തുപ്പരിവാളന്‍ - സിനിമാ റിവ്യൂ
By Sujith Padmanabhan മുൻപ് തമിഴിൽ അഞ്ചാതെ ,ഊനയും ആട്ടിൻകുട്ടിയും ഒക്കെ ചെയ്ത മിഷ്കിൻ എന്നൊരു സംവിധായകൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അതെ പേരിലുള്ള ഒരാൾ സംവിധാനം ചെയ്ത തുപ്പരിവാലൻ എന്നൊരു പടം കാണാൻ ഇടയായി. ഷെർലക്ക് ഹോംസ് എന്ന പ്രശസ്ത കഥാപാത്രത്തിൽ നിന്നും ഇൻസ്പെയർ ആയി എഴുതിയതാണ് വിശാൽ ചെയ്തിരിക്കുന്ന മുഖ്യ കഥാപാത്രം .. കൂടെ വാട്സൻ ആയി പ്രസന്നയും . ഇൻസ്പെയർ ചെയ്തു എഴുതപ്പെട്ട ഒരു കഥാപാത്രം ഒർജിനൽ കഥാപാത്രത്തിനും മുകളിൽ എത്തുന്നത് വളരെ അപൂർവമാണ്..ഇവിടെ മുകളിൽ എന്നു പറഞ്ഞാൽ പോരാ .. ഏതാണ്ട് ഷെർലക്കിന്റെ നെഞ്ചത്ത് ഏണി വെച്ചു കയറി ഇരിക്കുകയാണ് വിശാൽ. നായകനായ വിശാൽ വളരെ ഹൈ ലെവൽ IQ ഉള്ള ഒറ്റക്കാലിൽ നിന്നു മാത്രം ചെസ്സ് കളിക്കുന്ന കഴുത മൂത്രം കുടിച്ചു പരിചയമുള്ള ഒരു സാധാരണ ഡിക്റ്റക്റ്റീവാണ്. എന്നാൽ വാട്സൻ ആയി അഭിനയിച്ചിരിക്കുന്ന പ്രസന്ന ഇതിനെല്ലാം വിപരീതമായി ഒരു കത്തി പോലും തുറക്കാൻ അറിയാത്ത , ശബ്ദം മാറ്റി സംസാരിപ്പിക്കാൻ മാത്രം വിശാൽ കൂടെ കൊണ്ടു നടക്കുന്ന ഒരാളാണ് . നായകന് ഒരൊറ്റ കേസ് പോലുമില്ലാതെ ഗ്രീൻ ടീ കുടിച്ചു ഇരിക്കുന്ന സമയത്താണ് ആ നാട്ടിൽ ഒരു പട്ടി മരിക്