറ്റയടിക്ക് ഇളിഭ്യരാവുകയും ലോകത്ത് 100% എം.ആർ വാക്സിൻ കവറേജ് ലഭിക്കുകയും ചെയ്യും എന്നായിരുന്നു അഷ്കർ വെളിപ്പെടുത്തിയത്. പക്ഷെ സീക്രട് എന്താണെന്ന് മാത്രം അഷ്കർ പറയുന്നില്ല. അവസാന ചാപ്റ്ററിലേ ഇത് പുറത്തു വിടൂ. ആളെ പിടിച്ചിരുത്തണ്ടേ.
അങ്ങനെ സെമിനാർ വേദിയിലേക്ക് അഷ്കർ വരുന്നതും നോക്കി ലാങ്ഡോണും മറ്റുള്ളവരും ഇരിക്കയാണ്. രണ്ട് സാരി വലിച്ച് കെട്ടി ഇരുവശവും പകുത്ത സദസ്സിലാണ് സെമിനാർ. ഒരു വശത്ത് ആണുങ്ങൾ മറുവശത്ത് പെണ്ണുങ്ങൾ. ‘നോട് മെനി പീപ്പീൽ ന്യൂ ദാറ്റ് ദി ഏൻഷ്യന്റ് കസ്റ്റം ഓഫ് കെട്ടലിങ്ങ് ഓഫ് ദ സ്റ്റ്രെച്ഡ് തുണി സ്റ്റാർടഡ് വിത് ട്രെഡീഷനൽ ആർട് ഫോം ഓഫ് കഥകളി’ ലാങ്ഡോൺ തോട്. ‘ഈവൻ ഫ്യൂവർ പീപ്പിൾ നോ ദാറ്റ് പോപ്പുലർ ദൂരദർശൻ പ്രോഗ്രാം തിരനോടം ഗോട് ഇറ്റ്സ് നേം ഫ്രം കഥകളി’ ലാങ്ഡോൺ പിന്നെയും തോട്. പിന്നെ ലാങ്ഡോണും അഷ്കറും കൂടെ ഹാർവാർഡിൽ വെച്ച് കഥകളി കാണാൻ പോയ ചെറിയൊരു ഫ്ലാഷ്ബാക്.
പക്ഷെ ആ സമയത്ത് പിന്നാമ്പുറത്തൂടെ ഒരു അൺനോൺ കില്ലർ അഷ്കർജിയുടെ വിശ്രമമുറിയിലേക്ക് ഒളിച്ച് കടക്കുകയാണ് സൂർത്തുക്കളേ കടക്കുകയാണ്. കില്ലർ മൊബൈൽ ഫോൺ നോക്കുന്നു. ഹണ്ഡ്രഡ് തൗസന്റ് റിയാൽ റെമിറ്റഡ് റ്റു അക്കൗണ്ട് ബൈ പി.എഫ് എന്ന് വലിയ അക്ഷരത്തിൽ മൊബൈലിൽ എഴുതിക്കാണിക്കുന്നു. എന്നാപ്പിന്നെ പണി തുടങ്ങിയേക്കാം എന്ന് കരുതി കില്ലർ അഷ്കറിനെ നിഷ്കരുണം വെടിവെച്ചോ മറ്റോ കൊല്ലുന്നു. ഒരു കയ്യും വെട്ടി എടുക്കുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും അഷ്കർ നെ വേദിയിൽ കാണാഞ്ഞിട്ട് എല്ലാവരും അഷ്കറിന്റെ റൂമിൽ പോയി നോക്കുന്നു. അവിടെ അഷ്കർ മരിച്ച് കിടക്കുകയാണ്. ‘പി.എഫ് : ഫൈൻഡ് റോബർട് ലാങ്ഡോൺ’ എന്ന് ചോരയിൽ എഴുതിവെച്ചിട്ടാണ് ശ്രീ അഷ്കർജി മരിച്ചിരിക്കുന്നത്. എല്ലാവരും കൂടെ ലാങ്ഡോണെ കെട്ടിയിടുന്നുന്നു. പി.എസ് എന്ന് മരണാവെപ്രാളത്തിൽ എഴുതിയപ്പോൾ പി.എഫ് എന്ന് ആയിപ്പോയതായിരിക്കും എന്ന് സ്ഥലത്തെത്തിയ എസ്.ഐ ബബീഷ് നായർ അനുമാനിക്കുന്നു. എന്നാൽ തന്റെ പിഎഫ് തുക മരണശേഷം റോബർട് ലാങ്ഡോണു കൊടുക്കണം എന്നാണ് അഷ്കർ ഉദ്ദേശിച്ചത് എന്ന് വേറെ ചിലർ.
ഇങ്ങനെ കൺഫ്യൂഷനും മറ്റും നടക്കുന്നതിനിടെ മിസ് സഫിയ മൗദൂദ് ലാങ്ഡോണെ കെട്ടഴിച്ച് വിട്ട് തന്നോടൊപ്പം രക്ഷപ്പെടാൻ വിളിക്കുന്നു. പോകുന്ന പോക്കിൽ അഷ്കറിന്റെ പോക്കറ്റിൽ നിന്നും പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ ലോക്കർ കീയും എടുത്തിട്ടാണ് ലാങ്ഡോൻ സഫിയക്കൊപ്പം രക്ഷപ്പെടുന്നത്. മുഖ്യമന്ത്രി പിണ്രായ് വിജയൻ റോബർട് ലാങ്ഡോണെ അറസ്റ്റ് ചെയ്ത് സിറിയൻ തീവ്രവാദി ആയി മുദ്രകുത്തി കാപ്പയും ചുമത്തി ജയിലിൽ ഇടാൻ ആണ് പ്ലാനെന്ന നഗ്നസത്യം പയ്യന്നൂർ ബസ് പിടിക്കാൻ ഓടുന്നതിനിടെ സഫിയ ലാങ്ഡോണിനോട് വെളിപ്പെടുത്തുന്നു. ലാങ്ഡോൺ ഇത് കേട്ട് ഞെട്ടിപ്പോവുകയാണ്.
പയ്യന്നൂർക്കുള്ള എട്ടരയുടെ സൂപ്പർഫാസ്റ്റിലിരിക്കുമ്പോൾ ലാങ്ഡോൺ അഷ്കറിന്റെ മെസേജ് ഡീക്രിപ്റ്റ് ചെയ്യുന്നു. പിഎഫ് എന്നാൽ പ്രൊവിഡന്റ് ഫണ്ടല്ല. പോപ്പുലർ ഫ്രണ്ടുകാരൻ ആയിരിക്കണം അഷ്കറിന്റെ കൊലയാളി. ജമാ അതെ ഇസ്ലാമി മുന്നണി ബുദ്ധിജീവി ആയ അഷ്കർ വാക്സിൻ അനുകൂല പ്രഭാഷണം നടത്താൻ പോകുന്നു എന്നത് പോപ്പുലർ ഫ്രണ്ടുകാർക്ക് ഇഷ്ടപ്പെടുന്നില്ല. ജമാ അതെ ഇസ്ലാമി ജനാധിപത്യപരവും പുരോഗമനാത്മപരവും അങ്ങനെ ഒക്കെ ആണെങ്കിൽ പോപ്പുലർ ഫ്രണ്ട് വളരെ ഓർതഡോക്സ് ആയ അപകടകാരികളുടെ സംഘടന ആണ് എന്ന് ലാങ്ഡോൺ സഫിയക്ക് ഇത് പറഞ്ഞുകൊടുക്കുന്നു. ഇത് കേട്ട് അത്ഭുതപരതന്ത്ര്യയായി സഫിയ വാ പൊളിച്ചു പോയി. തലശ്ശേരി ഭാഗത്ത് മാത്രം കാണുന്ന ഒരു പ്രത്യേക വടക്കൻ കാറ്റ് സഫിയയുടെ വായ്ക്കകത്ത് അടിച്ച് കയറുന്നു. നോട് മെനി പീപ്പിൾ ന്യൂ ദാറ്റ് തലശ്ശേരി ബിരിയാണി ഒറിജിനേറ്റഡ് ഇൻ മിഡിൽ ഈസ്റ്റ് എന്നൊക്കെ വലിയ രഹസ്യങ്ങൾ അതിനിടെ ലാങ്ഡോൺ സഫിയക്ക് പറഞ്ഞുകൊടുക്കുന്നു.
(മീൻവൈൽ കൊലയാളി കേരളത്തിലെ പല ജില്ലകളിലും ഓടി നടന്ന് പലരെയും കൊല്ലുന്നുണ്ട്. ഓരോ ഹിറ്റിനും ഹവാല വഴി എത്തിയ റിയാൽ കൊലയാളിയുടെ അക്കൗണ്ടിലേക്ക് വീഴുന്നുമുണ്ട് )
അങ്ങനെ കേരളാപോലീസിന്റെയും കണ്ണൂരിൽ നിന്നും വന്ന സിപിഎം ഗുണ്ടകളുടെയും കണ്ണുവെട്ടിച്ച് അതിവിദഗ്ധമായി റോബർട് ലാങ്ഡോണും സഫിയ മൗദൂദും പയ്യന്നൂർ സർവീസ് സഹകരണബാങ്കിൽ കയറിപ്പറ്റുന്നു. അവിടത്തെ ലോക്കറിൽ അങ്ങേയറ്റം ക്രിപ്റ്റിക് ആയ ഒരു കത്ത് ലാങ്ഡോൺ കണ്ടെടുക്കുന്നു. ഇക്ലി എന്ന് മുദ്രവെച്ച കവറിൽ ആയിരുന്നു കത്ത്. അതീവമായി ബുദ്ധി ഉപയോഗിച്ച് ലാങ്ഡോൺ കത്ത് ഡീക്രിപ്റ്റ് ചെയ്ത് സഫിയക്ക് പറഞ്ഞ് കൊടുക്കുന്നു. ആരാണു അഷ്കറിനെ ഇക്കിളിയിട്ടത് എന്ന് സഫിയ. ഇക്ലി എന്നത് അതീവരഹസ്യസ്വഭാവമുള്ള ഒരു ഏൻഷ്യന്റ് സീക്രട് സംഘടനയാണ് എന്ന് ലാങ്ഡോൺ. അതിലെ അംഗമായിരുന്നു അഷ്കർ. അതിപുരാതനകാലം മുതൽക്കേ പുരോഗമനം രഹസ്യാജണ്ടയായി നടപ്പാക്കുന്ന സംഘടനയാണ് ഇക്ലി. ശെഡാ അങ്ങനെ ഒരു സംഘടന തനിക്കറിയില്ലല്ലോ എന്ന് സഫിയ. യൂ മൈറ്റ് ഹാവ് ഓള്രേഡി സീൻ ഇറ്റ് മെനി പ്ലേസസ് ഇഫ് യൂ യൂസ് ഫേസ്ബുക്ക് എന്നാൻ റോബർട് ലാങ്ഡോൺ . അതെങ്ങനെ എന്നായി സഫിയ.
“സഫിയ… “ റോബെർട് ലാങ്ഡോൺ പുഞ്ചിരിച്ചു. “ഇഫ് ഐ ടെൽ ദേർ ഫേസ്ബുക് ഹാൻഡീൽ നെയിം, ഡാം ഷുവർ യൂ വിൽ നോ ഇറ്റ്’
എളുപ്പം പറഞ്ഞാളിൻ എന്നാൾ സഫിയ.
ഇൻഫോക്ലിനിക് (ഇക്ലി).
സഫിയ ഞെട്ടുന്നു. ജമാ അത് ആയിരിക്കെത്തന്നെ സീക്രട്ടായി ഇൻഫോക്ലിനിക് അഡ്മിനും ആയിരുന്നു ശ്രീ അഷ്കർ ജി എന്ന് ലാങ്ഡോൺ വിശദീകരിക്കുന്നു. അടുത്ത ക്ലൂ പെരിന്തൽമണ്ണയിൽ ആണ് എന്ന് കത്തിൽ നിന്നും ലാങ്ഡോൺ മനസിലാക്കുന്നു. അപ്പോഴേക്കും നേരം പുലർന്ന് തുടങ്ങി. ട്രെയിൻ പിടിച്ച് ലാങ്ഡോണും സഫിയയും പെരിന്തൽമണ്ണയ്ക്ക്
ലാങ്ഡോണെ തപ്പി എൻ.ഐ.എയും ഇന്റർപോളും അപ്പോഴേക്കും ലുകൗട് നോട്ടീസ് പുറപ്പെടുവിച്ച് കഴിഞ്ഞു. ഈ സമയത്ത് കേരളാപോലീസിലെ ബുദ്ധിമാനായ ഒരോഫീസർ പിഎഫ് എന്നാൽ പോപ്പുലർ ഫ്രണ്ടാണെന്ന് മനസിലാക്കി പോപ്പുലർ ഫ്രണ്ടിന്റെ പിറകെ പോകുന്നു.
എന്തായിരിക്കും അഷ്കർ ജി സെമിനാറിൽ പറയാൻ ഉദ്ദേശിച്ച രഹസ്യം എന്ന് സഫിയ ലാങ്ഡോണോട് ചോദിക്കുന്നു. ലാങ്ഡോൺ ചില അതിപുരാതന ഗ്രന്ഥങ്ങളൊക്കെ ഉദ്ധരിക്കുന്നു. ഖലീഫ ഹാരൂൺ അൽ റഷീദ് ഭാര്യ സുബൈദയ്ക്ക് എം.ആർ വാക്സിൻ എടുത്തിരുന്നു എന്നൊരു സത്യം രഹസ്യസംഘടനയിലെ പലർക്കും അറിയാം എന്ന് ലാങ്ഡോൺ വെളിപ്പെടുത്തുന്നു. ഇതെങ്ങാൻ പുറത്തറിഞ്ഞാൽ എന്റമ്മേ. വേൾഡ് വിൽ ഗോ അപ്സൈഡ് ഡൗൺ എന്ന് ലാങ്ഡോൺ. അപ്പടിയാ എന്ന് സഫിയ.
അങ്ങിനെ പെരിന്തൽമണ്ണയിൽ നിന്നും ലാങ്ഡോണും സഫിയയും അടുത്ത ക്ലൂ കണ്ട് പിടിക്കുന്നു. ആരോ ( പോപ്പുലർ ഫ്രണ്ട്കാരായിരിക്കണം ) പൊന്നാനി വാട്ടർടാങ്കിൽ റൂബെല്ല വൈറസ് നിക്ഷേപിക്കാൻ പ്ലാനിട്ടതിന്റെ ഡീറ്റെയ്ല്സ് അഷ്കർ നു അറിയാമായിരുന്നു. അതിന്റെ ഡീറ്റെയ്ല്സാണ് ഈ കത്തിൽ. വൈറസ് ആക്ടീവാകാൻ മൂന്ന് മണിക്കൂറേയുള്ളൂ. ഇത് അറിഞ്ഞ് ഞെട്ടിയ ലാങ്ഡോണും സഫിയയും ഓട്ടോ പിടിച്ച് അതിദ്രുതം പൊന്നാനിയിലേക്ക്.
പൊന്നാനിയിൽ വെച്ച് കൊലയാളിയും ലാങ്ഡോണും ഏറ്റുമുട്ടുന്നു. അതിനിടെ സഫിയ വൈറസിനെ നശിപ്പിക്കുന്നു. കേരളാപ്പോലീസിലെ സമർഥൻ ബബീഷ് നായർ അവിടെ എത്തി കൊലയാളിയെ വെടിവെച്ച് കൊല്ലുന്നു. ബബീഷ് നായർ ലാങ്ഡോണോട് ആ സത്യം വെളിപ്പെടുത്തുന്നു. പോപ്പുലർ ഫ്രണ്ട് കാരല്ല ക്വട്ടേഷൻ കൊടുത്തതും വൈറസ് പ്ലാന്റ് ചെയ്തതും. പോപ്പുലർ ഫ്രണ്ട്കാർ എന്ന വ്യാജേന അനോണിമസ് ആയി വേങ്ങരയിലെ തോറ്റ എം.എൽ.എയുടെ പി.എ ആണ് ക്വട്ടേഷൻ കൊടുത്തത്. അങ്ങിനെ പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷക്കണക്കിനു വോട്ടുകൾ അടുത്ത തവണ തോറ്റ എം.എൽ.എയ്ക്ക് നേടാൻ ആയിരുന്നു പ്ലാൻ. സത്യത്തിൽ പോപ്പുലർ ഫ്രണ്ട്കാർ പഞ്ചപ്പാവങ്ങളാണ്.
അങ്ങനെ എല്ലാവരും ഹാപ്പി ആയി തിരിച്ച്. സഫിയയും ലാങ്ഡോണും ചെറിയൊരു അദ്. മൊഹബ്ബത്തിന്റെ ഒരു ഇദ്. അതിനിടെ റോബർട് ലാങ്ഡോണിനു ഒരു വെളിപാട് ഉണ്ടായി പിന്നെയും ഓടിപ്പിടിച്ച് പയ്യന്നൂർക്ക് പോവുന്നു. അവിടെ ലോക്കറിന്റെ അകത്തെ രഹസ്യ അറയിൽ മറ്റൊരു കവർ ഉണ്ടായിരുന്നു. എം.ആർ വാക്സിൻ സുരക്ഷിതമാണെന്ന ഡബ്ല്യൂ എച്ചോയുടെ റിപ്പോർട്ടായിരുന്നു ഡോ.അഷ്കർ വെളിപ്പെടുത്താൻ ഉദ്ദേശിച്ചത് എന്ന് ലാങ്ഡോൺ മനസിലാക്കുന്നു. റിലീജിയൻ ആൻഡ് സയൻസ് ഗോ ഹാൻഡ് ഇൻ ഹാൻഡ് എന്നൊക്കെ മനസിൽ ആലോചിച്ച് ലാങ്ഡോൺ സ്വയം പുഞ്ചിരിക്കുന്ന സീനിൽ നോവൽ ശുഭകരമായി അവസാനിക്കുകയാണ് ഫ്രണ്ട്സ്.

Comments

Popular posts from this blog

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം