പുലിമുരുഗനിലെ പുലിയുമായി നോര്‍ത്ത് ലൈവ് ലേഖകന്റെ അഭിമുഖം

By Sreehari Sreedharan

അവാർഡുകൾ കാര്യമാക്കുന്നില്ല.; അഭിനയിച്ചത് മെരുങ്ങാത്ത സൂപ്പർസ്റ്റാറിനൊപ്പം : പുലി


അവാർഡുനിര്ണയത്തിലെ തഴയപ്പെട്ട സൂപ്പർ വരയൻപുലി സുമേഷ് കുമാർ നോര്‍ത്ത് ലൈവിനോട് സംസാരിക്കുന്നു.

  • എല്ലാവരും കരുതിയത് പുലിമുരുഗനിൽ പ്രധാന പുലിയെ അവതരിപ്പിച്ച താങ്കൾക്ക് അവാർഡ് ലഭിക്കുമെന്നാണ്. നിരാശ തോന്നുന്നുണ്ടോ?
എന്തിനു? അവാർഡ് ഒക്കെ ഒരു അഡ്ജസ്റ്റ്മെന്റാണെന്ന് ആർക്കാണറിയാത്തത്. ഇതൊക്കെ ഒരു ഷോയല്ലേ. കമ്മട്ടിപ്പാടം ഞാൻ കണ്ടിരുന്നു. വിനായകൻ നല്ല നടനാണ്. അദ്ദേഹത്തിനു അവാര്ഡ് ലഭിച്ചതിൽ സന്തോഷമേയുള്ളൂ. ഞാൻ എന്റെ ജോലി ചെയ്യുന്നു എന്ന് മാത്രം. അവാർഡൊന്നും പ്രതീക്ഷിച്ചല്ല ഞാൻ പുലിമുരുഗനിൽ അഭിനയിക്കാൻ തയ്യാറായത്.

  • സിനിമ സൂപ്പർ ഹിറ്റാണല്ലോ
എല്ലാം കാട്ടു മുത്തപ്പന്റെ അനുഗ്രഹം. സിനിമ ഇറങ്ങും മുൻപേ തന്നെ വ്യാജപ്രചരണങ്ങളുമായി പലരും ഇറങ്ങിയിരുന്നെങ്കിലും പ്രേക്ഷകർ അതെല്ലാം തള്ളിക്കളഞ്ഞ് സിനിമയെ നാലു കാലും പൊക്കി സ്വീകരിച്ചു. ട്രെയിലർ കണ്ടൊക്കെയാണ് സോഷ്യൽ മീഡിയയിൽ പലരും സിനിമയ്ക്കെതിരെ വാളെടുത്തത്.


  • വളരെ പ്രയാസം നിറഞ്ഞതായിരുന്നോ ചിത്രീകരണം?
തീർച്ചയായും. മൃഗങ്ങളുമായി അഭിനയിച്ച് യാതൊരു പരിചയവുമില്ലാത്ത സൂപ്പർസ്റ്റാറിനെയാണ് കിട്ടിയത്‌. വളരെ റിസ്കെടുത്താണ് ഓരോ രംഗവും ചിത്രീകരിച്ചത്. ആറു മാസം ഈ സിനിമയ്ക്ക് മാത്രമായി എന്റെ ഷെഡ്യൂൾ ലോക്ക് ചെയ്യുകയായിരുന്നു. സിനിമയില്‍ സൂപ്പർസ്റ്റാർ എന്നെ കാലു മടക്കിത്തൊഴിക്കുന്ന രംഗമുണ്ട്. ദേഷ്യം വന്നിട്ട് അയാളെ കടിച്ച് കുടയാൻ തോന്നി. പിന്നെ നിർമാതാവിനെ ഓർത്ത് വേണ്ടെന്ന് വെച്ചതാണ്. ഗ്ർ.ർ.ർ.ർ


  • എന്നിട്ട്??
No superstars were harmed while filming this movie. എല്ലാം വളരെ സൂക്ഷിച്ച് തന്നെയാണ് ചെയ്തത്.


  • പല രംഗങ്ങളിലും വി.എഫ്.എക്സ് വേണ്ടെന്ന് വെച്ചു?
സ്റ്റണ്ട് മാസ്റ്റർ പലപ്പോഴും പറഞ്ഞു സാറിനു വയ്യെങ്കിൽ ഈ രംഗം വി.എഫ്.എക്സ് പുലിയെക്കൊണ്ട് ചെയ്യിക്കാം എന്ന്. ഞാനാണ് വേണ്ടെന്ന് പറഞ്ഞത്. വി.എഫ്.എക്സ് പുലികളും മൃഗങ്ങളല്ലേ. അവർക്കും പരിക്ക് പറ്റാം. നമുക്ക് പരിക്ക് പറ്റുമ്പോൾ മൃഗസ്നേഹികൾ കരയും. പക്ഷെ വി.എഫ്.എക്സ് മൃഗങ്ങൾക്ക് വേണ്ടി കരയാൻ ആരുണ്ട്. കാനന സമസ്താ മൃഷ്ടാന്നേ ഭവന്തു എന്നാണ് ഞാൻ എന്നും കാട്ടുമുത്തപ്പനോട് പ്രാർഥിക്കുന്നത്


  • പല രംഗങ്ങളിലും താങ്കൾക്ക് പകരം പ്ലാസ്റ്റിക് പുലിയാണ് അഭിനയിച്ചത് എന്ന് ആരോപണമുണ്ടല്ലോ. ഒരു പ്രമുഖമന്ത്രി വരെ അങ്ങനെ പ്രസംഗിച്ചതായി വാർത്ത വന്നിരുന്നു.
വിമർശിക്കാൻ എളുപ്പമാണല്ലോ. വിമർശിക്കുന്നവരോട് പുലിമുരുഗൻ പോലെ ഒരു സിനിമ ഉണ്ടാക്കിക്കാണിക്കാൻ പറയൂ. എന്നിട്ട് വിമർശിക്കട്ടെ. ഷൂട്ടിംഗ് സമയത്ത് 24 മണിക്കൂറും ഈ സിനിമയ്ക്ക് വേണ്ടിയാണ് ചിലവഴിച്ചത്. ചില അസൗകര്യങ്ങൾ കാരണം ഏതാനും രംഗങ്ങൾ മാത്രം പാവയെക്കൊണ്ട് ചെയ്യിക്കേണ്ടി വന്നിട്ടുണ്ട്. റിസല്‍ട്ടിനെ അത് ബാധിച്ചെന്ന് തോന്നുന്നില്ല. അതിനുള്ള തെളിവാണ് സിനിമയുടെ വൻവിജയം.


  • സ്റ്റണ്ട് മാസ്റ്ററോടൊപ്പം ഉള്ള അനുഭവം.
വളരെ എക്സ്പീരിയൻസായ സ്റ്റണ്ട് മാസ്റ്ററാണ് അദ്ദേഹം. ഇതിനു മുൻപ് തെലുങ്ക് ചിത്രത്തിൽ വെളുത്തേടത്ത് നായരും പോത്തുമായുള്ള സംഘട്ടനരംഗം അദ്ദേഹം കൊറിയോഗ്രാഫ് ചെയ്തത് കണ്ട് അത്ഭുതപ്പെട്ടാണ് ഞാനും സംവിധായകനും ഇദ്ദേഹം തന്നെ മതി എന്ന് തീരുമാനിച്ചത്.


  • സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെ ആയിരുന്നു?
ഇരുപത് കിലോ കുറക്കേണ്ടി വന്നു. അറിയാതെ കയ്യുയർത്തി ഒന്ന് കൊടുത്താലും സൂപ്പർസ്റ്റാർ ബാക്കി വേണമല്ലോ എന്നോർത്തിട്ടാണ്. ഒരു ഘട്ടത്തിൽ ഗതികെട്ട് പുല്ലുവരെ തിന്നിട്ടുണ്ട്.


  • സിനിമ നൂറ് കോടി ക്ലബിൽ കടന്നല്ലോ.
എല്ലാം കാട്ടു മുത്തപ്പന്റെ കൃപ പോലെ. ഷൂട്ടിങ്ങിനിടയിൽ സ്റ്റണ്ട് മാസ്റ്റർ എന്നോട് പറഞ്ഞു ആമസോണിൽപ്പോലും ഇത്പോലുള്ള രംഗങ്ങൾ ചിത്രീകരിച്ചിട്ടില്ല എന്ന്. ഞാൻ പറഞ്ഞു ഇതെന്തായാലും സൂപ്പർഹിറ്റ് തന്നെ. അത് അത് പോലെത്തന്നെ സംഭവിച്ചു. എനിക്ക് നേരത്തെ അറിയാമായിരുന്നു ഈ സിനിമ പ്രേക്ഷകർ സ്വീകരിക്കും എന്ന്. അവരുടെ മനസിലെ അംഗീകാരമാണ് ഈ സിനിമയിലെ ഏറ്റവും വലിയ അവാർഡ്.


  • കഴിഞ്ഞ ദിവസം കണ്ണൂരിൽ ആരാധകരുടെ വലിയ സ്വീകരണം ഉണ്ടായിരുന്നല്ലോ?
പ്രേക്ഷകരാണ് എന്റെ ഏറ്റവും വലിയ ബലം. അവരാണെന്റെ ഊർജ്ജം. പുലിമുരുഗന്റ വിജയാഘോഷത്തിനായി പോയതായിരുന്നു കണ്ണൂരിൽ. ഒരുപാട് പേർ വന്നു കണ്ടു. സിനിമയിൽ എന്റെ പ്രകടനം വലിയ ഇഷ്ടമായി എന്നാണവർ എല്ലാം പറഞ്ഞത്. അത് ഒരു വലിയ അംഗീകാരമായി കണക്കാക്കുന്നു. എല്ലാവരും ചേർന്ന് പൊക്കിക്കൊണ്ട് പോവുകയായിരുന്നു അവസാനം. ഇതിലും വലിയ എന്ത് അവാര്ഡ് ആണ് ഒരു ആക്റ്റര്ക്ക് ലഭിക്കാൻ ഉള്ളത്.

______________________________________________________________________________

നോര്‍ത്ത് ലൈവില്‍ വരുന്ന ഉള്ളടക്കങ്ങള്‍ എല്ലാം നോര്‍ത്ത്ര്ത് ലൈവിന്റെ അഭിപ്രായം ആയിക്കൊള്ളണം എന്നില്ല. പുറത്ത് അങ്ങനെ പറഞ്ഞാല്‍ മതി എന്ന് വക്കീല്‍ പറഞ്ഞു. ഇവിടെ ഇടുന്ന കമന്റുകള്‍ക്ക് സൈബർ പോലീസിനോട് സമാധാനം പറയാൻ വയ്യ. അതോണ്ട് വല്ല കുഴപ്പവും ഉണ്ടായാൽ ഞങ്ങൾ സ്മൂത്തായി സ്കൂട്ടാകും എന്ന് വാണിങ്ങ് തരുന്നു.

Comments

  1. Super interview(●´з`)♡ ഫിലിം അവാർഡുകൾ സൂപ്പർസ്റ്റാറുകൾക്ക് മാത്രമാണല്ലോ.

    ReplyDelete
  2. അതെന്തായാലും നന്നായി...��

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. vaarthaye naalukaalum pokki sweekarichirikkunnu.

    ReplyDelete
  6. നാലു കാലും പൊക്കി സ്വീകരിച്ചു.

    ReplyDelete
  7. നോർത്ത് ലൈവിന്റെ വാണിംഗ് കിടുക്കി :D

    ReplyDelete
  8. vfx പുലികൾക്കു വേണ്ടി നാം ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    ReplyDelete
  9. എതൊക്കെയാണ് അടുത്ത പ്രോജെക്ടുകൾ: രണ്ടു മൂന്ന് സംവിധായകർ സമീപ്പിച്ചിരിന്നു പക്ഷേ ഒന്നും കമ്മിറ്റ് ചെയ്യതില്ല.

    ReplyDelete
  10. പുലിയേട്ടന്‍ നമ്മുടെ മുത്താ...

    ReplyDelete
  11. പുലിയേട്ടന്‍ നമ്മുടെ മുത്താ...

    ReplyDelete
  12. Read in the style of Salim Kumar,correct meter

    ReplyDelete
  13. Read in the style of Salim Kumar,correct meter

    ReplyDelete

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം