വാച്ചിങ് ഗ്രേറ്റ് ഫാദർ : ഒരു പത്താം ക്ലാസ്സുകാരന്റെ നിരൂപണം


By Anoop Kumar



കരുതലോടെ പുറത്തേക്ക് ഇറങ്ങാൻ ശ്രെമിച്ച എന്റെ പദ്ധതിയെ പാടേ പിഴുതെറിഞ്ഞു കൊണ്ട് അച്ഛന്റെ ത്രസിപ്പിക്കുന്ന ഇൻട്രോ. സിനിമ ഉയർത്തുന്ന ദൂഷ്യ ഫലങ്ങൾ അനാവരണം ചെയ്തു കൊണ്ടുള്ള ആദ്യ പകുതി. നല്ല മെസ്സേജ് ആണെങ്കിലും തുടരെ ലാഗിംഗ് ഫീൽ ചെയ്തു. പരീക്ഷ എഴുതാതെ സിനിമക്ക് പോകുന്ന എന്റെ മകൻ തോലഞ്ഞേ എന്ന അമ്മയുടെ കടം കൊണ്ട് പശ്ചാത്തല സംഗീതം അങ്ങിങ്ങു മുഴച്ചു നിന്നു. ക്ലീൻ യു ലഭിക്കേണ്ട സബ്‌ജെക്ടിൽ രണ്ടാം പകുതിയിൽ വയലൻസ് കുത്തി നിറച്ചു അച്ഛൻ അയല്പക്കത്തെ ഫാമിലി ഓഡിയന്‍സിനെ അകറ്റി. ഇന്റര്‍വെല്‍ പഞ്ച് ആയി വന്ന വാഴ ഡയലോഗ് വീട്ടിൽ നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കപ്പെട്ടു.


ആദ്യ പകുതിയിൽ സ്വാഭാവിക അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വെച്ച ഞാൻ. രണ്ടാം പകുതിയിൽ കൂടു വിട്ടു കൂടു മാറുന്ന മേത്തോട് ആക്ടിങ് ശൈലിയിലേക്ക് മാറുകയായിരുന്നു. അവിടെ ഞാൻ എന്റെ അമ്മക്ക് രണ്ടാം ക്ലാസ്സിൽ റാങ്ക് മേടിച്ച ആ പഴയ ഉണ്ണി ആയി. നെഗറ്റീവ് വേഷം അച്ഛന്റെ കയ്യിൽ ഭദ്രമായിരുന്നു. ക്രിസ്മസ് പരീക്ഷയുടെ മാർക്ക് വിവരിക്കുന്ന രംഗം ചിരി ഉണർത്തി. മൊത്തത്തിൽ ഒരു വട്ടം കാണാം ഈ ഗ്രേറ്റ് ഫാദർ. അനിയന്റെ നിശ്ചല ഛായാഗ്രഹണം മികച്ചു നിന്നു . ചിത്രം മുകളില്‍ ഉണ്ട്..

മൈ റേറ്റിംഗ് : 1.5/5


Comments

  1. കഴിഞ്ഞു പോയ എന്റെ കുട്ടിക്കാലത്തേക്ക് ഒന്ന് കടന്ന് പോയപോലെ തോന്നി.. :D
    മൈ റേറ്റിംഗ് :- 4.5/5

    ReplyDelete

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം