Posts

സിനിമാ ജിഹാദ് - ഒരു സംഘവലോകനം

Image
By Vishnu R P Punnala ജിഹാദിയായ ഫാസിൽ സംവിധാനം ചെയ്തു ജിഹാദി സൂപ്പർ സ്റ്റാറായ മുഹമ്മദ് കുട്ടി നായകനായ "പപ്പയുടെ സ്വന്തം അപ്പൂസ്" എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് ഫഹദ് എന്ന ജിഹാദിയുടെ സിനിമാ പ്രവേശനം. ഒരു കൂട്ടം കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള "കാക്കാ പൂച്ച കൊക്കര" എന്ന ഗാനത്തിലാണ് ഫഹദ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ആ ഗാനത്തിൽ "കാക്കാ" എന്ന വാക്ക് ഉൾപ്പെടുത്തിയത് തന്നെ ഫഹദിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നെന്ന് വാപ്പയും സംവിധായകനുമായ ഫാസിൽ ഇപ്പോഴും ഓർത്തെടുക്കുന്നുണ്ട്. ഒൻപത് വയസ്സിൽ തന്നെ തന്റെയുള്ളിലെ "കാക്കാ" വികാരം പ്രകടിപ്പിച്ചിരുന്ന ഫഹദിന്റെ ജിഹാദിയിലേക്കുള്ള അകലം കയ്യെത്തും ദൂരത്തായിരുന്നു. അങ്ങനെ പത്തൊൻപതാം വയസ്സിൽ "കയ്യെത്തും ദൂരത്ത്" എന്ന ചിത്രത്തിലൂടെ ഫഹദ് നായകനായി മലയാള സിനിമയിൽ അവതരിച്ചു. ഫഹദ് എന്ന ജിഹാദിയുടെ വളർച്ചക്ക് സാക്ഷ്യം വഹിക്കാനായി ജിഹാദി സൂപ്പർ സ്റ്റാർ മുഹമ്മദ് കുട്ടി ഈ സിനിമയിലും തല കാണിച്ചു എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. ജിഹാദി ഫഹദിന്റെ വളർച്ച നാടിന് ദോഷം ചെയ്യുമെന്ന് മനസ്സിലാക്കിയ സംഘമിത്

റാഫേൽ വിമാന കരാർ - ഒരു അവലോകനം

Image
By Salu Manjeri സംഘമിത്രങ്ങളേ നമസ്തേ _/\_ ഭാരതീയ ജനതാ പാര്ട്ടിയുടെ ഭരണത്തെ പ്രതിരോധത്തിലാക്കാനും പൂജനീയ നരേന്ദ്ര മോഡിജി യെ അപകീര്ത്തിപെടുത്തുവാനും വേണ്ടി റാഫേല് യുദ്ധവിമാന കരാറിലെ വൈരുദ്ധ്യങ്ങള് ഉയര്ത്തിക്കാട്ടി കമ്മികളും ജിഹാദികളും നടത്തുന്ന കുപ്രചാരണങ്ങള് നിങ്ങളുടെ ശ്രദ്ധയില് പെട്ടിട്ടുണ്ടാവുമല്ലോ. ഖത്തര് ഒരു വിമാനത്തിന് ഫ്രാന്സിന്700കോടി രൂപ കൊടുക്കുമ്പോള് ഭാരതം കൊടുക്കുന്നത് 1500കോടി രൂപയോളമാണ്, ഇതില് നിന്നു തന്നെ  പ്രതിപക്ഷ പാര്ടികളുടെ വലിയൊരു ആരോപണമായ  രാജ്യം സാമ്പത്തിക പ്രതിസന്ധിയലാണന്ന കുപ്രചാരണം തകര്ന്ന് വീഴുകയാണ് സംഘമിത്രങ്ങളേ ,ഖത്തര് വാങ്ങിയ വിമാനം ഇരട്ടി വലക്ക് വാങ്ങുവാന് ഭാരതത്തിന് കഴിയുന്നുണ്ടെങ്കില് നരേന്ദ്ര മോഡിജിയുടെ ഭരണത്തിന് കീഴില് രാജ്യം നേടിയ സാമ്പത്തിക വളര്ച്ചയെ ആണ്  അത് സൂചിപ്പിക്കുന്നത്..... മാത്രമല്ല ഭാരതം വാങ്ങിയ വിമാനത്തിന് Universal Serial Bus.2.1എന്ന ആധുനിക സാങ്കേതിക വിദ്യ കൂടി ഉള്കൊള്ളിച്ചിട്ടുണ്.. മോഡിജിയോടുള്ള പ്രതേക താല്പര്യത്താല് Antilock Brake System കൂടി ഉള്കൊള്ളിക്കാം എന്നും സമ്മതിച്ചിട്ടുണ്ട്....അങ്ങനെ നോക്കുമ്പോള് ഈ ഇടപാട് രാജ്യത്തിന് ഗു

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

Image
By K S Binu അടുത്ത വർഷം ഡിസംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഉറുമി 2 എന്ന സിനിമ ഇതിനകം തന്നെ പുലിവാൽ പിടിച്ചു കഴിഞ്ഞിരിക്കുന്നു. കഥാനായകനായ ചിറയ്ക്കൽ കേളു നായനാർക്ക് അറയ്ക്കൽ ആയിഷ എന്ന സ്ത്രീയുമായി ഉണ്ടായിരുന്നതായി സ്ക്രിപ്റ്റ് പൂർത്തിയാക്കപ്പെട്ടിട്ടില്ലാത്ത ചിത്രത്തിൽ പറയപ്പെടുന്നു എന്ന് കരുതുന്ന ബന്ധമാണ് വിവാദങ്ങൾക്ക് കാരണം. ചിത്രത്തെ കുറിച്ച് നിർമ്മാതാവായ ടോമിയച്ചൻ മുളകുപാടം പ്രഖ്യാപിച്ച ദിവസം തന്നെ, ചിറയ്ക്കൽ കേളുനായനാരെ ദൈവമായി കരുതിപ്പോരുന്ന വടക്കൻ കേരളത്തിലെ ഒരു വിഭാഗം ആളുകൾ തുടങ്ങിവച്ച പ്രതിഷേധമാണ് കേരള നായനാർ മഹാ സഭ (KNMS) ഏറ്റെടുത്ത് ഇപ്പോൾ വമ്പിച്ച പ്രക്ഷോഭമായിരിക്കുന്നത്.   എന്താണ് ഈ ഒച്ചപ്പാടുകൾക്ക് കാരണം? അതറിയാൻ ആരാണ് കേളുനായനാർ എന്നറിയണം. പഴയ മലബാർ പ്രദേശത്ത് 15 - 16 നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഒരു ധീര ദേശാഭിമാനിയായിരുന്നു അദ്ദേഹം. 1488-ൽ കോഴിക്കോട് കാപ്പാടിനടുത്ത് ഒരു കുഗ്രാമത്തിൽ ജനിച്ച്, ചിറയ്ക്കൽ രാജവംശത്തിന്റെ പടനായകൻ വരെ ആയിത്തീരുകയും വാസ്കോ ഡ ഗാമയ്ക്കെതിരെ യുദ്ധം നയിച്ച് വൈദേശികാക്രമണത്തിൽ നിന്ന് ജന്മനാടിനെ സംരക്ഷിക്കുകയും ചെയ്ത മഹാനായിരുന്നു കേളു നായനാർ. വ

വിവേകമില്ലാത്ത വിവേഗം - റിവ്യൂ

Image
By Jerin Chirammel George ഈ പടം കണ്ടിട്ട് ആർക്കാണ് വിവേകമില്ലാഞ്ഞത് എന്ന് തോന്നിപ്പോയി. പടത്തിന്റെ സംവിധായകനോ? കണ്ട പ്രേക്ഷകനോ? പതിവ് ഉപ്പും കുരുമുളകും ഗെറ്റപ്പിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ഉപ്പു മാത്രമായാണ് തലയുടെ വരവ്. കൃത്യ സമയത്ത് കുരുമുളക് അറേഞ്ച് ചെയ്യാൻ പറ്റാത്തതാണ് ഇതിന് കാരണമെന്ന് ഫാൻസ് പറയുമ്പോൾ അകാല നരയെ പ്രതിരോദിക്കാൻ ആമസോൺ കാടുകളിൽ നിന്നും വരുത്തിച്ച പ്രത്യേക എണ്ണ പുരട്ടിയപ്പോൾ ഉള്ള കറുപ്പു കൂടി വെള്ളയായി എന്നാണ് മഞ്ഞരമയുടെ ലേഖകൻ ഷൂട്ടിംഗ് ലൊക്കേഷന് പുറകിൽ ഒളിത്ത് നിന്നപ്പോൾ കേട്ടത്. പാർട്ടിക്ക് അടിച്ച് പൂസാകാൻ ഇടുക്കി ഗോൾഡ് തപ്പി ഇടുക്കിയിലെത്തിയ നായകൻ നീല കൊടുവേരി എന്ന പുതിയ തരം കഞ്ചാവിനെ കുറിച്ച് കേൾക്കുന്നു. ഹൈറേഞ്ചിലെ കിരീടം വെക്കാത്ത രാജാവ് ഹൈ ഡെയ്ഞ്ചറായ സാത്താൻ സേവ്യറിന്റെ കയ്യിലിരിക്കുന്ന ഈ ഐറ്റം തേടി ബാങ്കോക്കിൽ നിന്നും ഹൈദർ സുൽത്താന്റെ ഇടം കൈ ഡൂഡും  ഇടുക്കിയിലെത്തുന്നു. ഇരുന്നൂറ് രൂപ എക്കൗണ്ടിൽ ഇട്ടു തന്നാൽ സാധനം തരാമെന്ന് സേവ്യർ പറഞ്ഞതനുസരിച്ച് ഡൂഡ് മണി ട്രാൻസ്ഫർ ചെയ്യുന്നു. കാട്ടിലെ നെറ്റ് കണക്ഷൻ സ്ലോ ആയത് കൊണ്ട് ട്രാൻസ്ഫർ പതുക്കെയേ നടന്നുള്ളൂ. ഈ സമയം ന

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

Image
By  Sreehari Sreedharan കേരളം പശ്ചാത്തലമാക്കി മലയാളത്തിൽ ഒരു ഡാൻ ബ്രൗൺ നോവൽ എഴുതിയാലോ എന്ന് ആലോചിക്കുന്നു. ആവശ്യത്തിനു ഡാൻ ബ്രൗൺ നോവലുകൾ ഇപ്പോഴും ഇറങ്ങുന്നില്ലേ (ഇട്ടിക്കോര എഹെം എഹെം ) എന്ന് ചോദിക്കരുത്. ഇത് അതിനേക്കാളൊക്കെ കരളലിയിപ്പിക്കുന്ന ഒരു നോവൽ ആയിരിക്കും. *** ജമാ അതെ ഇസ്ലാമി നടത്തുന്ന ശാസ്ത്രവും ഇസ്ലാമും എന്ന ദ്വിദിന സെമിനാർ അറ്റെൻഡ് ചെയ്യാൻ സർവശ്രീ റോബെർട് ലാങ്ഡോൺ മഞ്ചേരി സ്റ്റേഷനിൽ വന്നിറങ്ങുന്നതോടെ ആണ് നോവൽ ആരംഭിക്കുന്നത്. റൊബെർട് ലാങ്ഡോണിനോടൊപ്പം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ സഹവിദ്യാർഥി ആയിരുന്ന, ഇപ്പോൾ ഹൈദരബാദ് യൂണിവേഴ്സിറ്റിൽ ഇസ്ലാം ആൻഡ് സബാൾട്ടേൺ സ്റ്റഡീസ് ഡിപാർട്മെന്റ് ഹെഡായ ഡോക്ടർ അഷ്കർ അലിയാണ് മുഖ്യ പ്രഭാഷകൻ. ഈ സെമിനാറിൽ ലോകത്തെ അമ്പരിപ്പിക്കുന്ന, ലോകത്തെ മാറ്റി മറിച്ച് ഉരുട്ടി പപ്പടമാക്കാൻ പോകുന്ന ഒരു ലോകസീക്രട്ട് പുറത്ത് വിടാൻ പോകുന്നു എന്ന് ഡോ. അഷ്കർ നേരത്തെ ലാങ്ഡോണിനോട് വാട്സാപ്പിൽ സൂചിപ്പിച്ചിരുന്നു. ഈ സീക്രട്ട് പുറത്ത് വന്നാൽ എല്ലാ വാക്സിൻ വിരുദ്ധരും ഒറ്റയടിക്ക് ഇളിഭ്യരാവുകയും ലോകത്ത് 100% എം.ആർ വാക്സിൻ കവറേജ് ലഭിക്കുകയും ചെയ്യും എന്നായിരുന്നു അഷ്കർ

തുപ്പരിവാളന്‍ - സിനിമാ റിവ്യൂ

Image
By Sujith Padmanabhan മുൻപ് തമിഴിൽ അഞ്ചാതെ ,ഊനയും ആട്ടിൻകുട്ടിയും ഒക്കെ ചെയ്ത മിഷ്കിൻ എന്നൊരു സംവിധായകൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അതെ പേരിലുള്ള ഒരാൾ സംവിധാനം ചെയ്ത തുപ്പരിവാലൻ എന്നൊരു പടം കാണാൻ ഇടയായി. ഷെർലക്ക് ഹോംസ് എന്ന പ്രശസ്ത കഥാപാത്രത്തിൽ നിന്നും ഇൻസ്പെയർ ആയി എഴുതിയതാണ് വിശാൽ ചെയ്തിരിക്കുന്ന മുഖ്യ കഥാപാത്രം .. കൂടെ വാട്സൻ ആയി പ്രസന്നയും . ഇൻസ്പെയർ ചെയ്തു എഴുതപ്പെട്ട ഒരു കഥാപാത്രം ഒർജിനൽ കഥാപാത്രത്തിനും മുകളിൽ എത്തുന്നത് വളരെ അപൂർവമാണ്..ഇവിടെ മുകളിൽ എന്നു പറഞ്ഞാൽ പോരാ .. ഏതാണ്ട് ഷെർലക്കിന്റെ നെഞ്ചത്ത് ഏണി വെച്ചു കയറി ഇരിക്കുകയാണ് വിശാൽ. നായകനായ വിശാൽ വളരെ ഹൈ ലെവൽ IQ ഉള്ള ഒറ്റക്കാലിൽ നിന്നു മാത്രം ചെസ്സ് കളിക്കുന്ന കഴുത മൂത്രം കുടിച്ചു പരിചയമുള്ള ഒരു സാധാരണ ഡിക്റ്റക്റ്റീവാണ്‌. എന്നാൽ വാട്സൻ ആയി അഭിനയിച്ചിരിക്കുന്ന പ്രസന്ന ഇതിനെല്ലാം വിപരീതമായി ഒരു കത്തി പോലും തുറക്കാൻ അറിയാത്ത , ശബ്ദം മാറ്റി സംസാരിപ്പിക്കാൻ മാത്രം വിശാൽ കൂടെ കൊണ്ടു നടക്കുന്ന ഒരാളാണ് . നായകന് ഒരൊറ്റ കേസ് പോലുമില്ലാതെ ഗ്രീൻ ടീ കുടിച്ചു ഇരിക്കുന്ന സമയത്താണ് ആ നാട്ടിൽ ഒരു പട്ടി മരിക്

ഒരു ഫ്ലാറ്റിൽ പോയപ്പോൾ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞു ഡിങ്കോയിസ്റ്റായ ഡെലിവറി ബോയ്:

Image
By Abhayankar Abhay "ഷോപ്പിൽ നിന്നും സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണു ഞാനാ ഫ്ലാറ്റിൽ പോയത്‌ മുറിയുടെ വാതിലിൽ തൂക്കിയിട്ട വലിയ മായാവിയുടെ വടിയും വാതിൽ പടിയിലെ കുട്ടൂസന്റെ തലയും കണ്ടപ്പോൾ താമസക്കാർ മായാവി മതത്തിൽ പെട്ടവരാണ് എന്ന് മനസ്സിലായി.കുട്ടൂസന്റെ തലയിൽ ചവിട്ടിപ്പോകാതെ സൂക്ഷിച്ച്‌ ഞാൻ കോളിംഗ്‌ ബെല്ലിൽ വിരലമർത്തി. മറ്റുള്ളവരുടെ വിശ്വാസം അവർക്ക്‌ വലുതാണ് അതിനെ നിന്ദിക്കുന്നവൻ സത്യവിശ്വാസിയല്ല. ഡിങ്കോയിസ്റ്റായ എനിക്ക് പങ്കിലക്കാട്ടിൽ നിന്നും ലഭിച്ച അറിവായിരുന്നു അത്‌. കോളിംഗ്‌ ബെല്ലടിച്ച ശേഷം വാതിലിനു മുന്നില്‍ നിന്നും അൽപ്പം മാറി നിന്നു ഒരാൾ വാതിൽ തുറക്കുമ്പോൾ അകത്തുള്ളത്‌ കാണാൻ പാകത്തിൽ നിൽക്കുന്നത്‌ മാന്യതയല്ല വാതിൽ തുറന്നു നമ്മളെ കാണാതെ അവർ പ്ലിംഗിപ്പോവണം - ഇങ്ങനെ രണ്ടു മൂന്നു പ്രാവശ്യം പ്ലിങ്ങിച്ചതിൽ വാതിൽ തുറന്ന സ്ത്രീ സന്തോഷവതിയായിരുന്നു . കൂടാതെ ഡെലിവറി സമയത്ത്‌ നമ്മുടെ ചെറിയ അപാകതകൾ പോലും വലിയ അപരാതമായി സ്ഥാപനത്തെ ബാധിച്ചേക്കാം അതാണങ്ങിനെ ചെയ്തത് വാതിൽ തുറന്നു വന്ന സ്ത്രീയുടെ കയ്യിൽ ഞാൻ സാധനങ്ങളും ബില്ലും നൽകി. അവർ അകത്ത്‌ പോയി സാധനങ്ങൾ അകത്ത്‌ വെച്ച്‌ ബില്ലിലുള്