സേതുരാമായണം സൗദി ദഹനം ബാലെ
By Basil P Das
ചടങ്ങുകള്‍ ഒന്നും മാറ്റാതെ മൂന്നാമത്തെ ബെല്ലിനു തന്നെ ബാലെ ആരംഭിക്കുന്നു.
പതിവ് പോലെ സേതുരാമയ്യരും ഭാര്യ രമണിയും അനുജന്‍ ചാക്കോയും വനവാസം തുടങ്ങി.
അത്യാധുനിക യന്ത്ര സംവിധാനങ്ങളായ കപ്പിയും കയറും ഉപയോഗിച്ച് സ്റ്റേജിനു ഇരു വശത്തും നിലയുറപ്പിച്ച മല്ലന്മാരുടെ കൈക്കരുത്തില്‍ പുഷ്പക വിമാനത്തില്‍ പറന്നു വന്ന വില്ലന്‍ ദശമുഖന്‍ പ്രഭാകരന്‍ മുതലാളി നായിക രമണിയുമായി മുങ്ങുന്നു. പശ്ചാത്തലത്തില്‍ സ്മോക്കിനായി ഇട്ട
ചകിരിപ്പുകക്ക് കട്ടി പോരെന്നു തോന്നിയ ആര്‍ട് ഡയറക്ട്ടര്‍ ഉല്‍പ്പലാക്ഷന്‍ ഒരു ഫംഗിക്ക് രണ്ട് ഉണക്ക മുളക് കൂടി ഇട്ടു.കട്ട കുത്തി ഉയര്‍ന്ന പുക പുഷ്പക വിമാനത്തില്‍ ഇരുന്ന വില്ലന്റെ സകല കണ്ട്രോളും കളയുന്നതായിരുന്നു. മുളകിട്ട പൊക മൂക്കിലടിച്ചുനിര്‍ത്താതെ തുമ്മിയ പ്രഭാകരന്‍ മുതലാളിയുടെ ഫെവിക്കോള്‍ ചേര്‍ത്ത് ഒട്ടിച്ച തല രണ്ടെണ്ണം താഴെ. സ്മോക്ക് ഇട്ടവനെ അറഞ്ചം പുറഞ്ചം തെറി വിളിച്ച് പല്ല് ഞെരിച്ചമര്‍ത്തി മുതലാളിയും രമണിയും സ്റ്റേജിന്റെ മറുഭാഗത്തു ലാന്ഡ് ചെയ്തു. സ്മോക്കിന്റെ കട്ടി കൊണ്ട് സ്റ്റേജില്‍ നില്‍ക്കുന്നവരെ കാണാന്‍ പറ്റാത്തത് കൊണ്ട് ആളുകള്‍ക്ക് പ്രഭാകരന്‍ ദശമുഖന്റെ തല എണ്ണാന്‍ സമയം കിട്ടിയില്ല. പറന്നു പോകുന്ന വിമാനം കണ്ടു വണ്ടറടിച്ച ആസ്വാദകരുടെ നിലയ്ക്കാത്ത കയ്യടിക്കിടയില്‍ പ്രഭാകരന്‍ മുതലാളി തല രണ്ടും കയ്യിലെടുത്തു ഗ്രീന്‍ റൂമില്‍ പോയി ഒട്ടിച്ചു തുടങ്ങി.
കര്‍ട്ടന്‍ വീഴുന്നു അടുത്ത രംഗം
കാട് ചുറ്റല്‍ കഴിഞ്ഞെത്തിയ സേതുരാമയ്യര്‍ രമണി മിസ്സിംഗ് ആയതറിഞ്ഞ് സൈക്കൊസിസിന്റെ ഒത്തിരി വകഭേദങ്ങളിലൂടെ കടന്നു പോയ ശേഷം തിരിച്ചെത്തി.കൈ രണ്ടും പിന്നില്‍ കെട്ടി ബി ജി എമ്മിന്റെ അകമ്പടിയോടെ രമണിയെ അന്വേഷിച്ച് ഇറങ്ങി.ചാക്കോ അനിയന്‍ വേറെ വഴിക്കും. ഇത് വരെ ആരും സഞ്ചരിക്കാത്ത മേഖലകളിലൂടെ കടന്നു പോയ അന്വേഷണം ,ഡമ്മി പരീക്ഷണം,ലോക്കപ്പ് മര്‍ദ്ദനം , എല്ലാത്തിനുമൊടുവില്‍ ഉത്തരം കിട്ടി , രമണി സൌദിയില്‍ പ്രഭാകരന്‍ ദശമുഖന്‍ മുതലാളിയുടെ കസ്റ്റഡിയില്‍ ഉണ്ട്. തുമ്പ് കിട്ടിയ സന്തോഷത്തില്‍ സര്‍വ്വം മറന്ന് കടുത്ത പരിസ്ഥിതി വാദിയായ സേതുരാമേട്ടന്‍ ആകെ അരയില്‍ ഉണ്ടായിരുന്ന കഴിഞ്ഞ മാസം അതി സാഹസികമായി വേട്ടയാടിയ മലയണ്ണാന്‍റെ തോലും വലിച്ചഴിച്ചു ചുഴറ്റി യുറീക്കാ യുറീക്കാ എന്ന് വിളിച്ച് ഓട്ടം തുടങ്ങി. അപ്പോഴാണ് അത് വഴി പോയ ഏതോ കച്ചവടക്കാരന്റെ പോക്കറ്റില്‍ നിന്നും ചാടിപ്പോയ നീലച്ചടയന്‍ കഞ്ചാവ് ദിനേശ് ബീടിക്കുള്ളില്‍ തെറുത്തു ഒരു പാറപ്പുറത്തിരുന്നു ആഞ്ഞു വലിച്ച് കാസാ രോഗിയെപ്പോലെ ചുമക്കുന്ന സുലൈമാനെ കാണുന്നത്.ഓട്ടം നിര്‍ത്തിയ ശേഷം, "നിങ്ങളുടെ ശ്വാസകോശം ഒരു സ്പോഞ്ച് പോലെയാണ്" എന്ന ഉപദേശം കൊടുത്ത് ചുമ ശമിക്കാനായി കയ്യില്‍ അഴിച്ചു പിടിച്ച അണ്ണാന്‍ തോലിന്‍റെ തലപ്പില്‍ കെട്ടിയിട്ട അമൃതാഞ്ജന്‍ അല്പം എടുത്ത് തൊണ്ടയിലും കഴുത്തിലും പുറത്തും തടവി കൊടുത്തു.
"ഇത്ര വലിയ സഹായം ചെയ്ത ഇങ്ങക്ക് പ്രത്യുപകാരം എന്ത് ഹലാക്ക് വേണമെങ്കിലും ചെയ്യാം ആദ്യം ഇങ്ങളാ ആ തോല് ഒന്ന് ഉടുക്ക് മന്‍സാ" എന്ന അപേക്ഷ കൈക്കൊണ്ട് സേതുരാമന്‍ തോല് ചുറ്റി സുലൈമാനെ രക്ഷിച്ചു.പാറപ്പുറത്ത് സുലൈമാന്‍റെ വലതു വശം ചേര്‍ന്നിരുന്ന് കരളലിയിക്കുന്ന ആത്മകഥയുടെ ഭാണ്ഡം അഴിച്ചു.
ഫ്ലാഷ് ബാക്കില്‍ നിന്നും ആരംഭിച്ച കഥ ഇത് വരെ കേട്ട് കഞ്ചാവ് തലയ്ക്കു പിടിച്ച സുലൈമാന്‍ "കഷ്ട്ടം തന്നെ മുതലാളീ കഷ്ട്ടം തന്നെ" എന്ന ഹൃദയ ഭേദകമായ ഡയലോഗിന്‍റെ അകമ്പടിയോടെ നെഞ്ചത്തടിച്ചു കരയാന്‍ തുടങ്ങി.കരച്ചില്‍ നിര്‍ത്താന്‍ വഴിയന്വേഷിച്ച് അടുത്ത് കണ്ട പുളിമരത്തില്‍ വലിഞ്ഞു കയറി പുളിയുറുമ്പിന്റെ പണ്ടാര കടിയും കൊണ്ട് കഷ്ട്ടപ്പെട്ടു നാല് വാളമ്പുളി പറിച്ച് പിഴിഞ്ഞ് അണ്ണാക്കില്‍ ഒഴിച്ച് കുടിപ്പിച്ച് കെട്ടെറക്കി സേതുരാമേട്ടന്‍ സുലൈമാനെ ആശ്വസിപ്പിച്ചു. വീണ്ടും തന്നെ സഹായിച്ച
സേതുരാമേട്ടനെ തിരിച്ചു സഹായിക്കാന്‍ തന്നെ സുലൈമാന്‍ തീരുമാനിച്ചു.ഇരുവരും മുഖത്തോട് മുഖം നോക്കി ചര്‍ച്ച ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ സുലൈമാന്‍ അഭിപ്രായം അറിയിച്ചു..
"സൗദിഅറേബ്യയാണ് രാജ്യം , ശരീയത്താണ് നിയമം"
"സുലൈമാന്‍ കണ്ട സൌദിയല്ല ഇന്നത്തെ സൌദി,അറബിയെ വള്ളി കെട്ടി പണിയെടുക്കാതെ ജീവിക്കുന്ന മലയാളികളുടെ സൌദി,കുടിക്കാന്‍ ഒരു തുള്ളി മദ്യമില്ലാത്ത വിഷമത്തില്‍ ഉണക്കമീന്‍ വറക്കുന്നതിന്റെ അകമ്പടിയില്‍ ഈന്തപ്പഴം വാറ്റി അറബി പോലീസിന്‍റെ ഇടി കൊള്ളുന്ന ശരാശരി മലയാളിയുടെ സൌദി,അതൊക്കെ മനസ്സിലാക്കാന്‍ സെന്‍സ് വേണം സെന്‍സിറ്റിവിറ്റി വേണം..വേറെന്തൊക്കെയോ വേണം എന്ന ഡയലോഗ് കേട്ട് വിജ്രുംഭിച്ചു പോയ സുലൈമാന്‍ "പ്ലീസ് എന്നെക്കൊണ്ട് ടൂള്‍സ് എടുപ്പിക്കരുതേ".. എന്ന് ഭീഷണി മുഴക്കിയപ്പോള്‍ സേതുരാമന്‍ ഡയലോഗ് നിര്‍ത്തി ശ്വാസം വിട്ടു. ചാക്കോ അനിയന് ഉടന്‍ തന്നെ വാട്സ് അപ്പില്‍ ഒരു മെസ്സേജും അയച്ചു.
"കം ഇമ്മീടിയറ്റ്ലി, പോളിറ്റ് ബ്യൂറോ @ 3.പി. എം ".
ആദര്‍ശധീരനും ലളിത ജീവിത കാംഷിയും സര്‍വ്വോപരി സഹിഷ്ണുതയുടെ ബ്രാന്‍ഡ് അമ്പാസഡറുമായ ചാക്കോ കൂട്ടുകാരന്റെ ലാന്ഡ് റോവറില്‍ പറന്നെത്തി. ഡോര്‍ തുറന്നു കൊടുത്ത സഹായിയെ തള്ളിമാറ്റി മുണ്ട് മടക്കി കുത്തി ഇടംകാല്‍ കൊണ്ട് വാതില്‍ ചവിട്ടി അടച്ച് സഹിഷ്ണുതയോടെ പറഞ്ഞു,
"ചേട്ടാ ആ പ്രഭാകരന്‍ മുതലാളിയുടെ പത്തു തലയും പൂക്കുല പോലെ ചിതറണം,കാശെത്ര ആയാലും വേണ്ടില്ല വടക്കന്‍ മലേന്നു ആളെ ഇറക്കണം"
അനിയന്റെ ചെവിയില്‍ പോയി "പ്ലീനം പ്ലീനം" എന്ന സമാധാന മന്ത്രം രണ്ടാവര്‍ത്തി ഉരുവിട്ടപ്പോള്‍ ചാക്കോ മള്‍ട്ടിപ്പിള്‍ പേഴ്സനാലിറ്റി സിണ്ട്രോം പുറത്തെടുത്ത് ശാന്തനായി. സഹായികളെ എല്ലാം പുറത്തു കാവല്‍ നിര്‍ത്തി ഒരു ചാനലുകാരെയും അകത്തേക്ക് വിടരുത് എന്ന കര്‍ശന നിര്‍ദേശം നല്‍കി മൂവരും സമീപത്തുള്ള നികൃഷ്ട്ട ജീവിയായ ബിഷപ്പിന്റെ കരിങ്കല്‍ ക്വാറിയില്‍ പോയിരുന്നു ഗാട്ഗില്‍ റിപ്പോര്‍ട്ട് കത്തിച്ചു കട്ടന്‍ചായ ഉണ്ടാക്കി ,കസ്തൂരി രംഗനില്‍ പൊതിഞ്ഞ പരിപ്പ് വടയും കടിച്ച് ചര്‍ച്ച തുടങ്ങി.
കട്ടന്‍ ചായ , പരിപ്പുവട ,ദിനേശ് ബീഡി ,ചര്‍ച്ച...വീണ്ടും കട്ടന്‍ ചായ , പരിപ്പുവട ,ദിനേശ് ബീഡി ,ചര്‍ച്ച. ഒന്നര ഹര്‍ത്താലിന്റെ സമയം കൊണ്ട് ചര്‍ച്ച ക്രോഡീകരിച്ച് ഏകദേശ ധാരണയില്‍ എത്തി. സൌദിക്ക് സുലൈമാന്‍ പോകും,മലേഷ്യന്‍ എയര്‍ ലൈന്‍സ് വിമാനത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന വാഗ്ദാനം കേട്ട പാടെ കണ്ണ് തള്ളിയ സുലൈമാന്‍ വാഗ്ദാനം നിഷ്കരുണം തള്ളി താന്‍ വ്യാജ പട്ടയം വഴി സ്വന്തമാക്കിയ മതികെട്ടാന്‍ മലയില്‍ നിന്നും ചാടി സൌദിക്ക് പൊയ്ക്കൊള്ളാം എന്നറിയിച്ചു. സുലൈമാന്റെ തീരുമാനം പി ബി അംഗീകരിച്ചു. യാത്രാ ചെലവ് സേതുരാമേട്ടന്‍ വഹിക്കണം.രക്തസാക്ഷിയായാല്‍ കുടുംബത്തെ സംരക്ഷിക്കണം. സുലൈമാന്‍ ക്രോണിക് ബാച്ച്ലര്‍ ആയിരുന്നത് കൊണ്ട് രാമേട്ടന്‍ ആ ഉടമ്പടി കണ്ണും പൂട്ടി ഒപ്പുവച്ചു. ഏറ്റെടുത്ത കൊട്ടേഷനും വ്യാജ പട്ടയവുമായി സുലൈമാന്‍ ഒരു തണുത്ത വെളുപ്പാന്‍കാലത്ത് മതികെട്ടാനിലേക്ക് വണ്ടി കയറി. തലേന്നടിച്ച റമ്മിന്റെ ഹാങ്ങോവര്‍ മാറ്റാന്‍ ബാര്‍ നോക്കി കണ്ണ് കഴച്ച സുലൈമാന്‍ പാവപ്പെട്ട കുടിയന്മാരുടെ കുടി മുടക്കിയ അധീരന്‍ നേതാവിന്റെ മരിച്ചു പോയ സകല മുത്തപ്പന്മാരെയും കുഴിയില്‍ നിന്നുയര്‍ത്തി തുമ്മിച്ച ശേഷം സഞ്ചിയില്‍ കയ്യിട്ട് കുപ്പിയില്‍ ബാക്കിയിരുന്ന ഒന്നര പെഗ് സല്‍സ ഡ്രൈ അടിച്ച് മതികെട്ടാന്‍ മല കേറി.
സൌദിയിലേക്ക് ചാടാന്‍ റെഡിയായി അരയില്‍ കയറും കെട്ടി സുലൈമാനും കപ്പിയും കൊളുത്തും മുറുക്കി ആര്‍ട്ട് ഡയരക്ട്ടര്‍ ഉല്‍പ്പലാക്ഷനും. മൂന്നാമത്തെ ബെല്‍ മുഴങ്ങി കര്‍ട്ടന്‍ ഉയര്‍ന്നു സുലൈമാന്‍ ശ്വാസം വലിച്ചെടുത്ത് കുതിച്ചു ചാടി , കപ്പിയില്‍ തൂങ്ങി സൌദിയില്‍ ഇറങ്ങി. ഗാസയില്‍ ഇറങ്ങിയ ഇസ്രായേല്‍ പട്ടാളക്കാരെ പോലെ കണ്ണില്‍ചോരയില്ലാതെ പൂണ്ടു വിളയാടി.മുന്നില്‍ കണ്ട സകല എണ്ണപ്പാടവും തീയിട്ടു. ഇനി ഈന്തപ്പന തോട്ടത്തില്‍ ഒറ്റമരത്തില്‍ കുരങ്ങിരിക്കും പോലെ എവിടേക്ക് പോകും എന്നറിയാതെ വിഷമിച്ചിരിക്കുന്ന രമണിയെ കണ്ട് "പ്ലീനമുണ്ടോ സഖാവേ അല്‍പ്പം സഹിഷ്ണുതയെടുക്കാന്‍" എന്ന അടയാള വാക്യം പറഞ്ഞ് തെളിവിനായി അമ്മാവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന് തലവരിയായി അടച്ച അമ്പതു ലക്ഷത്ത്തിന്റെ രെശീതും വാങ്ങി മതികെട്ടാനിലേക്ക് തിരിച്ചു ചാടണം.
വീണ്ടും ആര്‍ട്ട് ഡയരക്ട്ടര്‍ ഉല്‍പ്പു റെഡി ,ചാട്ടം തുടങ്ങി കപ്പിയില്‍ തൂങ്ങി ആടി സുലൈമാന്‍ സ്റ്റേജിന്റെ പകുതിയില്‍ എത്തിയപ്പോഴാണ് ഏതോ കൊസരാക്കൊള്ളി ചെക്കന്‍റെ തോന്ന്യവാസം കൊണ്ട് ജനറേറ്റര്‍ ഓഫ് ആയത്. എന്തായാലും കറന്റ് വരാതെ ബാലെ നടക്കില്ല എന്നാല്‍ തന്റെ ശ്വാസകോശം ഒന്ന് സ്പോഞ്ച് പോലെ ആക്കാം എന്ന് ഉല്‍പ്പലാക്ഷന്‍ ഡയറക്ട്ടര്‍ക്ക് തോന്നി, മടികുത്തിലെ ബീഡി പൊതി എടുക്കാന്‍ കയറില്‍ നിന്ന് കൈ വിട്ട നിമിഷം സുലൈമാന്‍ മൂക്കടിച്ചു നിലത്ത്. വീണ്ടും വലിച്ചു മുകളില്‍ കയറ്റാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഒരു സീന്‍ കട്ട് ചെയ്തു ബാലെ തുടരാന്‍ സംവിധായകന്‍ തീരുമാനിച്ചു. നാട്ടില്‍ തിരിച്ചെത്തിയ സുലൈമാനെ സേതുരാമന്‍ കാണുന്ന ഭാഗം വച്ച് തുടങ്ങുന്നു. കറന്റ് വന്നു , മലയാളി വളരെ കാലമായി പ്രതീക്ഷയോടെ ഇരിക്കുന്ന മുല്ലപ്പെരിയാര്‍ പൊട്ടിയത് പോലെ ചോര ഒഴുകുന്ന മുഖവുമായി നില്‍ക്കുന്ന സുലൈമാന്റെ മുന്നിലേക്ക് വന്നു ഷെയ്ക്ക് ഹാന്റ് ചെയ്ത സേതു രാമന്‍.
"നമോ സലാം കോമ്രേഡ് എന്റെ പ്രിയ സഖിയെ കണ്ടോ?"
മൂക്കില്‍ നിന്നൊഴുകിയ ചോര ഇടം കൈ കൊണ്ട് തുടച്ചു വലം കൈ കൊണ്ട് സേതു രാമന്‍റെ ചെവിക്കല്ലിനൊന്ന് പൊട്ടിച്ചിട്ട് സുലൈമാന്‍
"ഞാന്‍ ഒരു........നെയും കണ്ടില്ല,. മൂക്കീന്നു പൂക്കു പൂക്കുന്നു ചോര വരുമ്പോഴാ അവന്റമ്മേടെ സഖി, ആ കയറു പിടിച്ച കഴുവേറീനെ ഒന്ന് കണ്ടിട്ട് വരട്ടെ ആദ്യം."
അങ്ങനെ ദുരന്ത പര്യവസായിയായി സേതുരാമായണം ബാലെക്ക് കര്‍ട്ടന്‍ വീണു.
ശേഷം സൌദിയില്‍ ഉണ്ടായ സംഭവങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല എന്നും പാര്‍ട്ടിക്കാര്‍ ആരെങ്കിലും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും പ്രസ്താവന ഇറക്കി, ആദര്‍ശ ധീരനും സഹിഷ്ണുതയുടെ ബ്രാന്‍ഡ് അമ്പാസഡറുമായ ചാക്കോയെ കമ്മീഷന്‍ ആക്കി അന്വേഷണ കമ്മീഷനും രൂപീകരിച്ച് പോളിറ്റ് ബ്യൂറോയും യോഗം അവസാനിപ്പിച്ചു.
ചടങ്ങുകള്‍ ഒന്നും മാറ്റാതെ മൂന്നാമത്തെ ബെല്ലിനു തന്നെ ബാലെ ആരംഭിക്കുന്നു.
പതിവ് പോലെ സേതുരാമയ്യരും ഭാര്യ രമണിയും അനുജന്‍ ചാക്കോയും വനവാസം തുടങ്ങി.
ചകിരിപ്പുകക്ക് കട്ടി പോരെന്നു തോന്നിയ ആര്‍ട് ഡയറക്ട്ടര്‍ ഉല്‍പ്പലാക്ഷന്‍ ഒരു ഫംഗിക്ക് രണ്ട് ഉണക്ക മുളക് കൂടി ഇട്ടു.കട്ട കുത്തി ഉയര്‍ന്ന പുക പുഷ്പക വിമാനത്തില്‍ ഇരുന്ന വില്ലന്റെ സകല കണ്ട്രോളും കളയുന്നതായിരുന്നു. മുളകിട്ട പൊക മൂക്കിലടിച്ചുനിര്‍ത്താതെ തുമ്മിയ പ്രഭാകരന്‍ മുതലാളിയുടെ ഫെവിക്കോള്‍ ചേര്‍ത്ത് ഒട്ടിച്ച തല രണ്ടെണ്ണം താഴെ. സ്മോക്ക് ഇട്ടവനെ അറഞ്ചം പുറഞ്ചം തെറി വിളിച്ച് പല്ല് ഞെരിച്ചമര്‍ത്തി മുതലാളിയും രമണിയും സ്റ്റേജിന്റെ മറുഭാഗത്തു ലാന്ഡ് ചെയ്തു. സ്മോക്കിന്റെ കട്ടി കൊണ്ട് സ്റ്റേജില്‍ നില്‍ക്കുന്നവരെ കാണാന്‍ പറ്റാത്തത് കൊണ്ട് ആളുകള്‍ക്ക് പ്രഭാകരന്‍ ദശമുഖന്റെ തല എണ്ണാന്‍ സമയം കിട്ടിയില്ല. പറന്നു പോകുന്ന വിമാനം കണ്ടു വണ്ടറടിച്ച ആസ്വാദകരുടെ നിലയ്ക്കാത്ത കയ്യടിക്കിടയില്‍ പ്രഭാകരന്‍ മുതലാളി തല രണ്ടും കയ്യിലെടുത്തു ഗ്രീന്‍ റൂമില്‍ പോയി ഒട്ടിച്ചു തുടങ്ങി.
കര്‍ട്ടന്‍ വീഴുന്നു അടുത്ത രംഗം
***
കാട് ചുറ്റല്‍ കഴിഞ്ഞെത്തിയ സേതുരാമയ്യര്‍ രമണി മിസ്സിംഗ് ആയതറിഞ്ഞ് സൈക്കൊസിസിന്റെ ഒത്തിരി വകഭേദങ്ങളിലൂടെ കടന്നു പോയ ശേഷം തിരിച്ചെത്തി.കൈ രണ്ടും പിന്നില്‍ കെട്ടി ബി ജി എമ്മിന്റെ അകമ്പടിയോടെ രമണിയെ അന്വേഷിച്ച് ഇറങ്ങി.ചാക്കോ അനിയന്‍ വേറെ വഴിക്കും. ഇത് വരെ ആരും സഞ്ചരിക്കാത്ത മേഖലകളിലൂടെ കടന്നു പോയ അന്വേഷണം ,ഡമ്മി പരീക്ഷണം,ലോക്കപ്പ് മര്‍ദ്ദനം , എല്ലാത്തിനുമൊടുവില്‍ ഉത്തരം കിട്ടി , രമണി സൌദിയില്‍ പ്രഭാകരന്‍ ദശമുഖന്‍ മുതലാളിയുടെ കസ്റ്റഡിയില്‍ ഉണ്ട്. തുമ്പ് കിട്ടിയ സന്തോഷത്തില്‍ സര്‍വ്വം മറന്ന് കടുത്ത പരിസ്ഥിതി വാദിയായ സേതുരാമേട്ടന്‍ ആകെ അരയില്‍ ഉണ്ടായിരുന്ന കഴിഞ്ഞ മാസം അതി സാഹസികമായി വേട്ടയാടിയ മലയണ്ണാന്‍റെ തോലും വലിച്ചഴിച്ചു ചുഴറ്റി യുറീക്കാ യുറീക്കാ എന്ന് വിളിച്ച് ഓട്ടം തുടങ്ങി. അപ്പോഴാണ് അത് വഴി പോയ ഏതോ കച്ചവടക്കാരന്റെ പോക്കറ്റില്‍ നിന്നും ചാടിപ്പോയ നീലച്ചടയന്‍ കഞ്ചാവ് ദിനേശ് ബീടിക്കുള്ളില്‍ തെറുത്തു ഒരു പാറപ്പുറത്തിരുന്നു ആഞ്ഞു വലിച്ച് കാസാ രോഗിയെപ്പോലെ ചുമക്കുന്ന സുലൈമാനെ കാണുന്നത്.ഓട്ടം നിര്‍ത്തിയ ശേഷം, "നിങ്ങളുടെ ശ്വാസകോശം ഒരു സ്പോഞ്ച് പോലെയാണ്" എന്ന ഉപദേശം കൊടുത്ത് ചുമ ശമിക്കാനായി കയ്യില്‍ അഴിച്ചു പിടിച്ച അണ്ണാന്‍ തോലിന്‍റെ തലപ്പില്‍ കെട്ടിയിട്ട അമൃതാഞ്ജന്‍ അല്പം എടുത്ത് തൊണ്ടയിലും കഴുത്തിലും പുറത്തും തടവി കൊടുത്തു.
"ഇത്ര വലിയ സഹായം ചെയ്ത ഇങ്ങക്ക് പ്രത്യുപകാരം എന്ത് ഹലാക്ക് വേണമെങ്കിലും ചെയ്യാം ആദ്യം ഇങ്ങളാ ആ തോല് ഒന്ന് ഉടുക്ക് മന്‍സാ" എന്ന അപേക്ഷ കൈക്കൊണ്ട് സേതുരാമന്‍ തോല് ചുറ്റി സുലൈമാനെ രക്ഷിച്ചു.പാറപ്പുറത്ത് സുലൈമാന്‍റെ വലതു വശം ചേര്‍ന്നിരുന്ന് കരളലിയിക്കുന്ന ആത്മകഥയുടെ ഭാണ്ഡം അഴിച്ചു.
ഫ്ലാഷ് ബാക്കില്‍ നിന്നും ആരംഭിച്ച കഥ ഇത് വരെ കേട്ട് കഞ്ചാവ് തലയ്ക്കു പിടിച്ച സുലൈമാന്‍ "കഷ്ട്ടം തന്നെ മുതലാളീ കഷ്ട്ടം തന്നെ" എന്ന ഹൃദയ ഭേദകമായ ഡയലോഗിന്‍റെ അകമ്പടിയോടെ നെഞ്ചത്തടിച്ചു കരയാന്‍ തുടങ്ങി.കരച്ചില്‍ നിര്‍ത്താന്‍ വഴിയന്വേഷിച്ച് അടുത്ത് കണ്ട പുളിമരത്തില്‍ വലിഞ്ഞു കയറി പുളിയുറുമ്പിന്റെ പണ്ടാര കടിയും കൊണ്ട് കഷ്ട്ടപ്പെട്ടു നാല് വാളമ്പുളി പറിച്ച് പിഴിഞ്ഞ് അണ്ണാക്കില്‍ ഒഴിച്ച് കുടിപ്പിച്ച് കെട്ടെറക്കി സേതുരാമേട്ടന്‍ സുലൈമാനെ ആശ്വസിപ്പിച്ചു. വീണ്ടും തന്നെ സഹായിച്ച
സേതുരാമേട്ടനെ തിരിച്ചു സഹായിക്കാന്‍ തന്നെ സുലൈമാന്‍ തീരുമാനിച്ചു.ഇരുവരും മുഖത്തോട് മുഖം നോക്കി ചര്‍ച്ച ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ സുലൈമാന്‍ അഭിപ്രായം അറിയിച്ചു..
"സൗദിഅറേബ്യയാണ് രാജ്യം , ശരീയത്താണ് നിയമം"
***
"സുലൈമാന്‍ കണ്ട സൌദിയല്ല ഇന്നത്തെ സൌദി,അറബിയെ വള്ളി കെട്ടി പണിയെടുക്കാതെ ജീവിക്കുന്ന മലയാളികളുടെ സൌദി,കുടിക്കാന്‍ ഒരു തുള്ളി മദ്യമില്ലാത്ത വിഷമത്തില്‍ ഉണക്കമീന്‍ വറക്കുന്നതിന്റെ അകമ്പടിയില്‍ ഈന്തപ്പഴം വാറ്റി അറബി പോലീസിന്‍റെ ഇടി കൊള്ളുന്ന ശരാശരി മലയാളിയുടെ സൌദി,അതൊക്കെ മനസ്സിലാക്കാന്‍ സെന്‍സ് വേണം സെന്‍സിറ്റിവിറ്റി വേണം..വേറെന്തൊക്കെയോ വേണം എന്ന ഡയലോഗ് കേട്ട് വിജ്രുംഭിച്ചു പോയ സുലൈമാന്‍ "പ്ലീസ് എന്നെക്കൊണ്ട് ടൂള്‍സ് എടുപ്പിക്കരുതേ".. എന്ന് ഭീഷണി മുഴക്കിയപ്പോള്‍ സേതുരാമന്‍ ഡയലോഗ് നിര്‍ത്തി ശ്വാസം വിട്ടു. ചാക്കോ അനിയന് ഉടന്‍ തന്നെ വാട്സ് അപ്പില്‍ ഒരു മെസ്സേജും അയച്ചു.
"കം ഇമ്മീടിയറ്റ്ലി, പോളിറ്റ് ബ്യൂറോ @ 3.പി. എം ".
ആദര്‍ശധീരനും ലളിത ജീവിത കാംഷിയും സര്‍വ്വോപരി സഹിഷ്ണുതയുടെ ബ്രാന്‍ഡ് അമ്പാസഡറുമായ ചാക്കോ കൂട്ടുകാരന്റെ ലാന്ഡ് റോവറില്‍ പറന്നെത്തി. ഡോര്‍ തുറന്നു കൊടുത്ത സഹായിയെ തള്ളിമാറ്റി മുണ്ട് മടക്കി കുത്തി ഇടംകാല്‍ കൊണ്ട് വാതില്‍ ചവിട്ടി അടച്ച് സഹിഷ്ണുതയോടെ പറഞ്ഞു,
"ചേട്ടാ ആ പ്രഭാകരന്‍ മുതലാളിയുടെ പത്തു തലയും പൂക്കുല പോലെ ചിതറണം,കാശെത്ര ആയാലും വേണ്ടില്ല വടക്കന്‍ മലേന്നു ആളെ ഇറക്കണം"
അനിയന്റെ ചെവിയില്‍ പോയി "പ്ലീനം പ്ലീനം" എന്ന സമാധാന മന്ത്രം രണ്ടാവര്‍ത്തി ഉരുവിട്ടപ്പോള്‍ ചാക്കോ മള്‍ട്ടിപ്പിള്‍ പേഴ്സനാലിറ്റി സിണ്ട്രോം പുറത്തെടുത്ത് ശാന്തനായി. സഹായികളെ എല്ലാം പുറത്തു കാവല്‍ നിര്‍ത്തി ഒരു ചാനലുകാരെയും അകത്തേക്ക് വിടരുത് എന്ന കര്‍ശന നിര്‍ദേശം നല്‍കി മൂവരും സമീപത്തുള്ള നികൃഷ്ട്ട ജീവിയായ ബിഷപ്പിന്റെ കരിങ്കല്‍ ക്വാറിയില്‍ പോയിരുന്നു ഗാട്ഗില്‍ റിപ്പോര്‍ട്ട് കത്തിച്ചു കട്ടന്‍ചായ ഉണ്ടാക്കി ,കസ്തൂരി രംഗനില്‍ പൊതിഞ്ഞ പരിപ്പ് വടയും കടിച്ച് ചര്‍ച്ച തുടങ്ങി.
കട്ടന്‍ ചായ , പരിപ്പുവട ,ദിനേശ് ബീഡി ,ചര്‍ച്ച...വീണ്ടും കട്ടന്‍ ചായ , പരിപ്പുവട ,ദിനേശ് ബീഡി ,ചര്‍ച്ച. ഒന്നര ഹര്‍ത്താലിന്റെ സമയം കൊണ്ട് ചര്‍ച്ച ക്രോഡീകരിച്ച് ഏകദേശ ധാരണയില്‍ എത്തി. സൌദിക്ക് സുലൈമാന്‍ പോകും,മലേഷ്യന്‍ എയര്‍ ലൈന്‍സ് വിമാനത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന വാഗ്ദാനം കേട്ട പാടെ കണ്ണ് തള്ളിയ സുലൈമാന്‍ വാഗ്ദാനം നിഷ്കരുണം തള്ളി താന്‍ വ്യാജ പട്ടയം വഴി സ്വന്തമാക്കിയ മതികെട്ടാന്‍ മലയില്‍ നിന്നും ചാടി സൌദിക്ക് പൊയ്ക്കൊള്ളാം എന്നറിയിച്ചു. സുലൈമാന്റെ തീരുമാനം പി ബി അംഗീകരിച്ചു. യാത്രാ ചെലവ് സേതുരാമേട്ടന്‍ വഹിക്കണം.രക്തസാക്ഷിയായാല്‍ കുടുംബത്തെ സംരക്ഷിക്കണം. സുലൈമാന്‍ ക്രോണിക് ബാച്ച്ലര്‍ ആയിരുന്നത് കൊണ്ട് രാമേട്ടന്‍ ആ ഉടമ്പടി കണ്ണും പൂട്ടി ഒപ്പുവച്ചു. ഏറ്റെടുത്ത കൊട്ടേഷനും വ്യാജ പട്ടയവുമായി സുലൈമാന്‍ ഒരു തണുത്ത വെളുപ്പാന്‍കാലത്ത് മതികെട്ടാനിലേക്ക് വണ്ടി കയറി. തലേന്നടിച്ച റമ്മിന്റെ ഹാങ്ങോവര്‍ മാറ്റാന്‍ ബാര്‍ നോക്കി കണ്ണ് കഴച്ച സുലൈമാന്‍ പാവപ്പെട്ട കുടിയന്മാരുടെ കുടി മുടക്കിയ അധീരന്‍ നേതാവിന്റെ മരിച്ചു പോയ സകല മുത്തപ്പന്മാരെയും കുഴിയില്‍ നിന്നുയര്‍ത്തി തുമ്മിച്ച ശേഷം സഞ്ചിയില്‍ കയ്യിട്ട് കുപ്പിയില്‍ ബാക്കിയിരുന്ന ഒന്നര പെഗ് സല്‍സ ഡ്രൈ അടിച്ച് മതികെട്ടാന്‍ മല കേറി.
സൌദിയിലേക്ക് ചാടാന്‍ റെഡിയായി അരയില്‍ കയറും കെട്ടി സുലൈമാനും കപ്പിയും കൊളുത്തും മുറുക്കി ആര്‍ട്ട് ഡയരക്ട്ടര്‍ ഉല്‍പ്പലാക്ഷനും. മൂന്നാമത്തെ ബെല്‍ മുഴങ്ങി കര്‍ട്ടന്‍ ഉയര്‍ന്നു സുലൈമാന്‍ ശ്വാസം വലിച്ചെടുത്ത് കുതിച്ചു ചാടി , കപ്പിയില്‍ തൂങ്ങി സൌദിയില്‍ ഇറങ്ങി. ഗാസയില്‍ ഇറങ്ങിയ ഇസ്രായേല്‍ പട്ടാളക്കാരെ പോലെ കണ്ണില്‍ചോരയില്ലാതെ പൂണ്ടു വിളയാടി.മുന്നില്‍ കണ്ട സകല എണ്ണപ്പാടവും തീയിട്ടു. ഇനി ഈന്തപ്പന തോട്ടത്തില്‍ ഒറ്റമരത്തില്‍ കുരങ്ങിരിക്കും പോലെ എവിടേക്ക് പോകും എന്നറിയാതെ വിഷമിച്ചിരിക്കുന്ന രമണിയെ കണ്ട് "പ്ലീനമുണ്ടോ സഖാവേ അല്‍പ്പം സഹിഷ്ണുതയെടുക്കാന്‍" എന്ന അടയാള വാക്യം പറഞ്ഞ് തെളിവിനായി അമ്മാവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന് തലവരിയായി അടച്ച അമ്പതു ലക്ഷത്ത്തിന്റെ രെശീതും വാങ്ങി മതികെട്ടാനിലേക്ക് തിരിച്ചു ചാടണം.
***
വീണ്ടും ആര്‍ട്ട് ഡയരക്ട്ടര്‍ ഉല്‍പ്പു റെഡി ,ചാട്ടം തുടങ്ങി കപ്പിയില്‍ തൂങ്ങി ആടി സുലൈമാന്‍ സ്റ്റേജിന്റെ പകുതിയില്‍ എത്തിയപ്പോഴാണ് ഏതോ കൊസരാക്കൊള്ളി ചെക്കന്‍റെ തോന്ന്യവാസം കൊണ്ട് ജനറേറ്റര്‍ ഓഫ് ആയത്. എന്തായാലും കറന്റ് വരാതെ ബാലെ നടക്കില്ല എന്നാല്‍ തന്റെ ശ്വാസകോശം ഒന്ന് സ്പോഞ്ച് പോലെ ആക്കാം എന്ന് ഉല്‍പ്പലാക്ഷന്‍ ഡയറക്ട്ടര്‍ക്ക് തോന്നി, മടികുത്തിലെ ബീഡി പൊതി എടുക്കാന്‍ കയറില്‍ നിന്ന് കൈ വിട്ട നിമിഷം സുലൈമാന്‍ മൂക്കടിച്ചു നിലത്ത്. വീണ്ടും വലിച്ചു മുകളില്‍ കയറ്റാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഒരു സീന്‍ കട്ട് ചെയ്തു ബാലെ തുടരാന്‍ സംവിധായകന്‍ തീരുമാനിച്ചു. നാട്ടില്‍ തിരിച്ചെത്തിയ സുലൈമാനെ സേതുരാമന്‍ കാണുന്ന ഭാഗം വച്ച് തുടങ്ങുന്നു. കറന്റ് വന്നു , മലയാളി വളരെ കാലമായി പ്രതീക്ഷയോടെ ഇരിക്കുന്ന മുല്ലപ്പെരിയാര്‍ പൊട്ടിയത് പോലെ ചോര ഒഴുകുന്ന മുഖവുമായി നില്‍ക്കുന്ന സുലൈമാന്റെ മുന്നിലേക്ക് വന്നു ഷെയ്ക്ക് ഹാന്റ് ചെയ്ത സേതു രാമന്‍.
"നമോ സലാം കോമ്രേഡ് എന്റെ പ്രിയ സഖിയെ കണ്ടോ?"
മൂക്കില്‍ നിന്നൊഴുകിയ ചോര ഇടം കൈ കൊണ്ട് തുടച്ചു വലം കൈ കൊണ്ട് സേതു രാമന്‍റെ ചെവിക്കല്ലിനൊന്ന് പൊട്ടിച്ചിട്ട് സുലൈമാന്‍
"ഞാന്‍ ഒരു........നെയും കണ്ടില്ല,. മൂക്കീന്നു പൂക്കു പൂക്കുന്നു ചോര വരുമ്പോഴാ അവന്റമ്മേടെ സഖി, ആ കയറു പിടിച്ച കഴുവേറീനെ ഒന്ന് കണ്ടിട്ട് വരട്ടെ ആദ്യം."
അങ്ങനെ ദുരന്ത പര്യവസായിയായി സേതുരാമായണം ബാലെക്ക് കര്‍ട്ടന്‍ വീണു.
ശേഷം സൌദിയില്‍ ഉണ്ടായ സംഭവങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല എന്നും പാര്‍ട്ടിക്കാര്‍ ആരെങ്കിലും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും പ്രസ്താവന ഇറക്കി, ആദര്‍ശ ധീരനും സഹിഷ്ണുതയുടെ ബ്രാന്‍ഡ് അമ്പാസഡറുമായ ചാക്കോയെ കമ്മീഷന്‍ ആക്കി അന്വേഷണ കമ്മീഷനും രൂപീകരിച്ച് പോളിറ്റ് ബ്യൂറോയും യോഗം അവസാനിപ്പിച്ചു.
Comments
Post a Comment