മണിച്ചിത്രത്താഴ് : തൊണ്ണൂറുകളില്‍ പിറക്കാതെ പോയ നിരൂപണം

By Anoop Kumar

സിനിമയുടെ കഥയൊക്കെ ബഹു രസമാണ് (സ്പോയിലേർ അലേർട്ട് ). ഒരു പെണ്ണിന് വട്ടാണ് , കെട്ടിയോന്റെ ചായയിൽ പാഷാണം കലക്കുക , സ്വന്തം സാരിയിൽ മണ്ണണ്ണ ഒഴിച്ചു കത്തിക്കുക , നൂറു കിലോ ഭാരം ഉള്ള കട്ടിൽ ഒറ്റ കൈ കൊണ്ട് പൊക്കി മലർത്തിയടിക്കുക തുടങ്ങിയവ ആണ് വിനോദം . പണ്ട് ഏതോ ഒരു രാജാവ് അറിയാണ്ട് ഒരു ഡാൻസ് കാരിയെ കൊന്നത് കൊണ്ടുള്ള മനോവിഷമത്തിൽ അലഞ്ഞ പ്രേതം കേറിയതാണ് മുകളിൽ പറഞ്ഞ വിക്രിയകൾക്കു പ്രചോദനം. കേറിയത്തിൽ പിന്നെ കക്ഷി മുടിഞ്ഞ ഡാൻസ് ആണ്. രാവെന്നോ പകലെന്നോ ഇല്ല.. ഒരേ ഡാൻസ്. ഇക്കണക്കിനു വല്ല തെങ്ങു കേറ്റക്കരന്റെയും ബാധ കേറിയിരുനെങ്കിൽ മൂപ്പര് എന്നും നാല് തേങ്ങയിട്ടേനെ. അല്ല മുക്കുവ സ്ത്രീയുടെ ബാധ കേറിയാൽ ഇവർ മീൻ വിറ്റ് നടക്കുമോ?



സംഗീതം ഒക്കെ ബഹു രസമാണ്. പഴം തമിഴ് പാട്ടു എന്ന് പറയുന്നതല്ലാതെ ഏതു പഴം എന്ന് പറയുന്നില്ല!! ഇതിനിടയിൽ ആണ് പത്തു തലയുള്ള രാവണൻ എന്നോ മറ്റോ പറഞ്ഞു കൊണ്ടുള്ള മുയുമൻ നടന്റെ വരവ്. ആള് ബ്രാഡ്ലിയുടെ ശിഷ്യൻ ആണെന്ന് തിരിച്ചറിയുന്ന രംഗം പ്രേക്ഷകന്റെ ക്ഷമ യുടെ നെല്ലി പലക പൊട്ടി ചിതറി നാശ കോശമാകും. എങ്ങനെ സണ്ണി (നായകൻറെ കഥാപാത്രം) ബ്രാഡ്ലിയുടെ ശിഷ്യൻ ആയെന്ന സംശയം പ്രേക്ഷകരെ വരും നാളുകളിൽ ചിന്ത കുഴപ്പത്തിൽ ആകുമെന്ന കാര്യത്തിൽ യാതൊരു വിധ സംശയങ്ങളും വേണ്ട . മനഃശാസ്ത്രത്തിലെ അഞ്ചു പ്രബന്ധങ്ങളി ഏതാണ്ട നാലേ മുക്കാലും എഴുതി പിടിപ്പിച്ചത് സണ്ണി ആണെത്രേയ.. എങ്കിൽ അവ ഏതെല്ലാം എന്ന് സിനിമയിലൂടെ ഒരു ഉത്തരം തരാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.

ദ്വയാർത്ഥ പ്രയോഗങ്ങളുടെ ഒരു ആറാട്ട് തന്നെ ആണ് പടത്തിൽ ഉടനീളം ..സുധീഷിനെ വെച്ച് കിണ്ടി തുടങ്ങിയ ദ്വയാർത്ഥ  പ്രയോഗങ്ങൾ കുടുംബ പ്രേക്ഷകരെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നതു ..എങ്ങോട്ടു ആണ് ഈ സമൂഹത്തിന്റെ പോക്ക്...ഇക്കിളി പടങ്ങളുടെ ഹീന വികാരങ്ങൾ ഓത്തി വീർപ്പിച്ചു കലയുടെ പേരിൽ സ്ത്രീയുടെ നഗ്നത പ്രദർശിപ്പിച്ചു പണം പിടുങ്ങുന്ന ഈ ഏർപാടിനോട് ജനം പ്രതികരിക്കണം !! ടാക്കോവിസ്കി പൗലോവിസ്കി കൊല്ലം തുളസി ബാബു ആന്റണി ഷിബു കൊട്ടാരക്കര എന്നി മഹാരഥന്മാരുടെ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ? അതിൽ നഗ്നതയുണ്ട്. പക്ഷെ ആ നഗ്നത ചലച്ചിത്ര സംസ്കാരത്തിന്റെ ഉത്തമോദാരണങ്ങൾ ആണ്. ഈ ചിത്രത്തിൽ എന്തിനാണ് KPAC ലളിതയുമായി ഉള്ളൊരു കുളിമുറി ഹാസ്യം?

പിന്നെ നെടുമുടി: അദ്ദേഹം ഇതിലും സ്വര്യം കിട്ടാത്ത ഒരു തമ്പുരാൻ ആണ്. എത്ര പണം ഉണ്ടായിട്ടെന്താ ? ഈ ചിത്രത്തിലും അതിനാൽ അദ്ദേഹം സ്വന്തം മകനെ പോലും എടൊ എന്നേ സംബോധന ചെയ്യുന്നുള്ളു. മറ്റുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ചിരി ഉറപ്പ് ആണ്.

വർഗീയ കോമരം ആയ മധു മുട്ടം ഈ ചിത്രത്തിൽ ഒരു മുസ്ലിം കഥാപാത്രത്തെ പോലും ഉൾക്കൊള്ളിച്ചിട്ടില്ല! സ്വാമി ആയി തിലകനെയും സണ്ണി ആയി മോഹൻലാലിനെയും വെക്കാമെങ്കിൽ എന്ത് കൊണ്ട് ഗംഗക്ക് പകരം സുഹറ ആയി കൂടാ?

കേരളം വളരുമ്പോഴും ഇത്തരം ഇടുങ്ങിയ ചിന്താശരണികളിൽ പ്രവർത്തിക്കുന്ന സവർണ മേൽക്കോയ്മയുടെയും മന്ത്രവാദം തുടങ്ങിയ വിപത്തുകളെയും പ്രോത്സാഹിപ്പിക്കുന്ന പ്രവണത മലയാള സിനിമക്ക് ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ഒരു വിഷയം അന്താരാഷ്ട്ര ചിത്രത്തിൽ നിന്ന് പകർത്തുമ്പോഴെങ്കിലും ഇതൊക്കെ ഒഴിവാക്കാമായിരുന്നു. ഇത് ഇന്തോനേഷ്യൻ സിനിമ ആയ "Marenthu Macabre Jawa" ( (Bell Picture Lock) നിന്ന് ചുരണ്ടിയതാണെന്നു ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നു. ഭ്രാന്തിയായി മുദ്ര കുത്തപ്പെടുന്ന ഒരു നടിയെ തമിഴത്തി എന്ന് അധിക്ഷേപിക്കുന്ന രംഗം പ്രാദേശിക വിദ്വേഷം മാത്രം വളർത്താൻ കുത്തി നിറച്ചതാണെന്നു തീർച്ച! എല്ലാത്തിലും കേമം ക്ലൈമാക്സിൽ പ്രാന്ത് ചികിൽസിച്ചു മാറ്റുന്നതാണ് ..ഒരു സിമന്റ് പ്രതിമയെ മലർത്തി കിടത്തി നാല് വെട്ടു വെട്ടുമ്പോൾ എല്ലാ ഭ്രാന്തും മാറി പൂർവ സ്ഥിതിയിൽ ആകുന്നു. ഏതു നാട്ടിൽ ആണ് ഹേ ഈ കഥ നടക്കുന്നത്?

അലിക്ക് ആഭരണം വാങ്ങാൻ പോകുന്ന രംഗവും ഭ്രാന്തി അയല്പക്കരനോടൊപ്പം അകാരണമായി നൃത്തം ചെയ്യുന്ന രംഗവും നമ്മളെ പരിസരം മറന്നു ചിരിപ്പിക്കാൻ ഉതകുന്ന മണി മുത്തുകൾ ആണ്.

സംവിധാനം : 2/10
നർമം : 1/10
പാട്ടുകൾ : 1/10
പശ്ചാത്തല സംഗീതം : 2/10
നഗ്നത : 0/10
ആകെ തുക : 1.2/10

വിധി : വേണെങ്കിൽ ആദ്യ പകുതി കണ്ടിരിക്കാം (ആർക്കു വേണെങ്കിൽ ? )"

Comments

  1. huhu ath kalakki but classic is classic athine kaliyakkan namukk avakasham illa

    ReplyDelete
    Replies
    1. Cinema ya alla Kali aakiyatu. He is making fun of the movie review s and opinions nowadays appearing in different social medias and review sites.

      Delete
  2. ഗംഗയുടെ പ്രാന്ത് മാറ്റാന്‍ മാസങ്ങള്‍ എടുത്തെങ്കിലും പപ്പുവിന്‍റെ പ്രാന്ത് ഒരു ചെറിയ കൊട്ട് തലയ്ക്ക് കൊടുത്തപ്പോള്‍ മാറികിട്ടി. അപ്പോ മനസുവച്ചിരുന്നെകില്‍ ഗംഗയ്ക്കും തലയ്ക്കിട്ട് രണ്ടു പെടപെടച്ച് അപ്പോ തന്നെ അസുകം മാറ്റാര്‍ന്നു.

    ReplyDelete
  3. അലിക്ക് ആഭരണം വാങ്ങാനൊ
    ഏത് അലിയാ മുൻ മന്ത്രി ജയരാജൻ പറഞ്ഞ അലിയാണൊ he he hu hu

    ReplyDelete
  4. നിലവാര തകർച്ച .. ഇത് എഴുതിയവൻ ഏതോ ഒരു തറ ആണെന് മനസിലായി.. പലതരം കട്ട ചളി കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭയാനകരമായ തീട്ട ചളി ആദ്യാ .. Thilakan.jpg

    ReplyDelete
  5. Dance.ne background music tap recorderil ninnano atho gramaphone.l ninnano atho aarengilum paadi kodukunnathano ennu vyakthamakkunilla...

    ReplyDelete
  6. bell picture lock സൂപ്പർ പടമാണ്

    ReplyDelete
  7. FB നിരൂപണന്‍/നിരൂപണി: ഇത് നമ്മളെ ഒന്ന് ആക്കിയതാണോ??? ഏയ്‌ :P

    ReplyDelete
  8. ഇത്ര മോശം പടമായിരന്നല്ലേ.. എന്നാൽ ഇനി കാണുന്നില്ല... തീയറ്റർ കാശ് ലാഭിക്കാല്ലോ..

    ReplyDelete
  9. Ee bell picture lock evde kittm kaanan aanu

    ReplyDelete
  10. ചളിയിൽ നിന്നും ചേറ് ആയി മാറുന്ന മഹാ പ്രതിഭാസം..it's incurable.

    ReplyDelete
  11. Chali alla thamasha alla endhnado edhepole post oke ettu bhoomikku bharamayi erikunadh .. ninaku cinema venel kandal madhi ..

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. നല്ല ബോർ ചളി. എന്തിനാ അറിയാത്ത പണി ചെയ്യുന്നത്?

    ReplyDelete
  14. Nalla reethyil thudangiatha....Sarcasm anennu manasilakkiyillenkilo ennu karuthi katta cheli akki...

    ReplyDelete
  15. Kashtappettu adichamarthano..e paranja vargeeyatha nirupakan parnjapol matramane orkunad..kashtapeetu kanulo...koree..

    ReplyDelete
  16. അർഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചു തള്ളുന്നു

    ReplyDelete
  17. പടം ഇറങ്ങിയ ടൈമിൽ അത് കണ്ടു പേടിച്ചു തൂറി കട്ടിലിൻറെ അടിയിൽ പോയി ഒളിച്ചു കിടന്നവനാണീ കഥയും കൊണ്ട് വന്നേക്കുന്നതു

    ReplyDelete
  18. COPIED FROM
    http://www.snehasallapam.com/forum2/240-sherlytharangal-indexed-page-1-a-27.html

    ReplyDelete
  19. Ee blog vayikkunnathilum ethrayo rasamanu ithininu kittiya comments vayikkan... Haha

    ReplyDelete
  20. സർക്കാസം മനസിലാക്കാത്ത മഹാൻമാർ കുറേ ഉണ്ടല്ലോ കമൻറ് ബോക്സിൽ

    ReplyDelete
  21. sudheeshney cycle chavittunnathum dwayam thanne.

    ReplyDelete

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം