Posts

Showing posts from March, 2017

News Update - കുഞ്ഞാലി മരയ്ക്കാര്‍

Image
By Gokul Dinesh തിരുവനന്തപുരം: കുഞ്ഞാലി മരക്കാർ എന്ന തന്റെ പുതിയ സിനിമയെ സംബന്ധിച്ച വിവാദങ്ങൾക്ക് വിരാമമിട്ട് കൊണ്ട് പ്രിയദർശന്റെ പത്രസമ്മേളനം. ചിത്രത്തിന്റെ സാങ്കേതികപ്രവർത്തകരിലാരോ ചോർത്തിക്കൊടുത്ത തിരക്കഥയുടെ പ്രസക്തഭാഗങ്ങൾ മാധ്യമപ്രവർത്തകർ തെറ്റായി വ്യാഖ്യാനിച്ചതായിരുന്നു വിവാദത്തിനു വഴിയൊരുക്കിയത്. അമൽ നീരദിന്റെ സിനിമയിൽ കുഞ്ഞാലി മരക്കാരായി മമ്മൂട്ടിയും, പ്രിയദർശന്റെ പടത്തിൽ മോഹൻലാലും അഭിനയിക്കുന്നു എന്നും ഇത് മലയാളത്തിലെ രണ്ട് ശക്തികേന്ദ്രങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ വിവാദത്തിന്റെ രത്നച്ചുരുക്കം. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണൂ? പ്രിയദർശൻ വ്യക്തമാക്കുന്നു “ ഒരു ചരിത്രസിനിമയാണു എന്റെ പുതിയ ചിത്രം. പതിനാറാം നൂറ്റാണ്ടിലെ കോഴിക്കോട്ട് നാട്ടുരാജ്യത്തിൽ ജോലി തേടിയെത്തുന്ന പ്രാരാബ്ധക്കാരനായ കുഞ്ഞിക്കൃഷ്ണൻ നായർ എന്ന യുവാവിനെയാണു ലാൽ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടുകാർക്കിടയിൽ കുഞ്ഞാലി മരക്കാറായി തെറ്റിദ്ധരിക്കപ്പെടുന്ന കുഞ്ഞിക്കൃഷ്ണൻ നായർ, പിന്നീട് ഉപജീവനത്തിനായി ആ ആൾമാറാട്ടം തുടരാൻ നിർബന്ധിതനാവുകയാണ്. പിന്നീടൊരു

Movie Review - War and Love - Sasi Palarivattom

Image
By Sasi Palarivattom എത്ര നിരൂപിച്ചാലും അവസാനിക്കാത്ത ഒരു ഗാലക്സി ആണ് വാർ & ലവ് എന്ന ചിത്രം . മലയാള സിനിമയെ സാങ്കേതിക തികവ് കൊണ്ട് ലോകോത്തര നിലവാരത്തിന്റ്റെ ഉത്തരത്തിൽ കെട്ടി തൂക്കുന്ന വിനയൻ സാാാർ ആണ് ഇതിന്റ്റെ ശിൽപ്പി . ഈ ചിത്രത്തിന്റ്റെ തിരഞ്ഞെടുത്ത ക്ലാസ്സിക് രംഗങ്ങൾ മാത്രം ഞാനൊന്നു നിരൂപിക്കാൻ ശ്രമിക്കാം . ആദ്യം നമ്മുടെ തമിഴ് നടൻ പ്രഭുവിന്റ്റെ നേതൃത്വത്തിൽ ഒരു കേരള ആർമി (എല്ലാ പട്ടാളക്കാരും മലയാളികൾ) ഒരു ഗ്രാമത്തിൽ നിന്നും പാക്‌ സൈനികരെ തുരത്താൻ പോകുന്നു .ഈ നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളുടെ ഒരു പ്രത്യേകത എന്തെന്ന് വച്ചാൽ വീടുകൾ നിർമ്മിച്ചിരിക്കുന്നത് പല കളറുകൾ കുത്തി വരച്ച കാർഡ്ബോർഡ് കഷണങ്ങൾ ഉപയോഗിച്ചാണ്‌ . ശക്തമായ മേൽക്കൂര വൈക്കോൽ ഉപയോഗിച്ചും നിർമ്മിച്ചിരിക്കുന്നു . വീടുകളുടെ മുൻപിൽ ഉന്തുവണ്ടികൾ രണ്ടെണ്ണം , നാല് വീപ്പകൾ എന്നിവ നിർബന്ധം . ഈ ഗ്രാമത്തിൽ പതുങ്ങിയിരിക്കുന്ന പാക്‌ പട്ടാളവുമായി പൊരിഞ്ഞ പോരാട്ടം നടത്തുന്ന കേരള പട്ടാളം അവരെ തകർക്കുന്നു . ഒന്നര ഇഞ്ചു കനമുള്ള പച്ച PVC പൈപ്പ് ഉപയോഗിച്ച് നമ്മുടെ തിലീപേട്ടൻ ചട പട വെടി വയ്ക്കുന്നു . ഒരു വലിയ പൈപ്പിൽ നിന്നും കതിന കത്തിച്ച

Movie Review - സിംഗം 3 - Sasi Palarivattom

Image
By Sasi Palarivattom Spoiler Alert! : പടം കാണാത്തവർ വായിക്കാതിരിക്കുക , അല്ലെങ്കിൽ കണ്ടിട്ട് വായിക്കുക. ആഗോളതാപം ഒരു വൻ വിഷയമായി മാറിക്കൊണ്ടിരിക്കുന്നു . ഉഷ്ണമേഖലാ പ്രദേശമായ തമിഴ് നാട് - ആന്ധ്രാ തുടങ്ങിയ നാടുകളിലെ ആളുകളിങ്ങനെ ഫുൾ ടൈം കോപാകുലരായി അലറുകയും അങ്ങോട്ടുമിങ്ങോ ട്ടും പായുകയും ചെയ്യുന്നതിന് മറ്റൊരു കാരണം കണ്ടെത്താൻ സാധിക്കുന്നില്ല . അലറി വിളിച്ചു ഓടി നടക്കുന്ന സൂര്യയെ ഇടയ്ക്കൊന്നു തടഞ്ഞു നിർത്തി, " എന്താടാ , എന്താ നിൻറ്റെ പ്രശ്നം ..നീയൊന്നു ഇരുന്നേ , കൂളായേ നീ .. ഈ സോഡാ അങ്ങോട്ട് കുടിച്ചേ " എന്നൊന്ന് പറയാൻ പോലും അവിടൊരാൾക്കും നേരമില്ല. സൂര്യയുടെ കോപത്തിന്റെ ഫലമായി ശരീരം പലപ്പോഴും വിദ്യുച്ഛക്തി ഉത്പാദിപ്പിക്കു കയും ബോഡിയുടെ പല ഭാഗങ്ങളിലായി ബൾബുകൾ കത്തിക്കുകയും ചെയ്യുന്നത് കാണാം. ഇതും പഠന വിഷയത്തിന്റെ ഭാഗമാക്കണം. വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുതെന്നാ ണല്ലോ ..പവർകട്ട് കൊണ്ട് ബുദ്ധിമുട്ടുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് അര മണിക്കൂർ വൈദ്യുതി ലഭിക്കാൻ ഇദ്ദേഹത്തെ ഒന്ന് കോപപ്പെടുത്തിയാ ൽ മതിയാകും. വില്ലന്റെ കാര്യം ബഹു രസമാണ്. അയാളുടെ സിനിമയിലെ പേരാണ് വ

വാച്ചിങ് ഗ്രേറ്റ് ഫാദർ : ഒരു പത്താം ക്ലാസ്സുകാരന്റെ നിരൂപണം

Image
By Anoop Kumar കരുതലോടെ പുറത്തേക്ക് ഇറങ്ങാൻ ശ്രെമിച്ച എന്റെ പദ്ധതിയെ പാടേ പിഴുതെറിഞ്ഞു കൊണ്ട് അച്ഛന്റെ ത്രസിപ്പിക്കുന്ന  ഇൻട്രോ. സിനിമ ഉയർത്തുന്ന ദൂഷ്യ ഫലങ്ങൾ അനാവരണം ചെയ്തു കൊണ്ടുള്ള ആദ്യ പകുതി. നല്ല മെസ്സേജ് ആണെങ്കിലും തുടരെ ലാഗിംഗ് ഫീൽ ചെയ്തു. പരീക്ഷ എഴുതാതെ സിനിമക്ക് പോകുന്ന എന്റെ മകൻ തോലഞ്ഞേ എന്ന അമ്മയുടെ കടം കൊണ്ട് പശ്ചാത്തല സംഗീതം അങ്ങിങ്ങു മുഴച്ചു നിന്നു. ക്ലീൻ യു ലഭിക്കേണ്ട സബ്‌ജെക്ടിൽ രണ്ടാം പകുതിയിൽ വയലൻസ് കുത്തി നിറച്ചു അച്ഛൻ അയല്പക്കത്തെ ഫാമിലി ഓഡിയന്‍സിനെ അകറ്റി. ഇന്റര്‍വെല്‍ പഞ്ച് ആയി വന്ന വാഴ ഡയലോഗ് വീട്ടിൽ നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കപ്പെട്ടു. ആദ്യ പകുതിയിൽ സ്വാഭാവിക അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വെച്ച ഞാൻ. രണ്ടാം പകുതിയിൽ കൂടു വിട്ടു കൂടു മാറുന്ന മേത്തോട് ആക്ടിങ് ശൈലിയിലേക്ക് മാറുകയായിരുന്നു. അവിടെ ഞാൻ എന്റെ അമ്മക്ക് രണ്ടാം ക്ലാസ്സിൽ റാങ്ക് മേടിച്ച ആ പഴയ ഉണ്ണി ആയി. നെഗറ്റീവ് വേഷം അച്ഛന്റെ കയ്യിൽ ഭദ്രമായിരുന്നു. ക്രിസ്മസ് പരീക്ഷയുടെ മാർക്ക് വിവരിക്കുന്ന രംഗം ചിരി ഉണർത്തി. മൊത്തത്തിൽ ഒരു വട്ടം കാണാം ഈ ഗ്രേറ്റ് ഫാദർ. അനിയന്റെ നിശ്ചല ഛായാഗ്രഹണം മികച്ച

വൈറലായി സത്യാ സിനിമയിലെ ഗാനം - വനിതാലക്ഷ്മി റിപ്പോർട്ട്

Image
By Sreehari Sreedharan ജയറാം നായകനാവുന്ന പുതിയ സിനിമ 'സത്യാ' യിലെ ഗാനം‌ റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്.  സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ പങ്കുവെയ്ക്കാൻ തുടങ്ങിയതോടെയാണ് വീഡിയോ വൈറൽ ആയി മാറിയത്‌. ഇതേ വരെ മൂന്നേമുക്കാൽ കോടി ജനങ്ങളാണത്രെ ഗാനം യൂട്യൂബിലൂടെ കണ്ടത്. എല്ലാവർക്കും ഒരേ അഭിപ്രായം. പുതിയ ലുക്കിൽ ജയറാമേട്ടൻ 'സൂൂൂൂപ്പർ....'. ഗോപി സുന്ദറിന്റെ പാട്ടും 'മാാാസ് ഡാാാ..' ന്യൂ ജെൻ ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു. പാട്ട് ഹിറ്റായതോടെ ആകെ ത്രിൽഡ് ആണ് സത്യാ നായിക പാർവതി നമ്പ്യാർ. അഭിനന്ദനസന്ദേശങ്ങൾ കൊണ്ട് പാർവതിയുടെ വാറ്റ്സാപ് ഓവർഫ്ലോ ആയെന്നാണ് ഇപ്പൊൾ മോളിവുഡിലെ ലേറ്റസ്റ്റ് സംസാരം. മകൻ കാളിദാസ് അഭിനയിച്ച 'പൂമരം' പാട്ട് ഇപ്പോഴും ഹിറ്റ് ചാർട്ടുകൾ തകർക്കുമ്പോഴും  ന്യൂജൻ  തന്റെ പാട്ടുകളും ഇഷ്ടപ്പെടുന്നു എന്നത് ഈശ്വരാനുഗ്രഹമാണെന്ന് ജയറാമേട്ടനും പറയുന്നു‌. സംവിധായകൻ പറഞ്ഞിട്ടാണ് സാൾറ്റ് ആൻഡ് പെപ്പർ ലുക് ഈ സിനിമയിൽ പരീക്ഷിച്ചത്. അത് ജനങ്ങൾ നെഞ്ചിലേറ്റി എന്ന് ജയറാം വനിതാലക്ഷ്മിയോട് പറഞ്ഞു. കേരളത്തിലെ കുട്ടികൾ എല്ലാം ഇപ്പോൾ ഈ പാട്ടിലെ ജയ

പുലിമുരുഗനിലെ പുലിയുമായി നോര്‍ത്ത് ലൈവ് ലേഖകന്റെ അഭിമുഖം

Image
By Sreehari Sreedharan അവാർഡുകൾ കാര്യമാക്കുന്നി ല്ല.; അഭിനയിച്ചത് മെരുങ്ങാത്ത സൂപ്പർസ്റ്റാറിനൊപ്പം : പുലി അവാർഡുനിര്ണയത്തിലെ തഴയപ്പെട്ട സൂപ്പർ വരയൻപുലി സുമേഷ് കുമാർ നോര്‍ത്ത് ലൈവിനോട് സംസാരിക്കുന്നു. എല്ലാവരും കരുതിയത് പുലിമുരുഗനിൽ പ്രധാന പുലിയെ അവതരിപ്പിച്ച താങ്കൾക്ക് അവാർഡ് ലഭിക്കുമെന്നാണ് . നിരാശ തോന്നുന്നുണ്ടോ? എന്തിനു ? അവാർഡ് ഒക്കെ ഒരു അഡ്ജസ്റ്റ്മെന്റാണെന്ന് ആർക്കാണറിയാത്തത്. ഇതൊക്കെ ഒരു ഷോയല്ലേ. കമ്മട്ടിപ്പാടം ഞാൻ കണ്ടിരുന്നു. വിനായകൻ നല്ല നടനാണ്. അദ്ദേഹത്തിനു അവാര്ഡ് ലഭിച്ചതിൽ സന്തോഷമേയുള്ളൂ. ഞാൻ എന്റെ ജോലി ചെയ്യുന്നു എന്ന് മാത്രം. അവാർഡൊന്നും പ്രതീക്ഷിച്ചല്ല ഞാൻ പുലിമുരുഗനിൽ അഭിനയിക്കാൻ തയ്യാറായത്. സിനിമ സൂപ്പർ ഹിറ്റാണല്ലോ എല്ലാം കാട്ടു മുത്തപ്പന്റെ അനുഗ്രഹം. സിനിമ ഇറങ്ങും മുൻപേ തന്നെ വ്യാജപ്രചരണങ്ങള ുമായി പലരും ഇറങ്ങിയിരുന്നെങ ്കിലും പ്രേക്ഷകർ അതെല്ലാം തള്ളിക്കളഞ്ഞ് സിനിമയെ നാലു കാലും പൊക്കി സ്വീകരിച്ചു. ട്രെയിലർ കണ്ടൊക്കെയാണ് സോഷ്യൽ മീഡിയയിൽ പലരും സിനിമയ്ക്കെതിരെ വാളെടുത്തത്. വളരെ പ്രയാസം നിറഞ്ഞതായിരുന്നോ ചിത്രീകരണം? തീർച്ചയായും. മൃഗങ്ങള

പ്രമുഖ നഗരത്തില്‍ ബാങ്ക് കവര്‍ച്ച - ന്യൂസ് റിപ്പോര്‍ട്ട്

Image
By  Satheesh Babu C പ്രമുഖ നഗരത്തിൽ നടന്ന ബാങ്ക് കവർച്ചയെ കുറിച്ച് പ്രമുഖ മാധ്യമങ്ങളുടെ വാർത്തകൾ മനോരമ ...നഗരത്തിൽ ബാങ്ക് കവർച്ച (2കോളം വാർത്ത) മോഷ്ടാവ് ബാങ്കിൽ കടന്നത് ഇങ്ങനെ (നടുപേജിൽ) ചിത്രം1) മോഷ്ടാവ് സൈക്കിളിൽ വരുന്നു ചിത്രം2) അടുത്തുള്ള പൊന്തക്കാട്ടിൽ വാഹനം ഉപേക്ഷിച്ച ശേഷം 3 മിനിറ്റ് സമയമെടുത്ത് മൂത്രം ഒഴിക്കുന്നു. ചിത്രം3) ..ബാങ്കിനുള്ളിലേക്ക് ചിത്രം4) ..അതി വിദഗ്ധമായി കക്കുന്നു ചിത്രം5) വീണ്ടും പുറത്തേക്ക് ചിത്രം 6) പൊന്തക്കാട്ടിലേക്ക്.....സൈക്കിളെടുത്ത് സ്ഥലം വിടുന്നു മോഷ്ടാവിന്റെ ഇഷ്ടനടൻ മമ്മൂട്ടി, ഇഷ്ട സിനിമ CID മൂസ, ഇഷ്ട ഭക്ഷണം പപ്പടവട. മാതൃഭൂമി ..പ്രമുഖ ബാങ്കിൽ മനസാക്ഷിയെ ഞെട്ടിച്ച കവർച്ച.മോഷ്ടാവിന് സഹായമായത് സെക്യൂരിറ്റിയുടെ ഉറക്കം .. ..(നടുപേജിൽ) ഉറക്കം തൂങ്ങലിനും ഉന്മേഷക്കുറവിനും പഴങ്കഞ്ഞി: പ്രശസ്ത നാട്ടുവൈദ്യൻ ഡോ:അറിയാത്ത പിള്ളയുടെ ശാസ്ത്രീയ ലേഖനം ദേശാഭിമാനി നഗരത്തിൽ മോഷ്ടാക്കളുടെ വിളയാട്ടം .പ്രമുഖ ബാങ്ക് കൊള്ളയടിച്ച പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല.മുൻ ലീഗ് സ്ഥാനാർഥി ബീരാന്‍കുട്ടിയുടെ മൂത്ത അളിയന്റെ അടുത്ത സുഹൃത്തായ റഹീമിന്റെ മൂത്താപ്പ

Movie Review - തുപ്പാക്കി - Sreehari Sreedharan

Image
By Sreehari Sreedharan മുഴുവൻ സിനിമയെപ്പറ്റി എഴുതാൻ ഉൾക്കരുത്തെനിക്കില്ല. ക്ലൈമാക്സിനെപ്പറ്റി മാത്രമാണെഴുതുന്നത്. അത് തന്നെ സാഗരമാണ്. കഥ നടക്കുന്ന രാജ്യത്ത് മുഴുവൻ സ്ലീപ്പർ സെല്ലുകൾ ആണ്. അതെന്താണെന്ന് ചോദിച്ചാൽ 'റോയെറ്റേഴ്സിലെ വേണു', 'സച്ചിൻ മാധവൻ' , ' ഇന്ത്യാനാ ജോൺസ് ' എന്നൊക്കെപ്പോലെ ഒരു പ്രയോഗമാണ്. നായകനായ വിജയേട്ടനു എന്തുകൊണ്ടോ സ്ലീപ്പർ സെല്ലുകൾ തീരെ ഇഷ്ടമല്ല. ഉത്തിഷ്ഠത ജാഗ്രത എന്ന വിവേകാനന്ദതത്വമാണ് അദ്ദേഹത്തിന്റെ ഫിലോസഫി. ഉറങ്ങുന്നത് ശരിയല്ല തന്നെ. അത് കൊണ്ട് സ്ലീപ്പർ സെല്ല് എവിടെ കണ്ടാലും പുള്ളി വെടിയും ഇടിയും തുടങ്ങും. തീവ്രവാദികൾ ആണെങ്കിലും ഇങ്ങനെ കിടന്നുറങ്ങാമോ? അതാണോ യുവത്വത്തിന്റെ ധർമം. അത് കൊണ്ടാണ് രാജ്യത്തെമ്പാടുമുള്ള സ്ലീപ്പർ സെല്ലുകൾക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കുന്ന വില്ലൻ വിജയേട്ടനെ കാച്ചിയേക്കാം എന്ന് തീരുമാനിക്കുന്നത്. നഗരത്തിൽ എമ്പാടും ബോംബുകൾ സ്ഥാപിച്ച ശേഷം അദ്ദേഹം വിജയേട്ടനെ വിളിച്ച് ബ്ലാക്മെയിൽ ചെയ്യുന്നു. സറണ്ടർ ആവുന്നതാണ് നല്ലത്. രാജ്യത്തിനു വേണ്ടി മരിക്കാൻ വിജയേട്ടൻ തയ്യാറാവുന്നു‌. കുടുംബത്തെ ഉപേക്ഷിക്കുന്നു. കാ