Movie Review - തുപ്പാക്കി - Sreehari Sreedharan

By Sreehari Sreedharan

മുഴുവൻ സിനിമയെപ്പറ്റി എഴുതാൻ ഉൾക്കരുത്തെനിക്കില്ല. ക്ലൈമാക്സിനെപ്പറ്റി മാത്രമാണെഴുതുന്നത്. അത് തന്നെ സാഗരമാണ്.

കഥ നടക്കുന്ന രാജ്യത്ത് മുഴുവൻ സ്ലീപ്പർ സെല്ലുകൾ ആണ്. അതെന്താണെന്ന് ചോദിച്ചാൽ 'റോയെറ്റേഴ്സിലെ വേണു', 'സച്ചിൻ മാധവൻ' , ' ഇന്ത്യാനാ ജോൺസ് ' എന്നൊക്കെപ്പോലെ ഒരു പ്രയോഗമാണ്. നായകനായ വിജയേട്ടനു എന്തുകൊണ്ടോ സ്ലീപ്പർ സെല്ലുകൾ തീരെ ഇഷ്ടമല്ല. ഉത്തിഷ്ഠത ജാഗ്രത എന്ന വിവേകാനന്ദതത്വമാണ് അദ്ദേഹത്തിന്റെ ഫിലോസഫി. ഉറങ്ങുന്നത് ശരിയല്ല തന്നെ. അത് കൊണ്ട് സ്ലീപ്പർ സെല്ല് എവിടെ കണ്ടാലും പുള്ളി വെടിയും ഇടിയും തുടങ്ങും. തീവ്രവാദികൾ ആണെങ്കിലും ഇങ്ങനെ കിടന്നുറങ്ങാമോ? അതാണോ യുവത്വത്തിന്റെ ധർമം.
അത് കൊണ്ടാണ് രാജ്യത്തെമ്പാടുമുള്ള സ്ലീപ്പർ സെല്ലുകൾക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കുന്ന വില്ലൻ വിജയേട്ടനെ കാച്ചിയേക്കാം എന്ന് തീരുമാനിക്കുന്നത്. നഗരത്തിൽ എമ്പാടും ബോംബുകൾ സ്ഥാപിച്ച ശേഷം അദ്ദേഹം വിജയേട്ടനെ വിളിച്ച് ബ്ലാക്മെയിൽ ചെയ്യുന്നു. സറണ്ടർ ആവുന്നതാണ് നല്ലത്.


രാജ്യത്തിനു വേണ്ടി മരിക്കാൻ വിജയേട്ടൻ തയ്യാറാവുന്നു‌. കുടുംബത്തെ ഉപേക്ഷിക്കുന്നു. കാമുകിയുമായി ബ്രേയ്ക്കപ്പാവുന്നു. ഹൃദയഭേദകമായ രംഗം. ദേശീയോദ്ഗ്രഥനത്തെപ്പറ്റി സുഹൃത്തിനു ക്ലാസെടുക്കുന്നു. ഇന്ത്യ സത്തുപ്പോയിട്ട് നമ്മ വാഴ വെച്ചിട്ട് എന്നെടാ കാര്യം നൻപനേ. എൻ അൻപനേ‌. അശ്രുബിന്ദുക്കൾ.

അങ്ങനെ അദ്ദേഹം വില്ലന്റെ മുൻപിൽ ചെന്ന് സറണ്ടർ ആവുന്നു. ഇൻ ഹാൻഡ് കഫ്സ് ബന്ധിതനാവുന്നു. വില്ലൻ നല്ല മനുഷ്യനാണ്. തത്വജ്ഞാനിയാണ്. ചരിത്രത്തിൽ അവഗാഹമുണ്ട്. മരിക്കുന്നതിനു തൊട്ടുമുൻപ് ഒരു ഗാനം കൂടെ പഠിച്ചിട്ട് മരിക്കാൻ ആഗ്രഹിച്ച സോക്രട്ടീസിനെ വായിച്ചിട്ടുണ്ട്. അത് കൊണ്ട് വിജയേട്ടനെ ഒറ്റയടിക്ക് തട്ടാതെ പകരം ലാപ്ടോപ്പിൽ ചെറിയൊരു പ്രസന്റേഷൻ കാണിക്കുന്നു. കൊല്ലുന്നതിനു മുൻപ് വിജയേട്ടന്റെ ജനറൽ നോളജ് വർദ്ധിക്കട്ടെ. ഇന്ത്യയിലങ്ങോളമിങ്ങോളം ഉള്ള സ്ലീപ്പർ സെല്ലുകൾ (ദേണ്ടെ പിന്നേം), ബോംബ് വെച്ച സ്ഥലങ്ങൾ മറ്റ് പ്ലാനുകൾ മുതലായവ വിശദമായി വില്ലൻ വിജയേട്ടനും ആയി പങ്കു വെയ്ക്കുന്നു.

അപ്പൊഴാണ് വിജയേട്ടനു ആ സത്യം മനസിലാകുന്നത്. ഇന്ത്യയ്ക്കിനി‌ താനല്ലാതെ മറ്റാരുമില്ല. ഇന്ത്യ മരിച്ചിട്ട് ഞാൻ മരിച്ചിട്ടെന്തിന്? രാജ്യത്തിനു വേണ്ടി മരിക്കാൻ തയ്യാറായ അദ്ദേഹം രാജ്യത്തിനു വേണ്ടി മരിക്കാതിരിക്കാനും തയ്യാറാവുകയാണ് ഫ്രണ്ട്സ്. ഇത്രയും കാര്യങ്ങൾ വിശദമായി സ്ലോ മോഷനിൽ ചിന്തിക്കാൻ വില്ലൻ വിജയേട്ടനു പ്രസന്റേഷനിടയിൽ ഷോർട് ബ്രേയ്കും കൊടുക്കുന്നുണ്ട്. വില്ലനാ ഇരുന്താലും തങ്കമാന മനിതൻ. ചുറ്റുപാടുകളുടെ സമ്മർദ്ദം കൊണ്ട് വില്ലനായിപ്പോയെന്നേ ഉള്ളൂ.

പക്ഷെ തങ്കമാണെങ്കിലും വില്ലൻ ഹോളിവുഡ് സിനിമകൾ കണ്ടിട്ടില്ല. വെൻ യൂ ഹാവ് റ്റു ഷൂട് ജസ്റ്റ് ഷൂട് ഡോണ്ട് ടോക് എന്ന തത്വം അറിയില്ല. പുള്ളി അന്തിമ ആഗ്രഹം അറിയിക്കാൻ വിജയേട്ടനോട് പറയുന്നു.
വെടിമരുന്ന് തനിക്ക് അലർജിയാണെന്നും തുമ്മലിന്റെ അസുഖമുണ്ടെന്നും തന്നെ വെടിവെച്ച് കൊല്ലണ്ട അടിച്ച് കൊന്നാൽ മതി എന്നും വിജയേട്ടൻ വില്ലനോട് പറയുന്നു. പിന്നെ വില്ലൻ അറിഞ്ചം പുറിഞ്ചം വിജയേട്ടനെ ഇടി. ദൈര്യണ്ടെങ്കിൽ വിലങ്ങ് അഴിച്ചിട്ട് തല്ലൂ എന്ന് വിജയേട്ടൻ. 'ഏ ഹമാരേ തുമാരേ ബോസ് ഇന്ത ഹരാമീ കെട്ടഴിച്ച് വിട് ഹോ തുമാരാ സ്ലീപർ സെൽ' എന്ന് ഹിന്ദിയിലും കാച്ചുന്നു. വില്ലൻ വിജയേട്ടനെ കെട്ടഴിച്ചു വിടുന്നു (എന്തൊരു മണ്ടനാണെടാ). പിന്നെയും തല്ലുന്നു.

തല്ലു കിട്ടിയേടത്ത് നിന്നും പിന്നെ വിജയേട്ടൻ ഒരെഴുന്നേൽക്കലാണ്. പിന്നൊരു സീനുണ്ട്. അതിനെപ്പറ്റി എഴുതാൻ കേരളപാണിനീയം മുഴിവൻ ഹൃദിസ്ഥമാക്കി ഭാഷ ആദ്യേ പൂത്യേ പഠിച്ചാൽ പോലും സാധ്യമല്ല. അമ്മന്നൂർ പരമേശ്വരചാക്യാരും കലാമണ്ഡലം ഗോപിയും മൃണാളിനി സാരാഭായും ഒരാൾ തന്നെ എങ്കിൽ എന്ത് സംഭവിക്കും. ഏതാണ്ടത് പോലെ. വിജയേട്ടൻ ഇടത്തെക്കാൽ മുന്നോട്ട് വെയ്ക്കുന്നു. നാടോടി നൃത്തത്തിലെ ഒരു മുദ്ര കാണിക്കുന്നു. പിന്നെ പതാകം. മയൂരം. മത്സ്യം. ഒരു മൈക്കിൽ ജാക്സൻ സ്റ്റെപ്. ദ്വിമുദ്ര. പിന്നെ ഇടത്തെക്കൈ പൊക്കുന്നു. കൂർമം, ഖഗം , പതാകം, ബീഭൽസം.

സ്പോയിലർ ആകും എന്നത് കൊണ്ട് ബാക്കി പറയുന്നില്ല. വിജയേട്ടൻ വില്ലനെ കൊല്ലുമോ? അതോ തോൽക്കുമോ? ഇന്ത്യയെന്താകും? സ്ലീപ്പർ സെല്ലുകൾ ഉണരുമോ? നേരിട്ട് കണ്ട് മനസിലാക്കുക. സസ്പെൻസ് കളയുന്നില്ല. വെട്രി. മഗിഴ്ചി.

Comments

  1. nalla padam anu.... podo heyy

    ReplyDelete
  2. Poy chathoodeda shavame.... Nalla padangaleyum degrade cheyunna para naari

    ReplyDelete
    Replies
    1. This comment has been removed by a blog administrator.

      Delete
  3. sheda vannu vannu oru cinema pidikkanum pattathayallo...

    ReplyDelete
  4. Icu nte blog anallo ennu karuthi vayichathaa... Nalla low level review anu... Durantham ayippoi

    ReplyDelete
  5. athe padam ithra koothara ayathu kondallo 100 cr kittyiyath... pwodeyyy.. review cheyanamenkil full film kanditu kuttam paray... vijay mathram alla .. lalettanum mamukayum , surya ,ajith ,vikram ,ee ella starsum ithupolathe filmukal cheythitund.. thaniku vijay ishtam illennum paranju baaki ellarkum ishtapetta padam kollila ennu parayan naanamille.

    ReplyDelete
  6. പോയി ചത്തൂടെ മൈരേ നിനക്ക്

    ReplyDelete
  7. Ente ponnu bhaiiii........eee kunnene ipppo kittiya vedivechu kollum njaan.........

    ReplyDelete
  8. 😂 കമന്റ് സെസ്സണിൽ കുരു പൊട്ടി ഒലിക്കുകയാണ് സുർത്തുക്കളെ ഒലിക്കുകയാണ്

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. Ninake valla manne vari thinooda
    Kastam!!!!!!

    ReplyDelete
  11. ഈ മരയൂളകളുടെ ബ്ലോഗ് അവൻ്റെയൊന്നു൦ തന്ത പോലു൦ തിരിഞ്ഞ് നോക്കാത്തത് കൊണ്ട് ഇങ്ങനെയെങ്കിലു൦ നാല് പേർ കാണട്ടെ എന്ന് പറഞ്ഞ് ഈ കുണ്ടൻമാർ പൊങ്കാലയ്ക്ക് വേണ്ടി പോസ്റ്റ് ഇട്ടതാ പാവങ്ങൾ അങ്ങ് ക്ഷമിച്ചേക്ക്

    ReplyDelete
  12. Ivanok pakaram...Valla vazhayum vachal porayirunnoo....allenki thudachu kalanjalum mathiyarunnu...

    ReplyDelete
  13. Ivanok pakaram...Valla vazhayum vachal porayirunnoo....allenki thudachu kalanjalum mathiyarunnu...

    ReplyDelete
  14. First of all, you need to know the difference between fiction and realistic films. Fiction has its own freedom in narrative style. I am not going to say, Thuppakki is classic or anything. Except the intro of hero, everything was fine to me.

    ReplyDelete
  15. നിർത്തീട്ട്‌ പോടാ നാറീ...

    ReplyDelete
  16. രക്ഷകൻ അണ്ണന് അഭിനയിക്കാൻ ഒന്നും അറിയില്ലെന്ന സത്യം നിലനിൽക്കേ തന്നെ പറയട്ടെ തുപ്പാക്കി ഒരു നല്ല സിനിമയാണ് ട്രോളാൻ പാകത്തിന് ഉള്ള കാര്യമായിട്ട് ഒന്നും ഈ പടത്തിലില്ല. കുറച്ചു യുക്തിസഹമായ ഒരു വിജയ് പടമുണ്ടെങ്കിൽ ഇത് മാത്രമാണുള്ളത്. അണ്ണന്റെ സുറയോ അഴകിയ തമിഴ് മകനോ പുലിയോ ഭൈരവയോ വേലായുധമോ പോലെയുള്ള തളളുകൾ എടുത്തിട്ട് റിവ്യൂ ഇട് ചിരിച്ചു ചിരിച്ചു മരിക്കാം.

    ReplyDelete
  17. റിവ്യൂ കൊള്ളാം. പക്ഷെ, പൊതുവേയുള്ള വിജയ് ചിത്രങ്ങളുടെ അവസ്‌ഥ മനസ്സിലാക്കിയിട്ട് 'തുപ്പാക്കി'യെ ട്രോളണോ വേണ്ടയോ എന്ന് ആലോചിക്കേണ്ടതായിരുന്നു. വിജയ് ചിത്രങ്ങൾക്കു ഹീറോയിസം ഇല്ലാതെ പറ്റത്തില്ല. അപ്പൊ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്‌തമായി ഹീറോയിസത്തിനപ്പുറത്തേക്കു ഈ സിനിമയിൽ എന്തുണ്ട് എന്ന് ചിന്തിക്കാമായിരുന്നു.
    എന്തായാലും റിവ്യൂ കൊള്ളാം, ഇനിയും ട്രോളനോ അല്ലാത്തതോ ആയ റിവ്യൂ ഉണ്ടാവട്ടെ.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. This comment has been removed by a blog administrator.

    ReplyDelete
  20. This comment has been removed by a blog administrator.

    ReplyDelete
  21. This comment has been removed by a blog administrator.

    ReplyDelete
  22. This comment has been removed by a blog administrator.

    ReplyDelete
  23. This comment has been removed by a blog administrator.

    ReplyDelete
  24. This comment has been removed by a blog administrator.

    ReplyDelete

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം