പ്രമുഖ നഗരത്തില്‍ ബാങ്ക് കവര്‍ച്ച - ന്യൂസ് റിപ്പോര്‍ട്ട്

By Satheesh Babu C

പ്രമുഖ നഗരത്തിൽ നടന്ന ബാങ്ക് കവർച്ചയെ കുറിച്ച് പ്രമുഖ മാധ്യമങ്ങളുടെ വാർത്തകൾ


മനോരമ

...നഗരത്തിൽ ബാങ്ക് കവർച്ച (2കോളം വാർത്ത)

മോഷ്ടാവ് ബാങ്കിൽ കടന്നത് ഇങ്ങനെ (നടുപേജിൽ)
ചിത്രം1) മോഷ്ടാവ് സൈക്കിളിൽ വരുന്നു
ചിത്രം2) അടുത്തുള്ള പൊന്തക്കാട്ടിൽ വാഹനം ഉപേക്ഷിച്ച ശേഷം 3 മിനിറ്റ് സമയമെടുത്ത് മൂത്രം ഒഴിക്കുന്നു.
ചിത്രം3) ..ബാങ്കിനുള്ളിലേക്ക്
ചിത്രം4) ..അതി വിദഗ്ധമായി കക്കുന്നു
ചിത്രം5) വീണ്ടും പുറത്തേക്ക്
ചിത്രം 6) പൊന്തക്കാട്ടിലേക്ക്.....സൈക്കിളെടുത്ത് സ്ഥലം വിടുന്നു

മോഷ്ടാവിന്റെ ഇഷ്ടനടൻ മമ്മൂട്ടി, ഇഷ്ട സിനിമ CID മൂസ, ഇഷ്ട ഭക്ഷണം പപ്പടവട.

മാതൃഭൂമി

..പ്രമുഖ ബാങ്കിൽ മനസാക്ഷിയെ ഞെട്ടിച്ച കവർച്ച.മോഷ്ടാവിന് സഹായമായത് സെക്യൂരിറ്റിയുടെ ഉറക്കം
..
..(നടുപേജിൽ) ഉറക്കം തൂങ്ങലിനും ഉന്മേഷക്കുറവിനും പഴങ്കഞ്ഞി: പ്രശസ്ത നാട്ടുവൈദ്യൻ ഡോ:അറിയാത്ത പിള്ളയുടെ ശാസ്ത്രീയ ലേഖനം

ദേശാഭിമാനി

നഗരത്തിൽ മോഷ്ടാക്കളുടെ വിളയാട്ടം .പ്രമുഖ ബാങ്ക് കൊള്ളയടിച്ച പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല.മുൻ ലീഗ് സ്ഥാനാർഥി ബീരാന്‍കുട്ടിയുടെ മൂത്ത അളിയന്റെ അടുത്ത സുഹൃത്തായ റഹീമിന്റെ മൂത്താപ്പയുടെ അയാൽക്കാരനാണ് ബാങ്ക് കൊള്ളയ്ക്ക് പോലീസ് തിരയുന്ന അയമുട്ടി.അതിനാൽ തന്നെ ലീഗിന്റെ പങ്ക് ഇതിൽ വ്യക്തമാണെന്ന് പാർട്ടി സെക്രട്ടറി ആരോപിച്ചു. പൊലീസിന് അന്നേദിവസം കൃത്യം നടക്കുന്ന സമയത്ത് വീഴ്ച പറ്റിപ്പോയതിനാലാണ് ഇത് സംഭവിച്ചത് .എല്ലാ ദിവസവും പോലീസിന് ഈ സമയത്ത് വീഴച്ച ഉണ്ടാവാറുണ്ടെന്നും എന്നാൽ മനോവീര്യം കൂട്ടിയ ശേഷം ഉടൻതന്നെ പ്രതിയെ പിടുകൂടുമെന്നും അദ്ദേഹം അറിയിച്ചു.

ചന്ദ്രിക

..നഗരത്തിൽ ബാങ്ക് കവർച്ച നടുക്കം വിട്ടുമാറാതെ ജനങ്ങൾ ( അര കൊളം വാർത്ത +ഒരു ഓഞ്ഞ ബ്ലാക് &വൈറ്റ് ഫോട്ടോ)
തിന്മകൾ പെരുകുമ്പോൾ - ഉസ്താത് വലിയാതൊള്ള ഖാദിമിയുടെ ലേഖനം (ഫുൾ പേജ് )

ജന്മഭൂമി

..നഗരത്തിൽ ബാങ്കിൽ തീവ്രവാദി ആക്രമണം.ശബ്ദം പോലും പുറപ്പെടിവിക്കാത്ത തരം വാഹനത്തിൽ ബാങ്കിന്റെ പരിസരത്തെത്തിയ തീവ്രവാദി ,ബാങ്കിൽ കടന്നശേഷം താൻ ചാവേറായി പൊട്ടിത്തെറിക്കുമെന്ന് ഭീഷണി മുഴക്കി 25 കോടി രൂപയോളം കവർന്നു. ISIS എന്ന് തോന്നിപ്പിക്കും വിധം ഗോഷ്ടികൾ കാണിച്ച അക്രമി ഏറെ നേരം ഭീതി പരത്തി..ഉറക്കം നടിച്ചു കവർച്ചയ്ക്ക് സഹായിച്ച സെക്യൂരിറ്റി മൊയ്തീന്റെ ISIS ബന്ധവും സംശയത്തിൽ...
ഇതിനിടെ ബാങ്കിലെ സീലിംഗ് അടർന്നു വീണ്‌ അവിടെ ശിവലിംഗം രൂപപ്പെട്ടത് ആശ്ചര്യത്തിനു വക നൽകി

മംഗളം

...നഗരത്തെ നടുക്കിയ ബാങ്ക് കവർച്ച .മോഷ്ടാവ് കുറ്റിക്കാട്ടിൽ മൂത്രമൊഴിക്കുന്ന ദൃശ്യം ഇതാ കണ്ടു നോക്കൂ ..കുട്ടികളെ മാറ്റാൻ മറക്കരുതേ (Adult only)

Comments

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം