റാഫേൽ വിമാന കരാർ - ഒരു അവലോകനം

By Salu Manjeri
സംഘമിത്രങ്ങളേ നമസ്തേ _/\_

ഭാരതീയ ജനതാ പാര്ട്ടിയുടെ ഭരണത്തെ പ്രതിരോധത്തിലാക്കാനും പൂജനീയ നരേന്ദ്ര മോഡിജി യെ അപകീര്ത്തിപെടുത്തുവാനും വേണ്ടി റാഫേല് യുദ്ധവിമാന കരാറിലെ വൈരുദ്ധ്യങ്ങള് ഉയര്ത്തിക്കാട്ടി കമ്മികളും ജിഹാദികളും നടത്തുന്ന കുപ്രചാരണങ്ങള് നിങ്ങളുടെ ശ്രദ്ധയില് പെട്ടിട്ടുണ്ടാവുമല്ലോ.

ഖത്തര് ഒരു വിമാനത്തിന് ഫ്രാന്സിന്700കോടി രൂപ കൊടുക്കുമ്പോള് ഭാരതം കൊടുക്കുന്നത് 1500കോടി രൂപയോളമാണ്, ഇതില് നിന്നു തന്നെ  പ്രതിപക്ഷ പാര്ടികളുടെ വലിയൊരു ആരോപണമായ  രാജ്യം സാമ്പത്തിക പ്രതിസന്ധിയലാണന്ന കുപ്രചാരണം തകര്ന്ന് വീഴുകയാണ് സംഘമിത്രങ്ങളേ ,ഖത്തര് വാങ്ങിയ വിമാനം ഇരട്ടി വലക്ക് വാങ്ങുവാന് ഭാരതത്തിന് കഴിയുന്നുണ്ടെങ്കില് നരേന്ദ്ര മോഡിജിയുടെ ഭരണത്തിന് കീഴില് രാജ്യം നേടിയ സാമ്പത്തിക വളര്ച്ചയെ ആണ്  അത് സൂചിപ്പിക്കുന്നത്.....

മാത്രമല്ല ഭാരതം വാങ്ങിയ വിമാനത്തിന് Universal Serial Bus.2.1എന്ന ആധുനിക സാങ്കേതിക വിദ്യ കൂടി ഉള്കൊള്ളിച്ചിട്ടുണ്.. മോഡിജിയോടുള്ള പ്രതേക താല്പര്യത്താല് Antilock Brake System കൂടി ഉള്കൊള്ളിക്കാം എന്നും സമ്മതിച്ചിട്ടുണ്ട്....അങ്ങനെ നോക്കുമ്പോള് ഈ ഇടപാട് രാജ്യത്തിന് ഗുണമേ വരുത്തൂ...

മോഡി വിരോധം മൂത്ത പ്രതിപക്ഷ പാര്ടികള് നിങ്ങളോട് ഒരിക്കലും പറയാന് സാധ്യതയില്ലാത്ത  ഈ കരാറുകൊണ്ട് രാജ്യത്തിനുള്ള സാമ്പത്തിക ഗുണം എന്താന്ന് വച്ചാല്ഖത്തറിനേക്കാള് ഭാരതം അതികമായി ചിലവിടുന്ന 27,000 കോടി രൂപ സൂക്ഷിക്കാൻ ചുരുങ്ങിയത് 4 മീറ്റർ നീളവും വീതിയുമുള്ള 4 മുറികൾ വേണം. അത്രയും പണത്തിനു സുരക്ഷകൊടുക്കാൻ ആയുധമേന്തിയ കുറേ പട്ടാളക്കാർ വേണം.  ഈ ചിലവെല്ലാം കൂടി കണക്കാക്കിയാൽ ഈ 27000 കോടി ഫ്രാൻസിനെ ഏൽപ്പിക്കുന്നതാണ് ലാഭം.

അറബി മണ്ടന്മാർക്ക് വിവരമില്ലാത്തതുകൊണ്ടു ഈ ബുദ്ധി ഉണ്ടായില്ല,മോഡിയുടെ ദീര്ഘ ദൃഷ്ടിയും ബുദ്ധിയും കാരണം ഭാരതത്തിലെ പട്ടിണി പാവങ്ങളുടെ നികുതി പണം ആവശ്യമില്ലാത്ത കാര്യങ്ങള്ക്കായി വെറുതെ നഷ്ട്ടപെടില്ല എന്ന് മനസിലാക്കിയപ്പോള് ഒരു സംഘബന്ധു എന്നതില്അഭിമാനം കൊണ്ട് ഞാന് അറിയാതെ വിളിച്ചുപോയി'' ജയ് നമോ''
നിങ്ങള്ക്കും വിളിക്കാന് തോന്നുന്നില്ലേ സംഘമിത്രങ്ങളേ .....

ഇനിയും നിലാവത്തെ പൂര്ണ ചന്ദ്രനെ നോക്കി ഓരിയിടാതെ ഇവിഎം ഇലക്ഷനില് ബീജേപിയെ തോല്പിക്കാന് നോക്ക് കമ്മി കൊങ്കി സുടാപികളെ...

ശുഭം
നമസ്തേ _/\|
ജയ് സംഘശക്തി 💪
Maximam share

Comments

  1. BMKJ. നമോ നമ. ഇത് ട്രോൾ ആണ് എന്ന് സംഘികൾക്ക് മനസിലായാൽ മതിയാരുന്നു.

    ReplyDelete
  2. സംഘികൾ ഇതും share ചെയ്യൂല്ലോ എന്നോർക്കുമ്പഴാ

    ReplyDelete

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം