ദേശസ്നേഹം!

By Dhanesh Anand

തിയേറ്ററില്‍ ദേശീയ ഗാനം കേള്‍ക്കാന്‍ എഴുന്നേറ്റ് നില്‍ക്കുന്ന 52 സെക്കന്‍റില്‍ മനസിലൂടെ കടന്നു പോകുന്നത് എന്തോരം ചിന്തകളാണ്.



***

'ജനഗണമന....' എല്ലാരും എഴുന്നേറ്റ് കാണുമോ.. രാജ്യ ദ്രോഹികള്‍ ഉണ്ടോ തിയേറ്ററില്‍.. തിരിഞ്ഞു നോക്കണോ.. അല്ലേല്‍ വേണ്ട.. ഇനി തിരിഞ്ഞു നോക്കുന്നത് വേറെ ആരേലും ശ്രദ്ധിച്ച് ഞാന്‍ രാജ്യദ്രോഹി ആണോ എന്നു തെറ്റിധരിച്ചാലോ.....

'ഭാരത ഭാഗ്യവിധാതാ'... എഹ്.. മുന്നില്‍ നില്‍ക്കുന്ന കുട്ടി എന്നെ ഒന്ന്‍ പാളി നോക്കിയോ..!! ദേ ചിരിക്കുന്നു.. അവളുടെ കണ്ണുകള്‍ എന്നെ തന്നെ അല്ലേ നോക്കുന്നത്.. അവള് കൂട്ടുകാരിയോട് എന്തോ പറയുന്നുണ്ടല്ലോ..

'ഉച്ഛല ജലധിതരംഗാ'. .ജലത്തിന്‍റെ കാര്യം പറഞ്ഞപ്പോഴാ. ചായേം പഫ്സും വാങ്ങാന്‍ മറന്നു പോയി. അല്ലേല്‍ വേണ്ട. മാളിലെ ചായെടേം പപ്സിന്‍റെയും പൈസ ഉണ്ടെല്‍ ഒരു സിനിമ കൂടെ കാണാം..

'ജനഗണമംഗലദായക ജയഹേ' ദേ അപ്പുറത്ത് നില്‍ക്കുന്നവന്‍ തല ചൊറിയുന്നു. ഛെ ഒരു റെസ്പെക്ട് ഇല്ലാത്തവന്‍..

'ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ' ഇത് കേള്‍ക്കുമ്പോഴേക്ക് സീറ്റിന്ന് ഇറങ്ങി ഓടാന്‍ തോന്നും. ചെറുപ്പം മുതലേ ഉള്ള ശീലം. പടം അവസാനിക്കുമ്പോ വെച്ചാ പോരേ ഇവര്‍ക്കിത്.. ഒരു നോസ്റ്റാള്‍ജിയ ഫീല്‍ കൂടെ കിട്ടിയേനെ..

***

അങ്ങനെ 52 സെക്കന്‍റ് നേരത്തെ രാജ്യസ്നേഹം കൊണ്ട് ഞാന്‍ വീണ്ടും നല്ലൊരു പൌരനായി സീറ്റിലേക്ക് മറിഞ്ഞു..

Comments

  1. Hehe...I felt the same bfr 1 day.....national song is inappropriate

    ReplyDelete
  2. Dravida utkala banga ennu kekkumbo eppazhum rahul dravid ne orma varum.. ho..! Enna manushyan ayrunnu..lle.?

    ReplyDelete
    Replies
    1. Hahahha.... Yes man... Enikum dravidine ormavarum..... Enna manushyanayirunu alle?

      Delete
  3. കൂടുതലൊന്നും പറയാനില്ല രാജ്യസ്നേഹം "ഇടിച്ച് കയറ്റുന്നവർക്ക്" നമോവാഗം

    ReplyDelete
  4. Sherikum ishtapettu. Nice one

    ReplyDelete
  5. ithu maathramalla ippo. puthiya item okkeyundu theataril. bharath matha ki jay vili okkeyundu ippol.

    appo njan vijaarichu mattullavar allahu akbarum, praise the lord okke vilikkan thudangumo ini rajya snehathinte peril. ethirkaan pattillallo. athum rajya snehathinte peril alle.

    ReplyDelete
    Replies
    1. Allahu akbarum praise the lord um poleyaano bharath matha ki jai? adipolli ...

      Delete

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം