WannaCry Ransomewares - Nelson Joseph

By Nelson Joseph

വാനാ ക്രൈ - റാൻസം വെയർ




ഫയലുകൾ ആക്സസ്‌ ചെയ്യാൻ പറ്റാതാക്കുകയുംും തിരിച്ചുകിട്ടണമെങ്കിൽ പൈസ കൊടുക്കേണ്ടിവരുകയും ചെയ്യുന്ന വാന ക്രൈ എന്ന റാൻസം വെയറിനെക്കുറിച്ച്‌ ഇപ്പൊ എല്ലാവരും കേട്ടിരിക്കുമല്ലോ. ഇന്ത്യയെ ആക്രമിച്ച വാന ക്രൈക്ക്‌ പറ്റിയതെന്തായിരുന്നു എന്നത്‌്‌ ഇപ്പൊഴും ദുരൂഹമായിത്തുടരുന്നു.

  ഞങ്ങളുടെ സ്വന്തം ലേഖകർ നടത്തിയ ഒളിക്യാമറ സംഭാഷണത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ചില വസ്തുതകൾ

- എസ്‌.ബി.ടി എ.ടി.എം ആക്രമിക്കാൻ ശ്രമിച്ച റാൻസം വെയറിനെ ബാങ്ക്‌ തടഞ്ഞുവച്ചത്രേ. ക്രൈയെ തിരിച്ചുവേണമെങ്കിൽ ഓരോ ട്രാൻസാക്ഷനും 25 ഡോോളർ സർവ്വീസ്‌ ചാർജ്ജ്‌ നൽകണമെന്ന് എസ്‌.ബി.ടി.

- ആക്രമണം തടയാൻ മദർ ബോർഡിൽ ചാണകം പൊതിഞ്ഞാൽ മതിയെന്ന് രോഹൻ വഭഗത്‌. അത്തരം മദർ ബോർഡുകളെ " ഗോ മദർ " ബോർഡുകളെന്ന് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു

-ഇന്ത്യയിലെ എല്ലാ ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളും ഇന്ന് രാത്രി എട്ടുമണിമുതൽ അസാധുവായിരിക്കുമെന്ന് പ്രധാന മന്ത്രി. പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങൾ ലഭിക്കാൻ ആധാർ കാർഡും പാൻ കാർഡും മറ്റ്‌ അറുപത്തിനാലു രേഖകളും അപ്‌ ലോഡ്‌ ചെയ്താൽ തൊട്ടടുത്ത ജിയോ ഔട്ട്‌ ലെറ്റുകൾ വഴി ഡൗൺ ലോഡ്‌ ചെയ്തെടുക്കാം.ഒരു ദിവസം 2000 എം.ബി.മാത്രമേ ഡൗൺലോഡ്‌ ചെയ്യാനാകൂ

- പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിൽ സുരക്ഷാ സംവിധാനമില്ലെന്നാരോപിച്ചയാളെ രാജ്യസ്നേഹികൾ മർദ്ദിച്ചു.

- അതിർത്തിയിൽ ജവാന്മാർ പാക്കിസ്ഥാന്റെ ആക്രമണമേൽക്കുമ്പോൾ എന്തുകൊണ്ട്‌ നമുക്ക്‌ ഒരു വൈറസിനെ സഹിച്ചൂടാ എന്ന് മേജർ മഹാദേവൻ. " വൈറസ്‌ മരിക്കുമ്പോൾ നാം ജീവിക്കുന്നതെന്തിന്? " എന്ന് അദ്ദേഹം ബ്ലോഗിലൂടെ ചോദിച്ചു. .

അവസാനം കിട്ടിയത്‌ - " ലോകത്ത്‌ വാന ക്രൈ ആക്രമണം അവസാനിപ്പിച്ചു. ഗുജറാത്തിലെ ഒരു ഗോശാലയിൽ അതിക്രമിച്ചുകടന്നെന്നാരോപിച്ച്‌ ഗോസംരക്ഷകർ തല്ലിക്കൊല്ലുകയായിരുന്നു "

Comments

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം