സമ്മർ ഇൻ ബേത്ലഹേം



ഒരു മാസം പ്രായമായ പൂച്ചക്കുട്ടിയെ പെട്ടിയിലാക്കി ഊട്ടിയിലേക്ക് അയക്കുന്നു. ഭക്ഷണം കിട്ടാതെ അതിൽ കിടന്നു കുലുങ്ങി കുലുങ്ങി ആ പൂച്ച ചത്ത് ശവമായിട്ടാണ് രവിശങ്കറിന് കിട്ടുന്നത് . ആ ഉരുപ്പടിയുടെ കൂടെ ഒരു കുറിപ്പടിയും .. " i am coming for you this summer ". ഈ സമ്മറിന് തന്നെ ആരോ കൊല്ലാൻ വരുന്നെടാ എന്നും പറഞ്ഞു രവിശങ്കർ ഡെന്നിസിന്റെ അടുത്തേക്ക് . സ്വന്തമായി വീട്ടിൽ വലിയ തൊഴുത്തൊക്കെ ഉള്ള പണക്കാരനായ ഡെന്നീസ്‌ അവനെ ആശ്വസിപ്പിച്ചു ശവപെട്ടിയും വാങ്ങി പൂച്ചയുടെ ശവത്തിനു ഒപ്പം കിട്ടിയാ മുൻജന്മ വൈരാഗ്യത്തെ കുറിച്ചുള്ള പാട്ടും കേട്ട് കില്ലറെ കാത്തിരിക്കുന്നു. അപ്പോഴാണ് രവി ഫാം നടത്തുന്നു എന്നറിഞ്ഞു നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പാല് കിട്ടാൻ ഊട്ടി വരെ വന്നൊരാൾ വഴി തന്റെ കസിൻസ് ബെത്ലഹെമിലേക്ക് വരുന്നുണ്ടെന്നു രവി അറിയുന്നു . മുപ്പത് വയസു കഴിഞ്ഞും പെണ്ണ് കിട്ടാതെ നിൽക്കുന്ന ഡെന്നിസ് ഇതറിഞ്ഞ ഉടൻ സന്തോഷം കാരണം കുറെ പെയിന്റ് എടുത്തു വീടിനു അടിക്കുന്നു , സാധനങ്ങളൊക്കെ എടുത്തു ദൂരെ എറിയുന്നു..എന്നിട്ടും സന്തോഷം മാറാതെ പോയി രണ്ടു പപ്പടം കാച്ചുന്നു. കില്ലറെ തേടുന്നതിനൊപ്പം ഡെന്നീസ് കസിൻസിൽ ആരെയേലും ടൂൺ ചെയ്യുന്നുണ്ടോ എന്ന് കൂടി ശ്രദ്ധിക്കാൻ രവിശങ്കർ പ്രൊഫെഷണൽ വേലക്കാരനായ മോനായിയെ ഏൽപ്പിക്കുന്നു . അങ്ങനെ ഇരിക്കുമ്പോൾ ഒരുനാൾ മുത്തശ്ശന്റെ കൈയിൽ നിന്നും അവർക്ക് ഒരു secret കോഡ് ലഭിക്കുകയാണ് .
" അയിത് കസിൻസ് നെല്ലി ആരാവത് ഒബ്ര് മധുവേ മാടി കോണ്ടറെ താതന്ത് പേർസണൽ ആസ്തി എലാം നിനകേ സിതിത്തെ " . പല രീതിയിലും ആ കോഡ് decrypt ചെയാൻ അവർ ശ്രമിക്കുന്നെങ്കിലും അത് നടക്കുന്നില്ല. ഒടുവിൽ കന്നഡ അറിയാവുന്ന മോനായി അവരുടെ സഹായതിനെത്തി കോഡ് വിവരിച്ചു കൊടുക്കുന്നു .
" അയിത് കസിൻസ്...അഥവാ അഞ്ച് കസിൻസ്.. നെല്ലി ആരാവത്..അതിനു പ്രേത്യേകിച്ചു അർഥം ഒന്നുമില്ല.. ഒബ്ര് മധുവേ...അതൊരു കൂടിയ തരം മദ്യമാണ്...മാടി കോണ്ടറെ...വാങ്ങി വന്നിട്.. താതന്ത്.. അത് കന്നഡയിൽ രവി ശങ്കറിന്റെ തന്തക്ക് വിളിച്ചതാണ് . ചുരുക്കി പറഞ്ഞാൽ അഞ്ചു കസിൻസിൽ ആരോ രവി ശങ്കറിനു മദ്യത്തിൽ വിഷം കലക്കി തന്നു കൊന്നിട്ട് രവിശങ്കറിന്റെ പേർസണൽ ആസ്തി എലാം അടിച്ചു മാറ്റാനുള്ള പരിപാടി ആണ് . അതോടെ അവർ കസിൻസിനെ എലാം ക്ലോസ് ആയി വാച്ച് ചെയാൻ തുടങ്ങുന്നു . മൂന്നാംമുറൈയിൽ കമൽ ഹാസൻ കൊരങ്ങിനെ കാണിക്കുന്ന പോലെ ഉള്ളിലെ കില്ലർ പുറത്തു വരുന്നുണ്ടോ എന്നറിയാൻ മോനായി പൂച്ചയുടെയും എലിയുടേം ശബ്ദമൊക്കെ അനുകരിച്ചു കാണിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല .
അതിനിടയിൽ കസിൻസിൽ കൊള്ളാവുന്ന ഒന്നിനെ ഡെന്നീസ് നോട്ടം ഇടുന്നു . രാവിലെ പാട്ടൊക്കെ പാടി ഓപ്പൺ എയറിൽ മുള്ളാനിറങ്ങിയ അവളെ ഡെന്നീസ് പിടിച്ചു നിർത്തി ചോദ്യം ചെയ്യുന്നു . മൂത്ര ശങ്കക്ക് ഇടയ്ക്കും ഡെന്നീസിന്റെ ആശങ്ക മനസിലാക്കി അവരെ സഹായിക്കാം എന്ന് ആമി വാക്ക് കൊടുക്കുന്നു . പിന്നീടൊരു സോങ് ആണ്.. അതിനിടയിൽ രാവിലെ ഓപ്പൺ എയർ തേടി പോയ ആമിയെ ഡെന്നീസ് തേടി പോയി വിളിച്ചോണ്ടു വരുന്നതൊക്കെയാണ്. അങ്ങനെ അവർ തമ്മിൽ അടുക്കുന്നു. എന്നാൽ കൊലക്കേസിൽ പ്രതിയായ നിരഞ്ജൻ എന്നൊരു സംഘിയുമായി ആമിയ്ക്ക് അടുപ്പം ഉണ്ടെന്നു ഡെന്നീസ് അറിയുന്നു. അതോടെ പശുവിനെ വളർത്തുന്നത് ആകാം രവിശങ്കറിനെ കൊല്ലാൻ തീരുമാനിച്ചതിന്റെ പിന്നിലുള്ള കാരണം എന്ന് ഡെന്നീസ് ഊഹിക്കുന്നു . ഈ കാര്യം ഡെന്നീസ് ആമിയോട് സംസാരിക്കുന്നു . എന്നാൽ നിരഞ്ജൻ ഒരു പാവമാണെന്നും കടയിൽ നിന്ന് വാങ്ങിയ ബോണ്ട പട്ടിയെ എറിഞ്ഞപ്പോൾ പൊട്ടി തെറിച്ചു ആളുകൾ മരിച്ചതാണെന്നും ഇനി മേജർ രവിയുടെ സിനിമയിൽ അഭിനയിക്കില്ല എന്നും ആമി ഡെന്നീസിനെ പറഞ്ഞു മനസിലാക്കുന്നു .
ഇതിനിടയിൽ രവി ശങ്കർ ആമിയെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നെങ്കിലും പിന്നീട് സ്റ്റാർ വാല്യൂ കൂടുതൽ ഡെന്നീസിനാണെന്നു പറഞ്ഞു രവി ആമിയെ ഡെന്നീസിനെ കൊണ്ട് കെട്ടിക്കാൻ വീട്ടുകാരെ നിർബന്ധിക്കുന്നു . എങ്ങനെങ്കിലുമൊന്നു ഒഴിഞ്ഞു കിട്ടിയാൽ മതിയെന്ന് പറഞ്ഞു അവർ അതിനു സമ്മതിക്കുന്നു .എന്നാൽ കല്യാണത്തിന് തലേ ദിവസം ആമി ഡെന്നീസിനെയും കൂട്ടി ജയിലിൽ കിടക്കുന്ന നിരഞ്ജനെ കാണാൻ പോകുന്നു . അവിടെ വെച്ച് കൊലപാതകം ഒരു തെറ്റല്ലലോ .. എന്താണ് തെറ്റും ശരിയും .. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമല്ലേ .. എന്നൊക്കെ പറഞ്ഞു ഡെന്നീസിനെ കൺഫൂഷൻ ആകുന്നു . ഒപ്പം ഡെന്നീസ് ആമിയെ വിവാഹം കഴിക്കണമെന്നും ഒപ്പം നല്ല സിനിമ ആണെന്നും കാണണമെന്നും നിരഞ്ജൻ പറയുന്നു.എന്നാൽ ഡെന്നീസ് അത് വിസമ്മതിചു. അന്ന് ജയിലിന്റെ മുറ്റം തൂക്കേണ്ട ജോലി നിരഞ്ജനായിരുന്നു.. തൂക്കാൻ നേരമായെന്ന് വാർഡൻ വന്നു പറഞ്ഞപ്പോൾ നിരഞ്ജനെ തൂക്കി കൊല്ലാൻ പോവാണെന്നു കരുതി ആമി നിലവിളിക്കാൻ തുടങ്ങിയപ്പോൾ സഹിക്കാനാവാതെ ഡെന്നീസ് അവളെ കെട്ടാം എന്ന് സമ്മതിക്കുന്നു . ഒരു ഗോമാതാവിനെ പോലെ നീ അവളെ സംരക്ഷിക്കണമെന്നും സ്വന്തം അമ്മയെ പോലെ കാണണമെന്നും പറഞ്ഞു ഒരു മൂക്ക് കയറെടുത്തു നിരഞ്ജൻ ഡെന്നീസിന് കൊടുക്കുന്നു . ഇനിയൊരു പെണ്ണ് കിട്ടാൻ വഴിയില്ലെന്നു അറിയാവുന്ന ഡെന്നീസ് കിട്ടിയ തക്കത്തിനു അവളെ കെട്ടുന്നു. ഞാൻ ചത്തിട്ടു നീ അങ്ങനെ സുഖിക്കേണ്ട എന്നും പറഞ്ഞു നിരഞ്ജൻ മുറ്റമടിക്കാൻ പോകുന്നു . രവിയുടെ കൈയിൽ പത്തു പൈസ ഇല്ലെന്നു കണ്ട കസിൻസും മുത്തച്ഛനും കിട്ടായതൊക്കെ എടുത്തു പൊതിഞ്ഞു അടുത്ത ട്രെയിനിന് തന്നെ സ്ഥലം വിടാൻ തീരുമാനിക്കുന്നു. അവരോടൊപ്പം ട്രെയിൻ കാണാൻ രവിയും ഡെന്നീസും ആമിയും സ്റ്റേഷനിൽ വരുന്നു. എന്നാൽ അടുത്ത കൊല്ലവും രവിക്ക് പെണ്ണ് കിട്ടാൻ പോണില്ല എന്ന് അറിയാവുന്ന കില്ലർ വുമൺ ഒരു ചുവന്ന തുണിയിൽ അടുത്ത കൊല്ലം വരാന്നു എഴുതി പറത്തി വിടുന്നു . ചുവപ്പ് തുണി ചാടി പിടിച്ച ശേഷം സഖാവ് രവി " Inquilab Zindabad" എന്ന് ജയ് വിളിക്കുന്നതോട് കൂടി പാർട്ടി പ്രവർത്തകരും അനുയായികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ തീയേറ്ററിലേക്ക് ഇടിച്ചു കയറി പടം സൂപ്പർ ഹിറ്റ് ആക്കുകയാണ്.

Comments

  1. Abadham. Reviewil humour illa. Eni observation aanu udheshichathenkil athu theere illa

    ReplyDelete
  2. Kashtapett kaliyakandro..😂

    ReplyDelete

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം