Recipe - മേജർ രാജ്യസ്നേഹം ഇട്ടു വറ്റിച്ചത്
By റിഗിൽ പാനൂർ
അവതാരക: "ഇന്നത്തെ നമ്മുടെ സ്പെഷൽ ഡിഷ് ആണ് മേജർ രാജ്യസ്നേഹം ഇട്ട് വറ്റിച്ചത് ഡിഷ് തയ്യാറാക്കാൻ മൈനർ രവിയേട്ടനാണ് ഇന്ന് നമ്മുടെ കൂടെ ഉള്ളത്. കൂടുതൽ വിശേഷങ്ങൾ നമുക്ക് അദ്ദേഹത്തോട് തന്നെ ചോദിക്കാം..
ചേട്ടാ ഈ ഡിഷ് തയ്യാറാക്കാൻ വളരെ ചുരുക്കം ചിലർക്കേ അറിയൂ എന്ന് പറയുന്നത് കേട്ടല്ലോ. ശരിയാണോ..!! "
മൈനർ : " ചുരുക്കം ചിലർക്ക് എന്നത് തെറ്റായ കാര്യം ആണ് ഈ ഡിഷ് ഉണ്ടാക്കാൻ പ്രശസ്ത ഷെഫായ സത്യൻ അന്തിക്കൂട്ടിനോ ഷെഫ് ഭരതനോ പോലുമറിയില്ല... എനിക്കു മാത്രമേ അറിയൂ.. "
അവതാരക: "അതെന്താ?? "
മൈനർ : " കാരണം ഇതിന്റെ റസിപ്പി എന്റെ കൈയ്യിൽ ഇരിക്കുകയല്ലേ.. "
(ക്യാപ്ടൻ രാജു cid moosa_jpeg )
അവതാരക: "ഇനി നമുക്ക് പാചകത്തിലേക്ക് കടക്കാം ഇതിനു വേണ്ട ഇൻഗ്രീഡിയൻസ് എന്തൊക്കെയാണെന്ന് നോക്കാം..!
1. മേജർ തടിയോട് കൂടിയത് വലുത് ഒന്ന്.
2. ഹയർ റാങ്കിലുള്ള ഓഫീസർസ് -മലയാളം അറിയുന്നത്-3
മലയാളംഅറിയാത്തത് 2
3. പ്രധാനമന്ത്രി അല്ലെങ്കിൽ രാഷ്ട്രപതിയുടെ ശബ്ദശകലം ശകലം മതി..
4. ബഡ്ഡി തമിഴ് സംസാരിക്കുന്നത്.. തമിഴ്നാട്ടിൽ നിന്നോ ആന്ധ്രയിൽ നിന്നോ കൊണ്ട് വന്നത് ഒരെണ്ണം
5. തമിഴ് നായിക (ബഡ്ഡിയുടെ എണ്ണത്തിന് ആനുപാതികമായി )
6. മലയാളത്തനിമയുള്ള നായിക ഒന്ന്.
7. മക്കൾ, അമ്മ, അമ്മാവൻ ആവശ്യത്തിന്
8. മലയാളം കേട്ടാൽ മനസ്സിലാകുന്ന ഇന്ത്യൻ പട്ടാള
ക്കാർ 100-200എണ്ണം
9. മലയാളത്തിൽ Phd നേടിയ പാക് മേജർ 1 (കണ്ടാൽ പട്ടാളക്കാരനാണെന്ന് തോന്നുന്നത്)
10. മലയാളി ജവാന്മാർ പ്രണയമുള്ളത് 1-2
11. മലയാളി ജവാന്മാർ സ്വപ്നങ്ങൾ ഉള്ളത് 4-5 സ്വപ്നങ്ങൾ ഇല്ലാത്തത് 2-3
12. മിലിട്ടറി ക്യാമ്പ്- 1
13. നൊസ്റ്റ് മലയാളം പാട്ട് -1
14. തമിഴ് പാട്ട്-1
15. തോക്ക്, പീരങ്കി,ഗ്രനേഡ്, ബോംബ്, ചെറുമിസൈൽസ്.. etc ആവശ്യത്തിന് "
മൈനർ :"ഇനി നമുക്ക് പാചകം തുടങ്ങാം..!! ആദ്യം നമുക്ക് മേജറെ രാജ്യസ്നേഹത്തിൽ കുതിർത്തു വയ്ക്കാം...!!"
അവതാരക: "അപ്പോ മറ്റു ഇന്ത്യക്കാരെ കുതിർത്തു വയ്ക്കേണ്ടേ??"
മൈനർ :" വേണ്ട!! മേജർക്ക് മാത്രം മതി..!! ഡിഷ് പാകമാവുമ്പോൾ മറ്റുള്ളവരിലേക്ക് അത് മേജർ നൽകികൊള്ളും..!!
അവതാരക: "ഇനി നമുക്ക് പാചകം ചെയ്യാനുള്ള പാത്രം എടുക്കാം... "
മൈനർ: "ഇന്ത്യൻ ബോർഡറിലാണ് ഇത് ഞാൻ സ്ഥിരമായി പാകം ചെയ്യാറ്..! ഇന്ന് നമുക്ക് കാശ്മീറിലെ ഒരു പാക് ബോർഡർ എടുക്കാം..!"
അവതാരക: " നമ്മൾ എപ്പോഴാ യുദ്ധം ഓൺ ചെയ്യേണ്ടത്?? "
മൈനർ: "അത് ഇപ്പൊ ചെയ്യാൻ പാടില്ല.. കാരണം ഇപ്പൊ ഓൺ ചെയ്താൽ കഴിക്കുന്നവർക്ക് ഇതിന്റെ ടേസ്റ്റ് ഇഷ്ടമാവില്ല.. so നമ്മൾ ആദ്യം സമാധാനപരമായ മിലിട്ടറി ക്യാമ്പാണ് ഉണ്ടാക്കേണ്ടത് അതിന് മലയാളി ജവാന്മാർ സ്വപ്നങ്ങൾ ഉള്ളതും സ്വപ്നങ്ങൾ ഇല്ലാത്തതും നന്നായി മിക്സ് ചെയ്ത് മിലിട്ടറി ക്യാമ്പിലേക്ക് ഇടണം..! "
അവതാരക: "ഈ ജവാന്മാരെ ക്യാമ്പിലേക്ക് ഇടുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?? "
മൈനർ :"അൽപം ചളി കോമഡികൾക്കൊപ്പമാണ് ഇവ ക്യാമ്പിലേക്ക് ഇടേണ്ടത്!
ഇനി നമുക്ക് രാജ്യസ്നേഹത്തിൽ കുതിർത്തു വച്ച മേജറിന്റെ വലിയ പീസ് ക്യാമ്പിലേക്ക് ഇടാം..!! "
അവതാരക: "മേജർ നന്നായി കുതിർന്നോ എന്ന് നമുക്ക് എങ്ങനെ മനസ്സിലാകും?? "
മൈനർ:"അത് മേജറുടെ വയർ നോക്കിയാൽ മതി.. വയറ്റിലാണ് രാജ്യസ്നേഹം അടിഞ്ഞുകൂടുക..! "
അവതാരക:" ഇനി എന്താണ് അടുത്തത്?? "
മൈനർ: "ഇനി നമുക്ക് മേജറിന്റെ ചെറിയ കഷ്ണം കേരളത്തനിമയുള്ള നായികയുമായി തിരുമ്മി നാട്ടുമ്പുറത്തെ ഒരു തറവാട്ടിൽ ഇട്ടു വയ്ക്കാം..!"
അവതാരക:"അപ്പോ മക്കളും അമ്മയുമൊക്കെ??"
മൈനർ :" ധൃതിപിടിക്കല്ലേ.. ധൃതിപിടിച്ചാൽ തുപ്പീട്ട് പാചകം ചെയ്യും ഞാൻ.."
(ഇന്നസെന്റ് jpeg )
അവതാരക:"ഓകെ സാറ് പറഞ്ഞോളൂ..! "
മൈനർ:"ഇനി നൊസ്റ്റാൾജിയ കുത്തിനിറച്ച പാട്ട് മക്കളിലും അമ്മയിലും അമ്മാവനിലും പുരട്ടി വയ്ക്കാം...ഇനി ഇത് നായികയെയും മേജറിനെയും തിരുമ്മി വച്ച തറവാട്ടിലേക്ക് ചേർക്കണം..! അഞ്ച് മിനുറ്റ് പാകം ചെയ്ത് ഇത് മാറ്റി വയ്ക്കണം.! "
(അഞ്ച് മിനുറ്റ് കഴിഞ്ഞ്)
അവതാരക: "ഇത് നേരിട്ട് കാർഗിൽ പാത്രത്തിലിട്ടൂടെ?? "
മൈനർ:"അത് പാടില്ല അത് നമ്മൾ സെർവ് ചെയ്യുമ്പോൾ മാത്രം എല്ലാം ഒരു പ്ലേറ്റിലാക്കും..!! "
അവതാരക:" ഇനി എന്താ അടുത്തത്?? "
മൈനർ:"ഇനി നമുക്ക് ബഡ്ഡിയെ ജിമ്മിൽ കഴുകി എടുത്ത് ചെറിയ പീസ് തമിഴ്നാട് പാത്രത്തിലും വലിയ പീസ് കാർഗിൽ പാത്രത്തിലും ഇടുക..!!"
അവതാരക:" അന്യസംസ്ഥാന ബഡ്ഡി ഈ ഡിഷിൽ അത്യാവശ്യമാണോ?? "
മൈനർ :"തീർച്ചയായും! കാരണം, ഈ ഡിഷ് അന്യ സംസ്ഥാനക്കാർക്ക് ഇഷ്ടപ്പെടാനും കൂടിയാണ് ബഡ്ഡിയെ ചേർക്കുന്നത്"
ഇനി നമുക്ക് തമിഴ്നാട് പാത്രത്തിൽ ഇട്ടുവച്ച ബഡ്ഡിയെയും തമിഴ് നായികയെയും പ്രണയത്തിൽ വേവിക്കുക..!! "
അവതാരക: "ഇത് വേവിക്കുമ്പോൾ എന്തൊക്കെ ചേർക്കണം?? "
മൈനർ:"അതിന് തമിഴ് പാട്ട് നിർബന്ധമായും ചേർക്കണം..മാത്രമല്ല ഇത് ഒരു side dish ആയി ഉപയോഗിക്കാം..!! "
അവതാരക: "ഇനി നമുക്ക് യുദ്ധം ഓൺ ചെയ്യാം അല്ലേ?? "
മൈനർ :" തീർച്ചയായും ഈ സമയത്താണ് മേജറിൽ നിന്നും മറ്റുള്ള ഇന്ത്യൻ ഇൻഗ്രീഡിയൻസിലേക്ക് രാജ്യസ്നേഹം എത്തുന്നത്..!! യുദ്ധം നല്ല സ്പൈസി ആകാൻ തോക്ക്, ബോംബ്, മിസൈൽ, പീരങ്കി എന്നിവ ചേർത്ത് നന്നായി വഴറ്റുക..!!"
അവതാരക:" ഇപ്പോ മൊത്തം കറുപ്പ് നിറവും പുകയും പൊടിയും വരുന്നത് കാണാം.. "
മൈനർ: "പുകയും പൊടിയും വരുന്നത് വരെ വഴറ്റണം! യുദ്ധം ഒന്ന് ചൂട് പിടിക്കുന്നതിന് മുൻപായി ഹയർ റാങ്കിലുളള ഓഫീസറെ ചേർത്ത് നന്നായി ഇളക്കണം.. അപ്പോഴേ അവരിലേക്ക് രാജ്യസ്നേഹം വരികയുള്ളൂ..!! "
അവതാരക:" നമ്മുടെ ഡിഷ് ഏതാണ്ട് തയ്യാറായി എന്ന് തോന്നുന്നു! "
മൈനർ: "അതെ..! ഇനി മലയാളം കേട്ടാൽ മനസ്സിലാകുന്ന ഇന്ത്യൻ പട്ടാള ക്കാരും മലയാളത്തിൽ Phd നേടിയ പാക് മേജറെയും ഇനി ഇതിലോട്ട് ചേർക്കാം...!! "
അവതാരക:"ഇപ്പോൾ രാജ്യസ്നേഹത്തിന്റെ നല്ല മണം വരുന്നുണ്ട്...!! "
മൈനർ :"വന്ദേ മാതരം... വന്ദേ മാതരം.. സോറി ഞാൻ ഒരു നിമിഷം അതിർത്തിയിലാണെന്ന് ഓർത്തു പോയി..!!
(പട്ടാളം പുരുഷു jpeg )
ഇനി രണ്ടു മിനുറ്റ് മൂടിവയ്ക്കാം...!! "
(രണ്ടു മിനുറ്റ് കഴിഞ്ഞ്)
അവതാരക:"ഈ ഡിഷ് പാകമായി എന്ന് ഇങ്ങനെയാണ് മനസ്സിലാവുക...?? "
മൈനർ:" അത് നമ്മൾ മൂടി തുറന്നു നോക്കിയാൽ ഇന്ത്യൻ പതാക ഈ ഡിഷിന്റെ ഒത്ത നടുക്ക് ഉയർന്ന് വരും! "
അവതാരക: "ഇതാ നമ്മുടെ ഡിഷ് റെഡിയായിരിക്കുന്നു.. ഇന്ത്യൻ പതാക ഉയർന്നു വന്നിരിക്കുന്നു...!! ഭാരത് മാതാ കീ ജയ്....!! "
മൈനർ :"ഇനി വേണമെങ്കിൽ രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ ശബ്ദശകലം ഇതിന് മേലെ ലൈറ്റായി വിതറാം...!! "
അവതാരക: "വൗ!! എന്താ മണം..!! രാജ്യസ്നേഹത്തിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കേറുകയാണ്...! എന്താപറയാ.. അസാധ്യ ടേസ്റ്റ്..!! എന്റെ രോമങ്ങൾ വരെ എഴുന്നേറ്റ് നിന്ന് ഭാരത് മാതാ കീ ജയ് എന്ന് പറയുന്ന പോലെ..!! "
മൈനർ:"ഇനി നമുക്ക് ഇത് സിനിമാ കൊട്ടകയിലേക്ക് സെർവ്വ് ചെയ്യാം..!! "
അവതാരക:" താങ്ക്യൂ മൈനർ സാർ.. ഇതേ ഡിഷ് മറ്റൊരു രൂപത്തിൽ അവതരിപ്പിക്കാൻ വീണ്ടും അങ്ങ് ഇവിടെ വരുമെന്ന് പ്രതീക്ഷിക്കുന്നു..!!"
മൈനർ :" തീർച്ചയായും വരും.. അതിന് എനിക്കു ശക്തി തരണേ എന്ന് പാചക ഗുരുനാഥൻ ഗൗതം വാസുദേവ മേനോനോട് പ്രാർത്ഥിക്കുന്നു... നന്ദി നമസ്കാരം!! "

Poalichu :D
ReplyDeletePolichadakki, oru rakshayumilla :-)
ReplyDeleteഏതോ ദുരന്തന്റെ കുബുദ്ദിയിൽ ഉദിച്ച ട്രോൾ
ReplyDeleteHa ha kalakki 😂😂
ReplyDeleteIthupole puthanpanathinte reviewum pratheeshikunnu
ReplyDeleteകിടു
ReplyDeleteഇനിയും ഇതുവഴി ടാങ്കുകളും തെളിച്ചു വരില്ലേ മൈനർ ????
ReplyDelete👌👌👌 മ്യാരകം.. ❤❤
ReplyDeletesuper :D
ReplyDelete