കവിതാ നിരൂപണം - പൂമരം - Maitreyan Bodhisatwan
By Maitreyan Bodhisatwan സഖാവ് എന്ന കവിതയെ മിക്കവരും തെറ്റായി ആണ് മനസ്സിലാക്കിയത് എന്നത് കൊണ്ട് ആ കവിതയെ വിശദമായി നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു. ശരിക്കും ആരാണീ പൂമരം ആരാണീ സഖാവ്..ഒറ്റനോട്ടത്തില്‍ ധരിക്കുന്നത് പോലെ വെറുമൊരു സഖാവിനോടുള്ള വീരാരാധനയല്ല ഈ കവിത.സമീപകാല കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സംഭവിച്ച പ്രധാനപ്പെട്ട ഒരേടിലെക്ക് ഉള്ള എത്തിനോട്ടമാണ് RSP എന്ന പാര്‍ട്ടി ഇടത് മുന്നണി വിട്ടു പോയിട്ടും അതിനു ശേഷം വന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റു വാങ്ങിയിട്ടും അധിക നാളായിട്ടില്ല. ഇവിടെ പൂമരം എന്‍.കെ പ്രേമചന്ദ്രന്‍ ആണെന്നും സഖാവ് എന്നാല്‍ LDF ആണെന്നും ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ട് കാണും അതിനാല്‍ ആ വരികള്‍ നമുക്കൊന്ന് പരിശോധിക്കാം. //നാളെയീ, പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും...// പീത പുഷ്പങ്ങള്‍ കൊഴിഞ്ഞ പാത , അത് പീതാംബര കുറുപ്പ് തോറ്റ ,ഇപ്പോള്‍ പ്രേമചന്ദ്രന്‍ MP ആയ കൊല്ലം മണ്ഡലമാണ് എന്നത് സുവ്യക്തമാണ് //കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ...// ഇവിടെ കൊല്ല പരീക്ഷ എന്നത് കൊല്ലത്ത്