News Update - കുഞ്ഞാലി മരയ്ക്കാര്‍
By Gokul Dinesh
തിരുവനന്തപുരം: കുഞ്ഞാലി മരക്കാർ എന്ന തന്റെ പുതിയ സിനിമയെ സംബന്ധിച്ച വിവാദങ്ങൾക്ക് വിരാമമിട്ട് കൊണ്ട് പ്രിയദർശന്റെ പത്രസമ്മേളനം. ചിത്രത്തിന്റെ സാങ്കേതികപ്രവർത്തകരിലാരോ ചോർത്തിക്കൊടുത്ത തിരക്കഥയുടെ പ്രസക്തഭാഗങ്ങൾ മാധ്യമപ്രവർത്തകർ തെറ്റായി വ്യാഖ്യാനിച്ചതായിരുന്നു വിവാദത്തിനു വഴിയൊരുക്കിയത്. അമൽ നീരദിന്റെ സിനിമയിൽ കുഞ്ഞാലി മരക്കാരായി മമ്മൂട്ടിയും, പ്രിയദർശന്റെ പടത്തിൽ മോഹൻലാലും അഭിനയിക്കുന്നു എന്നും ഇത് മലയാളത്തിലെ രണ്ട് ശക്തികേന്ദ്രങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ വിവാദത്തിന്റെ രത്നച്ചുരുക്കം.
എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണൂ? പ്രിയദർശൻ വ്യക്തമാക്കുന്നു “ ഒരു ചരിത്രസിനിമയാണു എന്റെ പുതിയ ചിത്രം. പതിനാറാം നൂറ്റാണ്ടിലെ കോഴിക്കോട്ട് നാട്ടുരാജ്യത്തിൽ ജോലി തേടിയെത്തുന്ന പ്രാരാബ്ധക്കാരനായ കുഞ്ഞിക്കൃഷ്ണൻ നായർ എന്ന യുവാവിനെയാണു ലാൽ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടുകാർക്കിടയിൽ കുഞ്ഞാലി മരക്കാറായി തെറ്റിദ്ധരിക്കപ്പെടുന്ന കുഞ്ഞിക്കൃഷ്ണൻ നായർ, പിന്നീട് ഉപജീവനത്തിനായി ആ ആൾമാറാട്ടം തുടരാൻ നിർബന്ധിതനാവുകയാണ്. പിന്നീടൊരു ഘട്ടത്തിൽൽ യഥാർത്ഥ കുഞ്ഞാലിമരക്കാർ (മമ്മൂട്ടി) ഇതറിയാതെ കോഴിക്കോട് എത്തുന്നതോടെ സിനിമ പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുകയണൂ. സ്ക്രിപ്റ്റിൽ രണ്ട് പേരെയും കുഞ്ഞാലി മരക്കാർ എന്ന് തന്നെയാണു രേഖപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിലെ താരനിരയിൽ മമ്മൂട്ടിയും ഉണ്ടെന്നത് ഒരു സർപ്രൈസ് ആയി സൂക്ഷിക്കാനായിരുന്നു പ്രിയദർശന്റെ നീക്കം. ഇക്കാര്യം അറിയാതെ സ്ക്രിപ്റ്റ് വായിക്കാനിടയായ ഏതോ പത്രപ്രവർത്തകൻ തന്റെ ഭാവനക്കനുസൃതമായി ഉണ്ടാക്കിയ കഥയാവണം അമൽ നീരദിന്റെ മമ്മൂട്ടി ഫിലിമും പ്രിയദർശന്റെ മോഹൻലാൽ ഫിലിമും എന്നുള്ളത്”. പ്രിയദർശന്റെ ഈ വിശദീകരണത്തെ ഇരു നടന്മാരുടേയും ഫാൻസ് അസോസിയേഷനുകൾ ഹർഷാരവത്തോടെയാണു സ്വീകരിച്ചത്. മമ്മൂക്കയും അഭിനയിക്കുന്നു എന്ന സർപ്രൈസ് പൊളിഞ്ഞതിലുള്ള തന്റെ നിരാശ പ്രിയദർശൻ മറച്ചു വെച്ചില്ല. തന്റെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രം എന്ന് പ്രിയദർശൻ കൂട്ടിച്ചേർത്തു. കുഞ്ഞാലിമരക്കാറായി വേഷമിടേണ്ടി വന്ന സാധാരണക്കാരന്റെ വേഷം മോഹൻലാലിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ല് ആവും എന്ന കാര്യത്തിൽ പ്രിയനു സംശയമില്ല. ചരിത്ര സിനിമയാണെങ്കിലും ഇതൊരു നർമ്മപ്രാധാന്യം ഉള്ള ചലച്ചിത്രമായിരിക്കും. കുഞ്ഞിക്കൃഷ്ണൻ നായരുടേ ആൾമാറാട്ടത്തിൽ സംശയമുള്ള താണുപിള്ളയായി ബാബുരാജും, സുഹൃത്ത് വാസുദേവൻ നമ്പൂതിരിയായി ശ്രീനാഥ് ഭാസിയും വേഷമിടും. മൂവർ സംഘത്തിന്റെ നർമ്മരംഗങ്ങളാവും ചിത്രത്തിന്റെ ഹൈലൈറ്റ്. മോഹൻലാൽ - ജഗതി മാജിക് പോലെ മോഹൻലാൽ -ശ്രീനാഥ് ഭാസി കൂട്ടുകെട്ടും ജനം ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണു അണിയറ പ്രവർത്തകർ .പൂനം ബജ്വ, വിശാഖ സിംഗ് എന്നിവരാണു നായികമാർ.
ചിത്രത്തിന്റെ പൂജ ഏപ്രില്‍ ഒന്നിന് നവോദയ സ്റ്റുഡിയോയില്‍ വെച്ച് നടത്തും എന്ന് പ്രിയന്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ചൂടെ പൊലിപ്പിക്കാനുള്ള സ്കോപ്പ് ഉണ്ടായിരുന്നു ..
ReplyDeletePwolikkum😁
ReplyDeleteApril Fool..
ReplyDeleteഓഹോ മാരകം ആയിരിക്കുന്നു എന്നാ തള്ളാ...
ReplyDeletekkunjaali 2 aamana happy april foolaa
ReplyDelete