വൈറലായി സത്യാ സിനിമയിലെ ഗാനം - വനിതാലക്ഷ്മി റിപ്പോർട്ട്


ജയറാം നായകനാവുന്ന പുതിയ സിനിമ 'സത്യാ' യിലെ ഗാനം‌ റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്.  സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ പങ്കുവെയ്ക്കാൻ തുടങ്ങിയതോടെയാണ് വീഡിയോ വൈറൽ ആയി മാറിയത്‌. ഇതേ വരെ മൂന്നേമുക്കാൽ കോടി ജനങ്ങളാണത്രെ ഗാനം യൂട്യൂബിലൂടെ കണ്ടത്. എല്ലാവർക്കും ഒരേ അഭിപ്രായം. പുതിയ ലുക്കിൽ ജയറാമേട്ടൻ 'സൂൂൂൂപ്പർ....'. ഗോപി സുന്ദറിന്റെ പാട്ടും 'മാാാസ് ഡാാാ..' ന്യൂ ജെൻ ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു. പാട്ട് ഹിറ്റായതോടെ ആകെ ത്രിൽഡ് ആണ് സത്യാ നായിക പാർവതി നമ്പ്യാർ. അഭിനന്ദനസന്ദേശങ്ങൾ കൊണ്ട് പാർവതിയുടെ വാറ്റ്സാപ് ഓവർഫ്ലോ ആയെന്നാണ് ഇപ്പൊൾ മോളിവുഡിലെ ലേറ്റസ്റ്റ് സംസാരം. മകൻ കാളിദാസ് അഭിനയിച്ച 'പൂമരം' പാട്ട് ഇപ്പോഴും ഹിറ്റ് ചാർട്ടുകൾ തകർക്കുമ്പോഴും  ന്യൂജൻ  തന്റെ പാട്ടുകളും ഇഷ്ടപ്പെടുന്നു എന്നത് ഈശ്വരാനുഗ്രഹമാണെന്ന് ജയറാമേട്ടനും പറയുന്നു‌. സംവിധായകൻ പറഞ്ഞിട്ടാണ് സാൾറ്റ് ആൻഡ് പെപ്പർ ലുക് ഈ സിനിമയിൽ പരീക്ഷിച്ചത്. അത് ജനങ്ങൾ നെഞ്ചിലേറ്റി എന്ന് ജയറാം വനിതാലക്ഷ്മിയോട് പറഞ്ഞു. കേരളത്തിലെ കുട്ടികൾ എല്ലാം ഇപ്പോൾ ഈ പാട്ടിലെ ജയറാം അങ്കിളിനെ അനുകരിച്ച് നടത്തിന്റെ സ്റ്റൈൽ മാറ്റി. ദിസ് ഈസ് ലേറ്റസ്റ്റ് ഫാഷൻ ഗൈസ്!.  കാറ്റത്ത് സാരി ഉണക്കാൻ ഈ ഗാനത്തിലെ പാർവതി നമ്പ്യാരുടെ ഡാൻസ് സ്റ്റെപ്പാണിപ്പോൾ കേരളത്തിലെ വീട്ടമ്മമാരും ചെയ്യുന്നതെന്നത് പുറത്ത് പറയാത്ത രഹസ്യം. ശ് ശ് ശ്. ഡോണ്ട് റ്റെൽ ഔട്സൈഡ് ബ്രോസ്..

ഇതിനിടെ ഫേസ്ബുക്കിൽ ചില വിരുതന്മാർ ഗോപി സുന്ദറിന്റെ ഈണം കോപ്പിയടിയാണെന്ന് ആരോപിച്ചിട്ടുണ്ട്. ഇത് പറയുമ്പോൾ ഗോപി സുന്ദറിന്റെ മുഖത്ത് പുഞ്ചിരി മാത്രം. തന്റെ എല്ലാ പാട്ടിറങ്ങുമ്പോഴും ട്രോൾ പതിവാണെന്ന് ഗോപി സുന്ദർ വനിതാലക്ഷ്മിയോട് പറഞ്ഞു. എന്നിട്ട് ആ പാട്ടുകൾ എല്ലാം ഹിറ്റായില്ലേ? ലോകത്ത് മൗലികമായ ഒരു കലാസൃഷ്ടിയുമില്ല. തന്റെ പാട്ടുകൾ ജനങ്ങൾ അംഗീകരിച്ചതാണ്. അത് കൊണ്ടാണ് താനിപ്പൊഴും ഫീൽഡിൽ തുടരുന്നത്. ഇല്ലെങ്കിൽ എന്നേ പുറത്തായേനെ..

അപ്പൊ ചിൽ ഡ്യൂഡ്സ്. നിങ്ങളും കണ്ടില്ലേ പാട്ട്? ഇല്ലെങ്കിൽ ലിങ്കിൽ ക്ലിക് ചെയ്യൂ....




- റ്റീം വനിതാലക്ഷ്മി.

Comments

  1. ആഹാ.! ഇത് സൂപ്പർസ്റ്റാർ സന്തോഷ് പണ്ടിറ്റിനെ വെല്ലും. കിടു. പൊളിച്ച്.
    ജയറാമിന്റെ കാര്യം അങിനെ ഒരു തീരുമാനമായി !

    ReplyDelete
  2. പാവം ജയറാമേട്ടൻ .. :D അടുത്ത കാലത്തൊന്നും ഇനി മാസുമായി വെറുപ്പിക്കാൻ വരില്ല .. അമ്മാതിരി പണിയാ കിട്ടിയത്

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Nalla vrithikedaaanu song...inganonnum kallam parayarth😡

    ReplyDelete
  5. മനോഹരം ഈ ആർട്ടിക്കിൾ..🙌

    ReplyDelete
  6. Entha sarikum ee blog kondu undheshichathu ? :D .. ethinano video promotion ennu parayunnathu

    ReplyDelete
  7. Mass da.... Ijj pwolikku jayarametta... :D :D

    ReplyDelete
  8. Myaarakam😂😂😂 ballaatha jaathi 😁😁

    ReplyDelete
  9. കണ്ണ് നിറഞ്ഞു പോയി ഇൻസ്ട്രുമെൻറുകളെ ഓർത്ത്

    ReplyDelete
  10. Sarcasm sarcasm മൻസിലാവൻഡ്

    ReplyDelete

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം