1820 കളിലെ ഒരു ഫെയിസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റ്
By Abhayankar Abhay നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ചരിത്രാന്വേഷികളുടെ ഒരു ടീം കൽക്കത്താ നഗരത്തിലെ ചേരികൾ നിറഞ്ഞ പ്രദേശത്ത് നടത്തിയ ഖനനപ്രവർത്തനങ്ങളിലൂടെ കണ്ടെടുക്കുകയുണ്ടായി - അത് താഴെ കൊടുക്കുന്നു. ( ഇതിന് ഏതെങ്കിലും ട്രോൾ ഗ്രൂപ് അഡ്‌മിന്റെ പോസ്റ്റുമായി സാമ്യം തോന്നുന്നു എങ്കിൽ അത് കരുതിക്കൂട്ടിയാണ് എന്ന് പറയട്ടെ ) സതി, വിധവകളെ വീട്ടിൽ നിന്ന് പുറത്താക്കൽ എന്നിവ സംബന്ധിച്ച് ഇവിടെ നടക്കുന്ന മുറവിളികൾ ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചത്. ഇതിനെ കുറിച്ച് പറയുന്നതിന് മുൻപ് ഒരുവിഷയം പറയാൻ ഉള്ളത്, എനിക്ക് എന്റെ വീട്ടിൽ അമ്മയും പെങ്ങളും ഉള്ളതാണ് അത് കൊണ്ട് തന്നെ സ്ത്രീകൾ മോശക്കാരാണ് എന്ന് എനിക്കഭിപ്രായമില്ല അങ്ങനെ സ്ത്രീകൾ മനുഷ്യരല്ല എന്നൊക്കെ ആരെങ്കിലും കരുതുന്നുണ്ട് (ഇല്ല എന്നാണ് വിശ്വാസം) എങ്കിൽ അതിനെ ശക്തമായി എതിർക്കുന്നു. രണ്ട് വിഷയങ്ങൾ സപ്പോർട്ട് ചെയ്യാം, ഭാരതീയരെയും വിദേശികളെയും . അതായത് ഭാരതീയ സംസ്കാരം ആണ് നല്ലത് എന്ന് കരുതുന്നവരും അതല്ല ബ്രിട്ടീഷ് രീതി നമ്മൾ സ്വാശീകരിക്കണം എന്ന് കരുത്തുനന്നവരും . എന്നാൽ സതി നിരോധിക്കണം എന്നൊക്കെ ഉള്ളത് ഇതിൽ ഏത് വിഭാഗത്തിൽ