സമ്മർ ഇൻ ബേത്ലഹേം
By Sujith Padmanabhan ഒരു മാസം പ്രായമായ പൂച്ചക്കുട്ടിയെ പെട്ടിയിലാക്കി ഊട്ടിയിലേക്ക് അയക്കുന്നു. ഭക്ഷണം കിട്ടാതെ അതിൽ കിടന്നു കുലുങ്ങി കുലുങ്ങി ആ പൂച്ച ചത്ത് ശവമായിട്ടാണ് രവിശങ്കറിന് കിട്ടുന്നത് . ആ ഉരുപ്പടിയുടെ കൂടെ ഒരു കുറിപ്പടിയും .. " i am coming for you this summer ". ഈ സമ്മറിന് തന്നെ ആരോ കൊല്ലാൻ വരുന്നെടാ എന്നും പറഞ്ഞു രവിശങ്കർ ഡെന്നിസിന്റെ അടുത്തേക്ക് . സ്വന്തമായി വീട്ടിൽ വലിയ തൊഴുത്തൊക്കെ ഉള്ള പണക്കാരനായ ഡെന്നീസ് അവനെ ആശ്വസിപ്പിച്ചു ശവപെട്ടിയും വാങ്ങി പൂച്ചയുടെ ശവത്തിനു ഒപ്പം കിട്ടിയാ മുൻജന്മ വൈരാഗ്യത്തെ കുറിച്ചുള്ള പാട്ടും കേട്ട് കില്ലറെ കാത്തിരിക്കുന്നു. അപ്പോഴാണ് രവി ഫാം നടത്തുന്നു എന്നറിഞ്ഞു നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പാല് കിട്ടാൻ ഊട്ടി വരെ വന്നൊരാൾ വഴി തന്റെ കസിൻസ് ബെത്ലഹെമിലേക്ക് വരുന്നുണ്ടെന്നു രവി അറിയുന്നു . മുപ്പത് വയസു കഴിഞ്ഞും പെണ്ണ് കിട്ടാതെ നിൽക്കുന്ന ഡെന്നിസ് ഇതറിഞ്ഞ ഉടൻ സന്തോഷം കാരണം കുറെ പെയിന്റ് എടുത്തു വീടിനു അടിക്കുന്നു , സാധനങ്ങളൊക്കെ എടുത്തു ദൂരെ എറിയുന്നു..എന്നിട്ടും സന്തോഷം മാറാതെ പോയി രണ്ടു പപ്പടം കാച്ചുന്നു. കില്ലറെ തേടുന്നതിന