Movie Review - സിംഗം 3 - Sasi Palarivattom
By Sasi Palarivattom
Spoiler Alert! : പടം കാണാത്തവർ വായിക്കാതിരിക്കുക , അല്ലെങ്കിൽ കണ്ടിട്ട് വായിക്കുക.
ആഗോളതാപം ഒരു വൻ വിഷയമായി മാറിക്കൊണ്ടിരിക്കുന്നു . ഉഷ്ണമേഖലാ പ്രദേശമായ തമിഴ് നാട് - ആന്ധ്രാ തുടങ്ങിയ നാടുകളിലെ ആളുകളിങ്ങനെ ഫുൾ ടൈം കോപാകുലരായി അലറുകയും അങ്ങോട്ടുമിങ്ങോ ട്ടും പായുകയും ചെയ്യുന്നതിന് മറ്റൊരു കാരണം കണ്ടെത്താൻ സാധിക്കുന്നില്ല . അലറി വിളിച്ചു ഓടി നടക്കുന്ന സൂര്യയെ ഇടയ്ക്കൊന്നു തടഞ്ഞു നിർത്തി, "
എന്താടാ , എന്താ നിൻറ്റെ പ്രശ്നം ..നീയൊന്നു ഇരുന്നേ , കൂളായേ നീ .. ഈ സോഡാ
അങ്ങോട്ട് കുടിച്ചേ " എന്നൊന്ന് പറയാൻ പോലും അവിടൊരാൾക്കും നേരമില്ല.
സൂര്യയുടെ കോപത്തിന്റെ ഫലമായി ശരീരം പലപ്പോഴും വിദ്യുച്ഛക്തി
ഉത്പാദിപ്പിക്കു കയും
ബോഡിയുടെ പല ഭാഗങ്ങളിലായി ബൾബുകൾ കത്തിക്കുകയും ചെയ്യുന്നത് കാണാം. ഇതും
പഠന വിഷയത്തിന്റെ ഭാഗമാക്കണം. വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുതെന്നാ ണല്ലോ ..പവർകട്ട് കൊണ്ട് ബുദ്ധിമുട്ടുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് അര മണിക്കൂർ വൈദ്യുതി ലഭിക്കാൻ ഇദ്ദേഹത്തെ ഒന്ന് കോപപ്പെടുത്തിയാ ൽ മതിയാകും.
വില്ലന്റെ കാര്യം ബഹു രസമാണ്. അയാളുടെ സിനിമയിലെ പേരാണ് വിട്ടൽ . പേര് പോലെ തന്നെ ഡയലോഗ്സ് ഒക്കെ വൻ വിടീലാണ്. പുള്ളിയെ കാണിക്കുന്നത് ആദ്യം വിമാനത്തിൽ വച്ച് ഡംബൽ എടുത്തു വർക്ക് ഔട്ട് ചെയ്യുന്നതാണ്. തറയിലെങ്ങും പറ്റൂല ..ആ പ്‌ളെയിൻ ആകെ സിഐഡി മൂസയിലെ സലിം കുമാർ കൊണ്ട് പോകുന്ന പ്ലെയിനിനേക്കാൾ
ഇത്തിരി കൂടിയേ വലിപ്പമുള്ളൂ. ഇയാൾ ഇനി അതിൽ ബെഞ്ച് പ്രസ്സ് ഒക്കെ
ചെയ്യണമെങ്കിൽ പൈലറ്റിന്റെ മടിയിൽ കിടന്നു വേണം. പ്‌ളെയിൻ ലാൻഡ്
ചെയ്യുമ്പോൾ കുലുക്കത്തിൽ വെയിറ്റ് നെഞ്ചത്ത് വീണു ഫ്രീയായി
മരിക്കുകയുമാകാം . ഇയാളുടെ
അച്ഛൻ തമിഴും അമ്മ ഇംഗ്ളീഷും ആണ് പോലും. ഉഷ്ണമേഖലയും ശൈത്യമേഖലയും മിക്സ്
..അതിനാൽ ഇയാൾക്ക് പാതി സമയം ദേഷ്യവും പാതി സമയം ശാന്തവുമാണ് പ്രകൃതം.
ദേഷ്യം വന്നാൽ പ്രതിയോഗികളെ ഇടിച്ചു തരിപ്പണമാക്കി കളയും. ബോഡി ബിൽഡർ
കൂടിയായ ഇയാളുടെ കരുത്തിനു ചേരുന്ന ശത്രു തന്നെയാണ് ഇയാളുടെ വേട്ട മൃഗം.
ശ്രുതി ഹസ്സൻ.
വളരെ കുഴപ്പം പിടിച്ച പ്രശ്നമാണ് വില്ലനുണ്ടാക്കു ന്നത്.
അത് തടയുകയാണ് നായകന്റെ ലക്ഷ്യം . എന്താണാ പ്രശ്നം ? ഇന്ത്യയുടെ ഇരട്ടി
വലിപ്പവും കേരളത്തിന്റെ ജനസംഘ്യയും മാത്രമുള്ള ഓസ്‌ട്രേലിയയിൽ വേസ്റ്റ്
കളയാൻ ഇടമില്ല. അതൊക്കെ വില്ലൻ വാരികെട്ടി ചാക്കിലാക്കും , എന്നിട്ട്
കണ്ടെയിനറിലാക്കി പതിനായിരം മൈൽ കപ്പലോടിച്ചു ഇങ്ങ് ആന്ധ്രാപ്രദേശിൽ
കൊണ്ട് തട്ടും. എന്തിന്റെ സൂക്കേടാണെന്നു നോക്കിക്കോണം ഈ മണ്ടന് ?
ഇയാളിങ്ങനെ ബുദ്ധിയില്ലാതെ കാശു കളയുന്നത് സഹിക്കാൻ പറ്റാതാകണം സൂര്യ
മണ്ടനെ തടയാൻ നോക്കുന്നത്. ആ പിന്നൊരു കാരണം കൂടിയുണ്ട്. ഈ വേസ്റ്റ്
കത്തിച്ചപ്പോൾ അതിന്റെ പുക ടാക്സി പിടിച്ച് കൃത്യം ഒരു സ്‌കൂളിൽ മാത്രം
ചെന്ന് അവിടെയുള്ള കുട്ടികളെ മാത്രം ശ്വാസം മുട്ടിച്ചു കൊന്നു കളഞ്ഞു.
പുകയേ ? എന്തിനീ ക്രൂരത ?
ക്ലൈമാക്സില്‍ ഗംഭീര ഫൈറ്റ് .. നിങ്ങളുടെ ശ്വാസകോശം സ്പോഞ്ച് പോലെയാണെങ്കിൽ വില്ലന്റെ മസിലുകൾ റബറ് പോലെയാണ്. സൂര്യ തട്ടുമ്പോഴൊക്കെ
പുള്ളി ബൗൺസ് ചെയ്തു തെറിച്ചു പോകുന്നു. വളരെ ശക്തമായ കാറ്റുള്ള
വനപ്രദേശമാണ്. കരിയിലയും വൻ മരങ്ങളും വില്ലനുമൊക്കെ എപ്പോഴും
അന്തരീക്ഷത്തിലാ ണ്.
കാറ്റടിച്ചാകണം , രണ്ടു മൂന്നു തവണ ക്യാമറ തലകുത്തി താഴെ വീണിട്ടുണ്ട്. അത്
സീനിൽ അറിയാനുമുണ്ട്. ഒടുവിൽ ജ്യോതികയുടെ ഭാഗ്യത്തിന് വില്ലന്റെ കയ്യും
കാലുമൊന്നും സൂര്യയുടെ ദേഹത്ത് കൊള്ളാതെ പുള്ളി ഉയിരോടെ വീട്ടിൽ പോകുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ ബോഡി ബിൽഡർമാരിൽ ഒരാളെ സൂര്യയുടെ തല്ലുകൊള്ളാൻ
വേണ്ടി വില്ലനാക്കിയ സംവിധായകന് വണക്കം.
സൂര്യ ഓസ്‌ട്രേലിയൻ പോലീസിനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്ന സീനൊക്കെ രോമാഞ്ചത്തോടെയെ ഏതൊരു ഇന്ത്യക്കാരനും കണ്ടിരിക്കാനാകു .
ഇയാളുടെ വെകിളി പിടിച്ചുള്ള ഓട്ടം കാണുമ്പോൾ പോലീസ് തടഞ്ഞു നിർത്തുന്നു.
എന്താ കാര്യം എന്ന് ചോദിക്കുമ്പോൾ സൂര്യ കഞ്ചാവാണോ എന്ന് അവർക്ക്
സംശയമുണ്ട് എന്നോ മറ്റോ പറയുന്നു. ഉടൻ സൂര്യ ഇന്റർനെറ്റിൽ നിന്ന് സിംഗം 2
വിലെ ഏതൊക്കെയോ ഫോട്ടോസും രംഗങ്ങളും അവരെ കാണിക്കുന്നു.. അപ്പോൾ ഭയങ്കര
ബിജിഎം .ആ പടം ഇയാൾ ഓസ്‌ട്രേലിയയിൽ റിലീസ് ചെയ്യിക്കുമെന്ന ോ മറ്റോ ഭയന്നാകണം പോലീസ് ഉടൻ ഇയാളെ സല്യൂട്ടടിച്ചു വേറെ എങ്ങും പോകാതെ പ്‌ളെയിൻ വരെ കൊണ്ടാക്കുന്നു. open the gate for the universal cop അഥവാ ഈ ആഗോള കോപ്പനെ കയറ്റി വിടാൻ ആ ഗേറ്റ് ആരെങ്കിലുമൊന്നു
തൊറക്കണേ എന്നും ഒരു പോലീസുകാരൻ പറയുന്നുണ്ട്. അതിലൊക്കെ വല്യ രസം ഇങ്ങേരെ
അറസ്റ്റ് ചെയ്യാൻ പോകുമ്പോൾ പോലീസ് പറയുവാ You Have the Right to Remain
Silent എന്ന്. എന്നിട്ടു ഒരു നൂറു ചോദ്യവും ചോദിക്കും. ഈ മിണ്ടാതിരിക്കാൻ പറയുന്ന മിറാൻഡ വാണിങ് അമേരിക്കയിലാണുള ്ളതെന്നും
ഓസ്‌ട്രേലിയ വേറെ രാജ്യമാണെന്നും സംവിധായകന് വല്യ പിടിയില്ല എന്ന്
തോന്നുന്നു. പുള്ളി കാണുന്ന ഇംഗ്ലീഷ് പടത്തിലൊക്കെ ഇതുണ്ട്. എന്നാൽ പിന്നെ
ഇരിക്കട്ടെ ഒരു പഞ്ചിന് എന്ന് കരുതി കാണും.
ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ചെയ്യുന്ന ടീമിന് രണ്ടു വർക്ക് ഒരേ സമയം ചെയ്യാൻ ഉണ്ടായിരുന്നു. ഒന്ന് ഈ സിനിമയും മറ്റൊന്ന് കൊച്ചു ടീവിക്ക് വേണ്ടിയൊരു കാർട്ടൂണും . ഇടയ്ക്ക് കൺഫ്യുഷനായി രംഗങ്ങൾ മാറി പോകുന്നുണ്ട്. മൂന്നാലു വെട്ടം ഒരു കാർട്ടൂൺ സിംഹം പടത്തിൽ മിന്നായം പോലെ പാറി പോകുന്നത് കാണാം.അത് പോലെ തന്നെ സിനിമ ഭയങ്കര വേഗത്തിലാണ് ഓടുന്നത്. സാധാരണ സിനിമയുടെ ഇരട്ടി വേഗം ..എന്താണാവോ കാരണം ? കമ്മട്ടിപ്പാടം പോലെ സിനിമയുടെ നാലു മണിക്കൂർ സിഡി ഇറക്കാനാകണം സംവിധായകൻ പ്ലാനിട്ടത്. അത് വേറെ കാരണം കൊണ്ട് സാധിക്കാതെ വന്നപ്പോൾ അദ്ദേഹം കണ്ടു പിടിച്ച മാർഗ്ഗമായിരിക്ക ണം
ഈ സ്പീഡിൽ പോക്ക്. ഇതാകുമ്പോൾ നാലു മണിക്കൂർ പടം രണ്ടു മണിക്കൂർ കൊണ്ട്
കാണാം. പ്രേക്ഷകന് ഒരു സിനിമയുടെ കാശിനു രണ്ടു പടത്തിന്റെ ഗുണം കിട്ടും.
എന്നാൽ സമയമോ തുച്ഛം..
Spoiler Alert! : പടം കാണാത്തവർ വായിക്കാതിരിക്കുക , അല്ലെങ്കിൽ കണ്ടിട്ട് വായിക്കുക.
ആഗോളതാപം ഒരു വൻ വിഷയമായി മാറിക്കൊണ്ടിരിക്കുന്നു . ഉഷ്ണമേഖലാ പ്രദേശമായ തമിഴ് നാട് - ആന്ധ്രാ തുടങ്ങിയ നാടുകളിലെ ആളുകളിങ്ങനെ ഫുൾ ടൈം കോപാകുലരായി അലറുകയും അങ്ങോട്ടുമിങ്ങോ
വില്ലന്റെ കാര്യം ബഹു രസമാണ്. അയാളുടെ സിനിമയിലെ പേരാണ് വിട്ടൽ . പേര് പോലെ തന്നെ ഡയലോഗ്സ് ഒക്കെ വൻ വിടീലാണ്. പുള്ളിയെ കാണിക്കുന്നത് ആദ്യം വിമാനത്തിൽ വച്ച് ഡംബൽ എടുത്തു വർക്ക് ഔട്ട് ചെയ്യുന്നതാണ്. തറയിലെങ്ങും പറ്റൂല ..ആ പ്‌ളെയിൻ ആകെ സിഐഡി മൂസയിലെ സലിം കുമാർ കൊണ്ട് പോകുന്ന പ്ലെയിനിനേക്കാൾ
വളരെ കുഴപ്പം പിടിച്ച പ്രശ്നമാണ് വില്ലനുണ്ടാക്കു
ക്ലൈമാക്സില്‍ ഗംഭീര ഫൈറ്റ് .. നിങ്ങളുടെ ശ്വാസകോശം സ്പോഞ്ച് പോലെയാണെങ്കിൽ വില്ലന്റെ മസിലുകൾ റബറ് പോലെയാണ്. സൂര്യ തട്ടുമ്പോഴൊക്കെ
സൂര്യ ഓസ്‌ട്രേലിയൻ പോലീസിനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്ന സീനൊക്കെ രോമാഞ്ചത്തോടെയെ
ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ചെയ്യുന്ന ടീമിന് രണ്ടു വർക്ക് ഒരേ സമയം ചെയ്യാൻ ഉണ്ടായിരുന്നു. ഒന്ന് ഈ സിനിമയും മറ്റൊന്ന് കൊച്ചു ടീവിക്ക് വേണ്ടിയൊരു കാർട്ടൂണും . ഇടയ്ക്ക് കൺഫ്യുഷനായി രംഗങ്ങൾ മാറി പോകുന്നുണ്ട്. മൂന്നാലു വെട്ടം ഒരു കാർട്ടൂൺ സിംഹം പടത്തിൽ മിന്നായം പോലെ പാറി പോകുന്നത് കാണാം.അത് പോലെ തന്നെ സിനിമ ഭയങ്കര വേഗത്തിലാണ് ഓടുന്നത്. സാധാരണ സിനിമയുടെ ഇരട്ടി വേഗം ..എന്താണാവോ കാരണം ? കമ്മട്ടിപ്പാടം പോലെ സിനിമയുടെ നാലു മണിക്കൂർ സിഡി ഇറക്കാനാകണം സംവിധായകൻ പ്ലാനിട്ടത്. അത് വേറെ കാരണം കൊണ്ട് സാധിക്കാതെ വന്നപ്പോൾ അദ്ദേഹം കണ്ടു പിടിച്ച മാർഗ്ഗമായിരിക്ക
��������
ReplyDeleteHa.. ha....
open the gate for the universal cop "അഥവാ ഈ ആഗോള കോപ്പനെ കയറ്റി വിടാൻ ആ ഗേറ്റ് ആരെങ്കിലുമൊന്നു തൊറക്കണേ"
Epic translation
Ithu polichu!! :) aduthath bairavede koodi cheyyo?!
ReplyDeleteUniversal cop. Aagola koppan.. Pwolichu
ReplyDeleteEnte sasi chetta sammadhichu
ReplyDeletekatta Surya fana pakshe s3 ithiri kadupamayi
ReplyDeleteഎൻറെ പൊന്നോ..........
ReplyDeleteനൈസ് റിവ്യു സമ്മതിച്ചു
ethra nannay chirichittu kurenalay thank you @Sasi :)
ReplyDeleteOru samshayam , miranda warningine patti paranjathu kondu chodikkuva anu, Australialum miranda warninginte equivalent rule undallo. Right to remain silent is there in that as well.
ReplyDeleteAagola koppan....kidu...kikkidu...ithe pole verem undayakumenn pratheekshikkunnu...
ReplyDeleteith polichuuuuu.. aagola kopan 😂😂
ReplyDeleteSurya kanjavano ennu avarkku samsayamund
ReplyDeleteAsane namichu!!!
This is just awesome....Thanks bro...
ReplyDeletePost muthalali sambavam Kollam paksha oru thettu paranje Miranda rights us mathram alla Ulla Australia,Canada,England,whales,even bangladesh having that right..singam 4 thankalke direct cheythu kurachoode nalla cinema aakikoode
ReplyDeletepowli machaannnn
ReplyDeleteIthrakkum vayichu chiricha veroru review illa. Thanks for the laugh.
ReplyDeleteMovie kandeette review vayichal, kurachu extra chirikkan pattum...
Review super. But you seem to think that countries do not export waste to dump in other places. And burning medicines and e-waste cannot cause death. In both cases you are misinformed.
ReplyDeleteഅടിപൊളി അടിപൊളിയേയ്
ReplyDeleteI like the " AAGOLA KOPPAN"
ReplyDelete