കാശ് നോവ - Maitreyan Bodhisatwan
By Maitreyan Bodhisatwan ഞാന്‍ കാശു നോവ ക്യൂ നിന്ന് കൊതി തീരാത്തവനെന്നര്‍ത്ഥം. സ്വന്തം പേരല്ല, വീണ പേരാണ് ഇന്നലെയും ബാങ്കിൽ പോയിരുന്നു ഇന്നലെയും ക്യൂകളുണ്ടായിരുന്നു പക്ഷേ, അവയൊന്നും രാജ്യത്തിന് വേണ്ടി ആയിരുന്നില്ല പട്ടാളക്കാർക്ക് വേണ്ടി യായിരുന്നില്ല കാരണം ഇന്നലെ ഞാന്‍ കള്ളപ്പണം അറിഞ്ഞിരുന്നില്ല ഇന്നെപ്പോഴോ, ടിവിയിൽ വന്ന മോദിയിലൂടെ ഞാന്‍ അറിയുന്നു നോട്ടുകൾക്ക് അതിന്റെ ഗന്ധമാണ് ബാങ്ക് അക്കൗണ്ട് അതിന്റെ സ്പര്‍ശനമാണെന്ന്. നോട്ട് പിൻവലിക്കൽ, വൃദ്ധനെ വ്യായാമം ചെയ്യിക്കുന്ന അദാനിയെ പോലും ക്യൂ വിൽ നിൽക്കാൻ പഠിപ്പിക്കുന്ന, നോട്ട് പിൻവലിക്കൽ. ആ ക്യൂവിൽ നിന്ന് തുടങ്ങുംപോല്‍ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ഇന്ത്യക്കാരനും മനസിലാകുന്ന ഭാഷ ഏറ്റവും വലിയ പ്രാര്‍ത്ഥന. ജയ് മോദിജി.