ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?
By K S Binu അടുത്ത വർഷം ഡിസംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഉറുമി 2 എന്ന സിനിമ ഇതിനകം തന്നെ പുലിവാൽ പിടിച്ചു കഴിഞ്ഞിരിക്കുന്നു. കഥാനായകനായ ചിറയ്ക്കൽ കേളു നായനാർക്ക് അറയ്ക്കൽ ആയിഷ എന്ന സ്ത്രീയുമായി ഉണ്ടായിരുന്നതായി സ്ക്രിപ്റ്റ് പൂർത്തിയാക്കപ്പെട്ടിട്ടില്ലാത്ത ചിത്രത്തിൽ പറയപ്പെടുന്നു എന്ന് കരുതുന്ന ബന്ധമാണ് വിവാദങ്ങൾക്ക് കാരണം. ചിത്രത്തെ കുറിച്ച് നിർമ്മാതാവായ ടോമിയച്ചൻ മുളകുപാടം പ്രഖ്യാപിച്ച ദിവസം തന്നെ, ചിറയ്ക്കൽ കേളുനായനാരെ ദൈവമായി കരുതിപ്പോരുന്ന വടക്കൻ കേരളത്തിലെ ഒരു വിഭാഗം ആളുകൾ തുടങ്ങിവച്ച പ്രതിഷേധമാണ് കേരള നായനാർ മഹാ സഭ (KNMS) ഏറ്റെടുത്ത് ഇപ്പോൾ വമ്പിച്ച പ്രക്ഷോഭമായിരിക്കുന്നത്. എന്താണ് ഈ ഒച്ചപ്പാടുകൾക്ക് കാരണം? അതറിയാൻ ആരാണ് കേളുനായനാർ എന്നറിയണം. പഴയ മലബാർ പ്രദേശത്ത് 15 - 16 നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഒരു ധീര ദേശാഭിമാനിയായിരുന്നു അദ്ദേഹം. 1488-ൽ കോഴിക്കോട് കാപ്പാടിനടുത്ത് ഒരു കുഗ്രാമത്തിൽ ജനിച്ച്, ചിറയ്ക്കൽ രാജവംശത്തിന്റെ പടനായകൻ വരെ ആയിത്തീരുകയും വാസ്കോ ഡ ഗാമയ്ക്കെതിരെ യുദ്ധം നയിച്ച് വൈദേശികാക്രമണത്തിൽ നിന്ന് ജന്മനാടിനെ സംരക്ഷിക്കുകയും ചെയ്ത മഹാനായിരുന്നു കേളു നായനാർ. വ