സേതുരാമയ്യർ CBI - The Conclusion By റിഗില്‍ പാനൂര്‍
By റിഗില്‍ പാനൂര്‍
ചാക്കോ : " സാർ മോഷണം നടന്ന വീട്ടിൽ നിന്നും നമുക്ക് ആകെ ലഭിച്ചത് ചുവരിൽ എഴുതി വച്ച 'ആണ്ടവൻ കട്ടളൈ' എന്ന വാചകം മാത്രം ആണ്.. ഇതുവച്ച് നമ്മൾ എങ്ങനെ മുൻപോട്ട് പോകും സാർ..?? "
വിക്രം:" CBI യുടെ ചരിത്രത്തിൽ പോലും ഇങ്ങനെ വഴിമുട്ടിയ അന്വേഷണം ഉണ്ടായിട്ടില്ല..!!"
സേതുരാമയ്യർ :" വഴിമുട്ടി എന്നൊന്നും പറയാൻ പറ്റില്ല..! കള്ളൻ ചുവരിലെഴുതിയ 'ആണ്ടവൻ കട്ടളൈ' യാണ് നമ്മുടെ പിടിവള്ളി "
വിക്രം:" സാർ ഇതൊരു തമിഴ് സിനിമയുടെ പേരാണ്.. വിജയ് സേതുപതി അഭിനയിച്ചത്..!! എനിക്ക് തോന്നുന്നു ഒരു പക്ഷേ തമിഴ് നാടുകാരനാവും കള്ളൻ.. "
ചാക്കോ:" വിക്രം സാർ ഇത് എഴുതിയത് മലയാളത്തിൽ ആയത് കൊണ്ട് തമിഴനാകാൻ ചാൻസ് കുറവാണ്.. "
സേതുരാമയ്യർ: "വിക്രം..!! ആണ്ടവൻ കട്ടളൈ ഒന്ന് തിരിച്ചു വായിച്ചേ..! "
വിക്രം:"ളൈട്ടക ൻവണ്ടആ.. എന്നല്ലേ സാർ..!!
സേതുരാമയ്യർ: "ചാക്കോ ഇതിൽ നിന്നും നമുക്ക് എന്ത് മനസ്സിലാക്കാം?? "
ചാക്കോ :"വിക്രം സാറിന്റെ തലയിൽ ഒരു ചുക്കും ഇല്ല എന്ന്.. "
സേതുരാമയ്യർ:"എക്സാറ്റ്ലി..!!! വിക്രം വേഡ് ബൈ വേഡ് തിരിച്ചു വായിക്കാൻ ആണ് ഞാൻ പറഞ്ഞത്..! "
വിക്രം :" 'കട്ടളൈ ആണ്ടവൻ' എന്നല്ലേ സാർ..!! "
സേതുരാമയ്യർ: "വെൽഡൺ മിസ്റ്റർ വിക്രം..!! "
വിക്രം :" താങ്ക്യൂ സാർ"
സേതുരാമയ്യർ : "തമിഴിൽ 'ആണ്ടവൻ കട്ടളൈ 'എന്ന് വച്ചാൽ എന്താണെന്ന് ചാക്കോ ഒന്ന് അന്വേഷിക്കണം..! പറ്റുമെങ്കിൽ ഈ പേരിൽ ഉള്ള സിനിമയുടെ സി ഡിയും ഒന്ന് വാങ്ങിച്ചോ..!!"
ചാക്കോ: "യെസ് സാർ! "
(കുറച്ചു സമയം കഴിഞ്ഞ്)
ചാക്കോ:" തമിഴിൽ 'ആണ്ടവൻ കട്ടളൈ 'എന്ന് വച്ചാൽ 'ദൈവത്തിന്റെ ആജ്ഞ 'എന്നാണ്.. സാർ..!! "
സേതുരാമയ്യർ: "അതായത് ദൈവത്തിന്റെ ആജ്ഞ പ്രകാരം ആണ് മോഷണം എന്ന് അർത്ഥം...!! "
ചാക്കോ :" എന്നാലും മോഷ്ടിക്കാൻ പറയുന്ന ദൈവം ആരാണ് സാർ..?? "
വിക്രം : "സംശയമെന്താ ശ്രീകൃഷ്ണൻ തന്നെ..!! "
സേതുരാമയ്യർ:"എക്സാറ്റ്ലി..!! വിക്രം താൻ പോയി കൃഷ്ണന്റെ പര്യായ പദങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞിട്ട് വാ..!! പിന്നെ.. ഒരു പ്രത്യേക കാര്യം.. ആർക്കും സംശയം തോന്നാത്ത വിധത്തിൽ വേണം അന്വേഷണം...!!
വിക്രം:" ഓകെ സാർ..! "
(കുറച്ചു സമയം കഴിഞ്ഞ്)
വിക്രം : കിട്ടി സാർ..ഇതാണ് ലിസ്റ്റ്.. മുകുന്ദൻ, ജനാർദ്ദനൻ, ഗോവിന്ദൻ, കണ്ണൻ, പാർത്ഥസാരഥി, അച്ചുദാനന്ദൻ, നാരായണൻ, മാധവൻ...!!
ചാക്കോ :" പക്ഷേ സാർ ഇവരൊന്നും നമ്മൾ സംശയിക്കുന്നവരുടെ ലിസ്റ്റിൽ ഇല്ലാത്തവരാണ്.. "
സേതുരാമയ്യർ:" ശരിയാണ്..! പക്ഷേ വിക്രം സാർ ഒരാളുടെ പേര് മറന്നു പോയി..!! "
വിക്രം:" അതാരാണ് സാർ??? "
സേതുരാമയ്യർ: "പറയാം...!! വിക്രം താൻ ഇനി 'കട്ടളൈ' ക്ക് ഒപ്പം ഈ ലിസ്റ്റിൽ പറയുന്നവരുടെ പേര് ചേർത്ത് വായിച്ചു നോക്കിയേ..!! "
വിക്രം : "കട്ടളൈ മുകുന്ദൻ.. കട്ടളൈ ജനാർദ്ദനൻ, കട്ടളൈ ഗോവിന്ദൻ, കട്ടളൈ കണ്ണൻ, കട്ടളൈ പാർത്ഥസാരഥി, കട്ടളൈ അച്ചുദാനന്ദൻ, കട്ടളൈ നാരായണൻ, കട്ടളൈ മാധവൻ.. "
സേതുരാമയ്യർ: "ഇനി വിക്രം വിട്ടു പോയ പര്യായം ചേർത്ത് വായിച്ചാൽ മോഷ്ടാവിന്റെ പേര് കിട്ടും..!! "
ചാക്കോ :" അതിന് വിട്ടു പോയത് ഏതാണെന്ന് സാർ പറഞ്ഞില്ലല്ലോ..!! "
സേതുരാമയ്യർ :" ഇനി വിക്രം വിട്ടു പോയ 'ഗോപാലൻ' ഇതേ പോലെ ചേർത്ത് വായിച്ചേ..!! "
വിക്രം :" കട്ടളൈ ഗോപാലൻ...! സാർ അതവനല്ലേ..!!! 'കട്ടിള ഗോപാലൻ'!!!!! "
ചാക്കോ :"സാർ, നമ്മൾ ഇത്ര വേഗം പ്രതിയിലേക്ക് എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല...!! ഇനി അവനെ കട്ട തൊണ്ടി മുതലോടെ തന്നെ ഞാൻ പിടിക്കും "
സേതുരാമയ്യർ:" തെറ്റ്!! കട്ട വസ്തു ഏതാണോ അതാണ് തൊണ്ടി മുതൽ!! തൊണ്ടി മുതൽ ഒരിക്കലും കക്കാൻ പറ്റില്ല ചാക്കോ..!! "
വിക്രം : "സാർ ഒരു ഇൻഫോർമേഷനുണ്ട്..! കഴിഞ്ഞ മോഷണക്കേസിലെ പിടിക്കപ്പെട്ട തൊണ്ടി മുതൽ നമ്മുടെ ഓഫീസിൽ നിന്നും മോഷണം പോയി..!! അവിടെയും ചുവരിൽ 'ആണ്ടവൻ കട്ടളൈ ' എന്നാണ് എഴുതിട്ടുള്ളത്..!! "
ശുഭം!!

Interesting chali :D
ReplyDeleteSuper
ReplyDeleteഫണ്ടാസ്റ്റിക്ക്..
ReplyDelete