Posts

Showing posts from 2016

കാശ് നോവ - Maitreyan Bodhisatwan

By Maitreyan Bodhisatwan ഞാന്‍ കാശു നോവ ക്യൂ നിന്ന് കൊതി തീരാത്തവനെന്നര്‍ത്ഥം. സ്വന്തം പേരല്ല, വീണ പേരാണ് ഇന്നലെയും ബാങ്കിൽ പോയിരുന്നു ഇന്നലെയും ക്യൂകളുണ്ടായിരുന്നു പക്ഷേ, അവയൊന്നും രാജ്യത്തിന് വേണ്ടി ആയിരുന്നില്ല പട്ടാളക്കാർക്ക് വേണ്ടി യായിരുന്നില്ല കാരണം ഇന്നലെ ഞാന്‍ കള്ളപ്പണം അറിഞ്ഞിരുന്നില്ല ഇന്നെപ്പോഴോ, ടിവിയിൽ വന്ന മോദിയിലൂടെ ഞാന്‍ അറിയുന്നു നോട്ടുകൾക്ക് അതിന്റെ ഗന്ധമാണ് ബാങ്ക് അക്കൗണ്ട് അതിന്റെ സ്പര്‍ശനമാണെന്ന്. നോട്ട് പിൻവലിക്കൽ, വൃദ്ധനെ വ്യായാമം ചെയ്യിക്കുന്ന അദാനിയെ പോലും ക്യൂ വിൽ നിൽക്കാൻ പഠിപ്പിക്കുന്ന, നോട്ട് പിൻവലിക്കൽ. ആ ക്യൂവിൽ നിന്ന് തുടങ്ങുംപോല്‍ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ഇന്ത്യക്കാരനും മനസിലാകുന്ന ഭാഷ ഏറ്റവും വലിയ പ്രാര്‍ത്ഥന. ജയ് മോദിജി.

കവിതാ നിരൂപണം - പൂമരം - Maitreyan Bodhisatwan

Image
By Maitreyan Bodhisatwan സഖാവ് എന്ന കവിതയെ മിക്കവരും തെറ്റായി ആണ് മനസ്സിലാക്കിയത് എന്നത് കൊണ്ട് ആ കവിതയെ വിശദമായി നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു. ശരിക്കും ആരാണീ പൂമരം ആരാണീ സഖാവ്..ഒറ്റനോട്ടത്തില്‍ ധരിക്കുന്നത് പോലെ വെറുമൊരു സഖാവിനോടുള്ള വീരാരാധനയല്ല ഈ കവിത.സമീപകാല കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സംഭവിച്ച പ്രധാനപ്പെട്ട ഒരേടിലെക്ക് ഉള്ള എത്തിനോട്ടമാണ് RSP എന്ന പാര്‍ട്ടി ഇടത് മുന്നണി വിട്ടു പോയിട്ടും അതിനു ശേഷം വന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റു വാങ്ങിയിട്ടും അധിക നാളായിട്ടില്ല. ഇവിടെ പൂമരം എന്‍.കെ പ്രേമചന്ദ്രന്‍ ആണെന്നും സഖാവ് എന്നാല്‍ LDF ആണെന്നും ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ട് കാണും അതിനാല്‍ ആ വരികള്‍ നമുക്കൊന്ന് പരിശോധിക്കാം. //നാളെയീ, പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും...// പീത പുഷ്പങ്ങള്‍ കൊഴിഞ്ഞ പാത , അത് പീതാംബര കുറുപ്പ് തോറ്റ ,ഇപ്പോള്‍ പ്രേമചന്ദ്രന്‍ MP ആയ കൊല്ലം മണ്ഡലമാണ് എന്നത് സുവ്യക്തമാണ് //കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ...// ഇവിടെ കൊല്ല പരീക്ഷ എന്നത് കൊല്ലത്ത്