Movie Review - മുന്തിരിവള്ളികൾ തളിർക്കുമ്പോൾ - Maitreyan Bodhisatwan
By Maitreyan Bodhisatwan
പുര നിറഞ്ഞു നില്‍ക്കുന്ന ഉന്നച്ചനും(ലാലേട്ടന്‍ ) ഭാര്യ ആനിയമ്മയും(മീന) അവര്‍ക്ക് പ്ലസ് ടു വില്‍ പഠിക്കുന്ന ഒരു മകള്‍ പിന്നെ പ്രൈമറി ക്ലാസില്‍ പഠിക്കുന്ന മകനും . ആനിയമ്മയെ സ്നേഹത്തോടെ ആമി എന്ന് വിളിക്കും (ആനി എന്ന് വിളിച്ചാ പോരെ എന്ന് ചോദിക്കരുത് വേറെ ആവശ്യമുണ്ട്).

കോളേജ് റീയൂണിയനു പണ്ട് എബിയും സോനയും പോലെ നടന്നിരുന്ന ഉന്നച്ചനും ആശ
ശരത്തും നമ്മളെന്താ ഇങ്ങനെ എന്ന് ചോദിക്കുന്ന സീന്‍ പടത്തിലെ പ്രധാന
ആകര്‍ഷണങ്ങളില്‍ ഒന്നാണ്.അതോടെ വീട്ടിലെ മടുപ്പ് മാറ്റാന്‍ വേറൊരു അഫയര്‍
തുടങ്ങാന്‍ ഉന്നച്ചന്‍ തീരുമാനിക്കുന്നു. പിന്നെ എല്ലാം ശടപടേന്ന്
ആയിരുന്നു. പക്ഷെ സിനിമയുടെ മെസ്സേജ് നന്മ ആയോണ്ട് ഒക്കെ കലങ്ങി
തെളിയുകയാണ്
ഉന്നച്ചനും അടുത്ത സുഹൃത്തുക്കളും എന്നും വെള്ളമടിയും വിവാഹേതര ബന്ധങ്ങളും ഒക്കെ ആയി സന്തോഷത്തോടെ ജീവിച്ചു വരുന്ന ആ കൊച്ചു ഹൌസിംഗ് കോളനിയിലേക്ക് അശനിപാതം പോലെ ഒരു വില്ലന്‍ കടന്നു വരികയാണ്..മകള്‍ക്ക് ഒരു കാമുകന്‍. വാട്സാപ്പ്, ഫെയ്സ്ബുക് തുടങ്ങിയ ചതിക്കുഴികളുമായി അവന്‍ പതുക്കെ പതുക്കെ ആ കുടുംബത്തിന്റെ സമാധാനം നശിപ്പിക്കുന്നു.
അവനെ ഉന്നച്ചന്‍ കൊല്ലുമോ കൊന്നിട്ട് പോലീസ് സ്റെഷനില്‍ കുഴിച്ചിടുമോ എന്നൊക്കെ അറിയാന്‍ സിനിമ നേരിട്ട് കാണുക. ലാലേട്ടന്‍- ആശ ശരത്, ലാലേട്ടന്‍ - നേഹ , ലാലേട്ടന്‍ മീന കെമിസ്ട്രി അപാരമായിരുന്നു. സിനിമയിലെ ഡയലോഗ് നെഞ്ച് തുരന്നു ആത്മാവ് വരെ സ്പര്ശിക്കുന്നുണ്ടാരുന്നു. അതിമനോഹരമായ ഫ്രെയിമുകള്‍ മനസ്സില്‍ താങ്ങി നില്‍ക്കുന്ന പാട്ടുകള്‍ എന്നിവ സിനിമയ്ക്ക് ഒരു അധിക പറ്റായിരുന്നു.
വാല്‍കഷ്ണം : പടം കഴിഞ്ഞു ഇറങ്ങിയപ്പോ കാമുകനുമായി പടത്തിനു വന്ന ഒരു പെണ്ണ് കാമുകന്റെ കൂടെ പോവാതെ അച്ഛനെ ഫോണില്‍ വിളിച്ചു അവളെ കൂട്ടികൊണ്ട് പോണം എന്ന് പറഞ്ഞത് കേട്ടപ്പോള്‍ കണ്ണ് നനഞ്ഞു .

Comments
Post a Comment