കവിതാ നിരൂപണം - പൂമരം - Maitreyan Bodhisatwan

By Maitreyan Bodhisatwan

സഖാവ് എന്ന കവിതയെ മിക്കവരും തെറ്റായി ആണ് മനസ്സിലാക്കിയത് എന്നത് കൊണ്ട് ആ കവിതയെ വിശദമായി നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു.

ശരിക്കും ആരാണീ പൂമരം ആരാണീ സഖാവ്..ഒറ്റനോട്ടത്തില്‍ ധരിക്കുന്നത് പോലെ വെറുമൊരു സഖാവിനോടുള്ള വീരാരാധനയല്ല ഈ കവിത.സമീപകാല കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സംഭവിച്ച പ്രധാനപ്പെട്ട ഒരേടിലെക്ക് ഉള്ള എത്തിനോട്ടമാണ്

RSP എന്ന പാര്‍ട്ടി ഇടത് മുന്നണി വിട്ടു പോയിട്ടും അതിനു ശേഷം വന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റു വാങ്ങിയിട്ടും അധിക നാളായിട്ടില്ല. ഇവിടെ പൂമരം എന്‍.കെ പ്രേമചന്ദ്രന്‍ ആണെന്നും സഖാവ് എന്നാല്‍ LDF ആണെന്നും ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ട് കാണും അതിനാല്‍ ആ വരികള്‍ നമുക്കൊന്ന് പരിശോധിക്കാം.

//നാളെയീ, പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും...// പീത പുഷ്പങ്ങള്‍ കൊഴിഞ്ഞ പാത , അത് പീതാംബര കുറുപ്പ് തോറ്റ ,ഇപ്പോള്‍ പ്രേമചന്ദ്രന്‍ MP ആയ കൊല്ലം മണ്ഡലമാണ് എന്നത് സുവ്യക്തമാണ്

//കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ...// ഇവിടെ കൊല്ല പരീക്ഷ എന്നത് കൊല്ലത്ത് വരുന്ന തിരഞ്ഞെടുപ്പുകള്‍ ആണെന്ന് പറയേണ്ടല്ലോ

//എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ... എന്ത്കൊണ്ടോ പൊള്ളിടുന്നിപ്പോൾ. താഴെ നീയുണ്ടായിരുന്നപ്പോൾ... ഞാനറിഞ്ഞില്ല വേനലും വെയിലും.// LDF ഇല്‍ ഉണ്ടായിരുന്നപ്പോള്‍ തങ്ങള്‍ക്ക് ഉണ്ടായ സുഖം ഇപ്പോള്‍ ഇല്ല എന്ന് പ്രേമചന്ദ്രന്‍ ദുഖത്തോടെ ഓര്‍ക്കുന്നു.

//നിന്റെ ചങ്ക് പിളർക്കുന്ന മുദ്ര‐ വാക്യമില്ലാത്ത മണ്ണ് മടുത്തു ഞാൻ.// UDF മടുത്തു എന്നും അദ്ദേഹം വിലപിക്കുന്നു

//പ്രേമമായിരുന്നു എന്നിൽ സഖാവെ... പേടിയായിരുന്നെന്നും പറഞ്ഞിടാൻ.// പൂമരം പ്രേമചന്ദ്രന്‍ ആണെന്നതിന്റെ മറ്റൊരു സൂചകം

//വരും ജന്മമുണ്ടെക്കിൽ ഈ പൂമരം... നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടാം...// അടുത്ത തിരഞ്ഞെടുപ്പില്‍ എങ്കിലും തിരിച്ചു വരാനുള്ള പ്രേമചന്ദ്രന്റെ ആഗ്രഹം പ്രകടിപ്പിച്ചതല്ല ഇത് എങ്കില്‍ മറ്റെന്താണ് ?

//കൊല്ലപ്പരീക്ഷ എത്താറായി സഖാവെ.// കൊല്ലത്ത് അടുത്ത ഇലക്ഷന്‍ എത്താറായി എന്ന് വ്യംഗ്യം

ഇങ്ങനെ എന്‍ കെ പ്രേമചന്ദ്രന് LDF ലേക്ക് തിരിച്ചു വരാനുള്ള അദമ്യമായ ആഗ്രഹത്തെ പ്രതീകാത്മകമായി കവി വരച്ചു കാട്ടിയിരിക്കുന്നു

Comments

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം